EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സാർ, മാഡം വിളിക്കണ്ട, ടീച്ചർ മതി ; നിർദേശവുമായി ബാലാവകാശ കമ്മീഷൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സാർ, മാഡം വിളിക്കണ്ട, ടീച്ചർ മതി ; നിർദേശവുമായി ബാലാവകാശ കമ്മീഷൻ
News

സാർ, മാഡം വിളിക്കണ്ട, ടീച്ചർ മതി ; നിർദേശവുമായി ബാലാവകാശ കമ്മീഷൻ

News Desk
Last updated: January 12, 2023 10:00 AM
News Desk
Published: January 12, 2023
Share

ഇനി മുതൽ സ്കൂളുകളിൽ അധ്യാപകരെ ടിച്ചര്‍ എന്ന് അഭിസംബോധന ചെയ്യണമെന്ന്‌ ബാലാവകാശ കമ്മീഷന്‍ ഉത്തരവിറക്കി. ജന്‍ഡര്‍ വ്യത്യാസങ്ങളില്ലാതിരിക്കാൻ ആണ് പുതിയ നിയമമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അധ്യാപകരെ ആദര സൂചകമായി അഭിസംബോധന ചെയ്യുവാന്‍ കഴിയുന്ന അനുയോജ്യമായ പദം ടീച്ചറാണെന്നാണ് വിലയിരുത്തൽ. ഈ നിര്‍ദേശം സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും നല്‍കുന്നതിന്‌ ആവശ്യമായ നടപടി സ്വികരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഡയറക്ടര്‍ക്ക്‌ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇത് സംബന്ധിച്ച ഉത്തരവ് ചെയര്‍പേഴ്‌സണ്‍ കെ.വി മനോജ്കുമാര്‍, അംഗം സി വിജയകുമാര്‍ എന്നിവരുടെ ഡിവിഷന്‍ ബഞ്ചാണ്‌ പുറപ്പെടുവിച്ചത്‌. നവസമൂഹ നിര്‍മ്മിതിക്ക്‌ നേതൃത്വം നല്‍കുകയും നന്മയുളള ലോകത്തെ സൃഷ്ടിക്കുകയും ചെയ്യുന്നവരാണ് ടീച്ചര്‍മാര്‍. അതിനാല്‍ സര്‍, മാഡം തുടങ്ങിയ ഒരു പദവും ടിച്ചര്‍ പദത്തിനോ അതിന്റെ സങ്കല്‍പ്പത്തിനോ തുല്യമാകുന്നില്ലെന്നും ഇവർ പറഞ്ഞു.

ടിച്ചര്‍ എന്ന പദം ഉപയോഗിക്കുന്നതിലൂടെ തുല്യത നിലനിര്‍ത്താനും കുട്ടികളോടുള്ള അടുപ്പവും സ്‌നേഹാര്‍ദ്രമായ സുരക്ഷിതത്വം കൂട്ടികള്‍ക്ക്‌ അനുഭവിക്കാനും സാധിക്കും. കൂടാതെ കൂട്ടികളുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും സ്നേഹമുള്ള ഇടപെടലുകളിലൂടെ ഉയരങ്ങള്‍ കീഴടക്കാനുള്ള പ്രചോദനം നല്‍കാനും എല്ലാ ടീച്ചര്‍മാരും സേവന സന്നദ്ധരായിരിക്കണമെന്നും കമ്മീഷന്‍ കൂട്ടിച്ചേർത്തു. ബാലാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള കമ്മീഷനുകള്‍ ആക്ടി ലെ 15-ാം വകുപ്പ്‌ പ്രകാരമാണ്‌ കമ്മീഷന്‍ ശുപാര്‍ശകള്‍ പുറപ്പെടുവിച്ചത്‌. ശുപാര്‍ശയിന്മേല്‍ സ്വികരിച്ച നടപടി റിപ്പോര്‍ട്ട്‌ രണ്ട്‌ മാസത്തിനകം ലഭ്യമാക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

TAGGED:Child Rights Commisionteacher
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഇ പി ജയരാജന്റെ ആത്മകഥാ വിവാദം; നാളെ ചേരുന്ന CPIM സെക്രട്ടറിയേറ്റിൽ വിശദീകരണം തേടിയേക്കും

November 14, 2024
DiasporaEditoreal PlusNews

ആഗോള ബ്രാൻഡിൻ്റെ തലപ്പത്ത് ഒരു മലയാളി

November 21, 2024
News

കള്ളനോട്ട് സൂക്ഷിച്ചാൽ കടുത്ത നടപടിയെന്ന് സൗദി

August 17, 2022
News

ഡൽഹി തെരുവിലെ വൈറൽ മോഡൽ

August 14, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?