EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നടി ഷക്കീലയ്ക്ക് മാളിൽ അനുമതിയില്ല: വീഡിയോയുമായി ഒമർ ലുലു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > നടി ഷക്കീലയ്ക്ക് മാളിൽ അനുമതിയില്ല: വീഡിയോയുമായി ഒമർ ലുലു
Entertainment

നടി ഷക്കീലയ്ക്ക് മാളിൽ അനുമതിയില്ല: വീഡിയോയുമായി ഒമർ ലുലു

News Desk
Last updated: November 19, 2022 11:07 AM
News Desk
Published: November 19, 2022
Share

നടി ഷക്കീല പങ്കെടുക്കുന്നതിനാല്‍ കോഴിക്കോട് മാളിൽ നടത്താനിരുന്ന ട്രെയ്‌ലര്‍ ലോഞ്ച് തടഞ്ഞുവെന്ന് സംവിധായകൻ. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം ‘നല്ല സമയ’ത്തിൻ്റെ പരിപാടിയാണ് ഒഴിവാക്കിയത്. സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് മാൾ അധികൃതർ പറഞ്ഞതായി ഒമര്‍ ലുലു പുറത്തുവിട്ട വീഡിയോയിൽ പറയുന്നു. രണ്ട് യുവനടിമാര്‍ക്ക് കഴിഞ്ഞ മാസം ദുരനുഭവമുണ്ടായ മാളാണിത്.

ഷക്കീല പങ്കെടുത്താൽ തിരക്ക് നിയന്ത്രിക്കാന്‍ കഴിയില്ലെന്നാണ് അനുമതി നിഷേധിക്കാൻ കാരണം പറഞ്ഞത്. മുന്‍കൂട്ടി അനുവാദം വാങ്ങിയ ശേഷമാണ് പരിപാടി നടത്താനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയതെന്നും എന്നാല്‍ ഷക്കീലയാണ് മുഖ്യാതിഥി എന്ന് അറിഞ്ഞശേഷം മാള്‍ അധികൃതര്‍ അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് സംവിധായകന്‍ ഒമര്‍ ലുലു വ്യക്തമാക്കി.


ഷക്കീലയെ ഒഴിവാക്കിയാല്‍ പരിപാടി നടത്താന്‍ അനുവദിക്കാമെന്ന് മാള്‍ അധികൃതര്‍ അറിയിച്ചതായും പറയുന്നു. എന്നാല്‍ മുഖ്യാതിഥിയായി ക്ഷണിച്ച ശേഷം ഷക്കീലയെ ഒഴിവാക്കി പരിപാടി നടത്തുന്നത് ശരിയല്ലെന്നതിനാൽ ഇന്ന് കോഴിക്കോട് നടത്താനിരുന്ന ലോഞ്ച് ഒഴിവാക്കിയതായി ഒമര്‍ ലുലു ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

നടി ഷക്കീലയെ ഒപ്പമിരുത്തിയാണ് ഒമര്‍ ലുലു വീഡിയോ ചെയ്തിരിക്കുന്നത്. തനിക്ക് ഇത് ആദ്യത്തെ അനുഭവമല്ലെന്നും കാലങ്ങളായി തനിക്ക് നേരെ നടക്കുന്നതാണ് ഈ സമീപനമെന്നും ഷക്കീല പറഞ്ഞു. ഈ പരിപാടിയില്‍ പങ്കെടുക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ സംഭവം തന്നെ വേദനിപ്പിച്ചെന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് നടത്താനിരുന്ന ട്രെയിലർ ലോഞ്ച് ഒഴിവാക്കിയതില്‍ എല്ലാവരോടും മാപ്പ് ചോദിക്കുന്നുവെന്ന് ഒമര്‍ ലുലു പറഞ്ഞു.

TAGGED:Omar LuluShakeela
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

‘ബെൽസ് പാൾസി’, നടനും അവതാരകനുമായ മിഥുൻ രമേശ്‌ ആശുപത്രിയിൽ

March 4, 2023
EntertainmentNews

ARMൽ നായിക കൃതിക്ക് ശബ്ദം നൽകിയത് മമിത ബൈജു;നന്ദി പറഞ്ഞ് ടൊവിനോ

September 19, 2024
Entertainment

നിര്‍മാതാക്കള്‍ താരമൂല്യം നോക്കി തന്നെയല്ലേ നായകനെ എടുക്കുന്നതും പണം കൊടുക്കുന്നതും; കുഞ്ചാക്കോ ബോബന് പിന്തുണയുമായി പ്രോഡക്ഷന്‍ കണ്‍ട്രോളര്‍

July 19, 2023
Entertainment

‘കാന്താര കണ്ടപ്പോള്‍ ആക്ഷന്‍ സിനിമയുമായി ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് തോന്നിപ്പോയി’; പ്രശാന്ത് നീല്‍

December 19, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?