EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഡോക്ടർമാരുടെ കുറിപ്പടി വായിക്കാൻ ഇനി ഗൂഗിൾ ലെൻസ്‌
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഡോക്ടർമാരുടെ കുറിപ്പടി വായിക്കാൻ ഇനി ഗൂഗിൾ ലെൻസ്‌
News

ഡോക്ടർമാരുടെ കുറിപ്പടി വായിക്കാൻ ഇനി ഗൂഗിൾ ലെൻസ്‌

News Desk
Last updated: December 21, 2022 8:27 AM
News Desk
Published: December 21, 2022
Share

ഡോക്ട‍ർമാരുടെ കുറിപ്പടികൾ പലപ്പോഴും സാധാരണക്കാർക്ക് വായിക്കാനാവില്ല. ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് സെർച്ച്‌ എഞ്ചിനായ ഗൂഗിൾ. ഡോക്ട‍ർമാർ എഴുതുന്ന ഏത് മോശം കുറിപ്പടിയും വായിക്കാൻ ഗൂഗിൾ ലെൻസിലൂടെ സാധിക്കുന്ന തരത്തിലുള്ള സംവിധാനമാണ് വരുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കൈയക്ഷര കുറിപ്പുകളിൽനിന്ന് മരുന്ന് തിരിച്ചറിയാൻ ഈ സംവിധാനം ആളുകളെ സഹായിക്കും.

കമ്പനിയുടെ ഇന്ത്യൻ പദ്ധതികൾ പ്രഖ്യാപിക്കുന്ന ‘ഗൂഗിൾ ഫോ‍ർ ഇന്ത്യ 2022’ വാ‍ർഷിക സമ്മേളനത്തിലാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. അതേസമയം പദ്ധതിയിൽ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് ഗൂഗ്ൾ ഇന്ത്യ റിസർച് ഡയറക്ട‍ർ മനീഷ് ഗുപ്ത അറിയിച്ചു. എന്നാൽ ഉപയോക്താക്കൾക്ക് ഈ സേവനം എപ്പോൾ ലഭ്യമാകുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

നിലവിൽ വസ്തുക്കൾ, മൃഗങ്ങൾ, ചെടികൾ അടക്കമുള്ളവ തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഗൂഗ്ൾ ലെൻസിനെ അക്ഷരങ്ങൾ തിരിച്ചറിയാൻ ശേഷിയുള്ളതാക്കി മാറ്റാൻ സമയമെടുക്കുമെന്നാണ് സൂചന. വെബ് പേജുകൾ മാതൃഭാഷയിൽ വായിക്കാനുള്ള സൗകര്യം, ശബ്ദ തിരയൽ അടക്കം ഗൂഗ്ൾ-പേയിൽ പുതിയ സുരക്ഷ മുന്നറിയിപ്പുകൾ, സർക്കാറിന്റെ ഡിജിലോക്കറിലെ ഫയലുകൾ ‘ഫയൽസ് ബൈ ഗൂഗ്ൾ’ ആപ്പിൽ, ഓൺലൈൻ വിഡിയോ കോഴ്സുകൾക്കായി യൂട്യൂബ് കോഴ്സ്, യൂട്യൂബ് വിഡിയോക്കുള്ളിൽ തിരയൽ സൗകര്യം എന്നിവയാണ് ഗൂഗിളിന്റെ മറ്റു പദ്ധതികൾ.

TAGGED:doctors' prescriptionsGoogle Lens
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മൂന്ന് വയസുകാരനെ തിളച്ച ചായ ഒഴിച്ച് പൊളളിച്ച സംഭവത്തിൽ മുത്തച്ഛൻ അറസ്റ്റിൽ

June 28, 2024
News

യുഎഇയിൽ മൂടൽമഞ്ഞിന് സാധ്യത

November 17, 2022
News

ചൈ​ന​യി​ൽ ഷി ജിൻപിംഗ് വീ​ണ്ടും ​അധികാരത്തിൽ

October 23, 2022
News

ലക്ഷക്കണക്കിന് പുസ്തകങ്ങൾ, ആയിരക്കണക്കിന് എഴുത്തുകാർ: ഷാർജ പുസ്തകോത്സവത്തിന് പരിസമാപ്തി

November 13, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?