EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കേറിയാൽ ഇറങ്ങാൻ വഴിയില്ല; ത്രെഡ്സ് അക്കൌണ്ട് ഡിലീറ്റ് ചെയ്താൽ ഇൻസ്റ്റാഗ്രാമും പോകും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കേറിയാൽ ഇറങ്ങാൻ വഴിയില്ല; ത്രെഡ്സ് അക്കൌണ്ട് ഡിലീറ്റ് ചെയ്താൽ ഇൻസ്റ്റാഗ്രാമും പോകും
News

കേറിയാൽ ഇറങ്ങാൻ വഴിയില്ല; ത്രെഡ്സ് അക്കൌണ്ട് ഡിലീറ്റ് ചെയ്താൽ ഇൻസ്റ്റാഗ്രാമും പോകും

ട്വിറ്ററിന് ബദലായിട്ടാണ് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നീ ജനപ്രിയ സോഷ്യൽമീഡിയ/ചാറ്റ് ആപ്പുകളുടെ മാതൃകമ്പനിയായ മെറ്റ ത്രെഡ്സ് അവതരിപ്പിച്ചത്.

Web Desk
Last updated: July 7, 2023 4:09 PM
Web Desk
Published: July 7, 2023
Share

മെറ്റ അവതരിപ്പിച്ച പുതിയ മൈക്രോ ബ്ലോഗിംഗ് ആപ്പായ ത്രെഡ്ഡിൽ അംഗത്വമെടുത്തവർക്ക് തിരിച്ചു പോകാൻ അവസരമില്ലെന്ന് പരാതി. ത്രെഡ്സ് ആപ്പിൽ ഒരിക്കൽ സൈൻ അപ്പ് ചെയ്തവർക്ക് പിന്നീട് അക്കൌണ്ട് ഡിലീറ്റ് ചെയ്യാൻ അവസരമുണ്ടാകില്ല. ത്രെഡ്സ് അക്കൌണ്ട് ഡിലീറ്റ് ചെയ്താൽ ഇൻസ്റ്റാഗ്രാം അക്കൌണ്ടും നഷ്ടപ്പെടുന്ന തരത്തിലാണ് ഈ മൈക്രോ ബ്ലോഗിംഗ് സൈറ്റിൻ്റെ ഘടന. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയരുന്നത്.

ട്വിറ്ററിന് ബദലായിട്ടാണ് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നീ ജനപ്രിയ സോഷ്യൽമീഡിയ/ചാറ്റ് ആപ്പുകളുടെ മാതൃകമ്പനിയായ മെറ്റ ത്രെഡ്സ് അവതരിപ്പിച്ചത്. ഇലോണ് മസ്ക് ഏറ്റെടുത്ത ശേഷം ട്വിറ്ററിൻ്റെ ജനപ്രീതിയിൽ ഇടിവുണ്ടായ സാഹചര്യത്തിലാണ് ത്രെഡ്സ് എന്ന മൈക്രോ ബ്ലോഗിംഗ് സൈറ്റ് മെറ്റ അവതരിപ്പിച്ചത്.

ജൂലൈ അഞ്ചിന് അവതരിപ്പിക്കപ്പെട്ട ത്രെഡ്സ് ഇതിനോടകം മൂന്ന് കോടി ആളുകൾ ഉപയോഗിക്കുന്നുണ്ട്. ഇത്രയും ചുരുങ്ങിയ സമയത്തിനകം ഇത്രയേറെ പേർ ഇൻസ്റ്റാൾ ചെയ്ത ആദ്യ ആപ്പ് എന്ന റെക്കോർഡും ഇതോടെ ത്രെഡ്സ് സ്വന്തമാക്കി. എന്നാൽ ഒരു ആവേശത്തിന് അക്കൌണ്ട് എടുത്ത പലരും ത്രെഡ്സിൻ്റെ നിയമാവലി പോലും പരിശോധിക്കാതെയാണ് സൈൻ അപ്പ് ചെയ്തത്. അതേസമയം അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ സാധിക്കില്ലെങ്കിലും ഡീ ആക്ടീവേറ്റ് ചെയ്യാനുള്ള അവസരം ത്രെഡ്സിൽ നൽകുന്നുണ്ട്.

TAGGED:FacebookinstagramThreads
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

വിഡി സതീശന്‍ എല്ലാ മര്യാദയും ലംഘിച്ചു, ‘വെറും ഡയലോഗ് സതീശനായി’ മാറി: പി എ മുഹമ്മദ് റിയാസ്

December 21, 2023
News

വൻ ജനസാന്നിധ്യത്തിൽ കുഞ്ഞികൃഷ്ണൻ്റെ വിവാദ പുസ്തകം പയ്യന്നൂരിൽ പ്രകാശനം ചെയ്തു

February 4, 2026
News

മരുഭൂമി തന്നെ അതിന്റെ കഥകള്‍ എന്നോട് പറയുകയായിരുന്നു: ഷാര്‍ജ പുസ്തകോത്സവത്തില്‍ എഴുത്തുകാരന്‍ ഇബ്രാഹിം അല്‍ കോനി

November 3, 2023
News

അശരണർക്കായി യമനിൽ ഗ്രാമം പണിത് കുവൈറ്റിലെ ചാരിറ്റി സംഘടന

October 22, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?