EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഗുരുതരാവസ്ഥയിലുള്ള നിപ രോഗിക്കായുള്ള മരുന്ന് ഇന്ന് രാത്രിയോടെ എത്തും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഗുരുതരാവസ്ഥയിലുള്ള നിപ രോഗിക്കായുള്ള മരുന്ന് ഇന്ന് രാത്രിയോടെ എത്തും
News

ഗുരുതരാവസ്ഥയിലുള്ള നിപ രോഗിക്കായുള്ള മരുന്ന് ഇന്ന് രാത്രിയോടെ എത്തും

Web Desk
Last updated: September 13, 2023 9:34 PM
Web Desk
Published: September 13, 2023
Share

തിരുവന്തപുരം: നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ഈ മാസം 24-ാം തീയതി വരെ വലിയ പരിപാടികൾ ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി വിളിച്ചു ചേർത്ത അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ആൾക്കൂട്ട നിയന്ത്രണം നടപ്പിലാക്കുന്നതിനുള്ള ചുമതല കോഴിക്കോട് ജില്ലാ കലക്ടർക്കാണ്. മൂന്നു സാമ്പിളുകളാണ് ഇതുവരെ പോസിറ്റീവ് ആയത്. 30ന് മരിച്ചയാളുടെ 9 വയസ്സുള്ള കുട്ടിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഈ കുട്ടി ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണ്. കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ടിയുള്ള മോണോക്ലോണൽ ആന്റബോഡി വിമാനമാർഗ്ഗം ഇന്ന് കോഴിക്കോട് എത്തും എന്നാണ് കരുതുന്നത്.

മലപ്പുറം ജില്ലയിലും നിപ ജാഗ്രതാ നിർദേശം. മഞ്ചേരിയിൽ പനിയും അപസ്മാര ലക്ഷണവും ഉള്ള ഒരാൾ നിരീക്ഷണത്തിലാണ്. നിപ ബാധിച്ചവരുടെ സമ്പർക്ക പട്ടികയിൽ ഇല്ലാത്ത ആളാണ് നിരീക്ഷണത്തിലുള്ളത്. ഇയാളുടെ സ്രവം നിപ വൈറസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

അതിനിടെ, കോഴിക്കോട്ടെ നിപ രോഗികളുമായി സമ്പർക്കമുണ്ടായ രണ്ട് ആരോഗ്യപ്രവർത്തകർക്ക് പനി അടക്കമുള്ള രോഗലക്ഷണങ്ങൾ കണ്ടെത്തി. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റി. ഇവരുടെ സാമ്പിളുകൾ പരിശോധനയക്കയച്ചിട്ടുണ്ട്.

TAGGED:nipahNipah Virus
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഒമാനില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

April 13, 2023
News

യു എസ് : മെക്സിക്കോയിലെ ബാറിലുണ്ടായ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു

September 23, 2022
News

ഹൈക്കമാന്‍ഡ് തീരുമാനം കോടതി വിധി പോലെ, ഉപമുഖ്യമന്ത്രി സ്ഥാനം അംഗീകരിക്കുന്നെന്ന് ഡികെ ശിവകുമാര്‍

May 18, 2023
News

ഓള്‍ കേരള പ്രവാസി അസോസിയേഷന്റെ 35-ാമത് രക്തദന ക്യാമ്പ്

December 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?