EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇത് സത്യമാണോ…? മെസ്സിയുടെ കളി നേരിൽ കണ്ട അമ്പരപ്പിൽ 14 കാരൻ നിബ്രാസ് 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇത് സത്യമാണോ…? മെസ്സിയുടെ കളി നേരിൽ കണ്ട അമ്പരപ്പിൽ 14 കാരൻ നിബ്രാസ് 
News

ഇത് സത്യമാണോ…? മെസ്സിയുടെ കളി നേരിൽ കണ്ട അമ്പരപ്പിൽ 14 കാരൻ നിബ്രാസ് 

News Desk
Last updated: December 10, 2022 9:46 AM
News Desk
Published: December 10, 2022
Share

ഖത്തർ ലോകകപ്പിലെ പ്രാഥമിക റൗണ്ടിൽ അർജൻ്റീന സൗദിയോട് തോറ്റപ്പോൾ മനംനൊന്ത് ഒരു 14 വയസ്സുകാരൻ തേങ്ങിക്കരഞ്ഞു. ഇഷ്ട ടീം തിരിച്ചുവരുമെന്ന പ്രതീക്ഷ പങ്കുവെച്ച് സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ഈ 14 -കാരനെ തേടിയെത്തിയത് ഖത്തറിലേക്ക് പോവാനും മെസ്സിയെ നേരിൽ കാണാനുമുള്ള സുവർണ്ണാവസരമാണ്. ഇഷ്ടടീമിൻ്റെ ക്വാർട്ടർ മത്സരം കാണാൻ ഖത്തറിലെ സ്റ്റേഡിയത്തിൽ ഇരിക്കുന്ന നിബ്രാസിന്റെ ചിത്രം വൈറലാവുകയാണ്.

തൃക്കരിപ്പൂർ മണിയനോടിയിൽ നിന്നുള്ള ഫാൻബോയ് നിബ്രാസ് ഇഷ്ടതാരമായ ലയണൽ മെസ്സി ലോകകപ്പിലെ പത്താം ഗോൾ സ്വന്തമാക്കുന്നത് ദോഹ ലുസൈൽ സ്റ്റേഡിയത്തിലിരുന്ന് കണ്ടപ്പോൾ അർജൻ്റീനിയൻ പതാക പാറിച്ച് തുള്ളിച്ചാടി. ലുസൈൽ സ്റ്റേഡിയത്തിൽ സീറ്റിൽ നിന്ന് എഴുന്നേറ്റ് ആർപ്പുവിളിച്ചു. എന്നാൽ തൊണ്ണൂറാം മിനുട്ടിൽ ഡച്ചുകാർ സമനില നേടിയപ്പോൾതാങ്ങാനാവാതെ നിബ്രാസ് പതാക കൊണ്ട് മുഖം മറച്ചു. എക്സ്ട്രാ ടൈമിൽ ഗോളാകുമെന്ന് കരുതിയ പന്ത് ബാറിൽ തട്ടി പുറത്ത് പോയില്ലായിരുന്നെങ്കിൽ എന്ന് അവൻ ആശിച്ചു. അതേസമയം അർജൻ്റീനയുടെ ഓരോ മുന്നേറ്റത്തിനും അവൻ സീറ്റിൽ നിന്ന് എഴുന്നേറ്റ് ആർപ്പുവിളിച്ചു.

ഷൂട്ടൗട്ടിൽ 4-3 എന്ന സ്കോറിനായിരുന്നു അർജന്‍റീനയുടെ ജയം. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടു വീതം ഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞെങ്കിലും എക്സ്ട്രാ ടൈമിൽ ആർക്കും ഗോൾ നേടാനായില്ല. തുടർന്ന് ഷൂട്ടൗട്ട് വിധി നിർണയിച്ചു. മെസ്സി, ലിയാൻഡ്രോ പരേഡസ്, ഗോൺസാലോ മോണ്ടിയൽ, ലൗതാരോ മാർട്ടിനെസ് എന്നിവർ പന്ത് അനായാസം വലയിലെത്തിച്ചു. അവസാനം ആവേശകരമായ പ്രീ ക്വാർട്ടർ മത്സരത്തിൽ നെതർലൻഡ്സിനെ ഷൂട്ടൗട്ടിൽ മെസ്സിയും സംഘവും പരാജയപ്പെടുത്തി.

ഇഷ്ട ടീം ഖത്തർ ലോകകപ്പിന്‍റെ സെമിയിലേക്ക് പ്രവേശിച്ചത് കണ്ട് അവൻ തുള്ളിച്ചാടി. നിബ്രാസിനൊപ്പം സ്പോൺസറും സ്മാർട്ട് ട്രാവൽ ഉടമയുമായ യു.പി.സി ആഫി അഹമദും കൂടെയുണ്ടായിരുന്നു. അതേസമയം നിബ്രാസ് സമൂഹത്തിന് നൽകിയ പ്രതീക്ഷയുടെ സന്ദേശമാണ് കുട്ടിയെ സ്പോൺസർ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് ഫ്രഞ്ച് ഫാനായ അദ്ദേഹം പറഞ്ഞു. നിബ്രാസ് ഞായറാഴ്ച നാട്ടിലേക്ക് മടങ്ങും.

TAGGED:Lionel Messi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

വില്ല നിര്‍മിച്ച് നല്‍കാമെന്ന പേരില്‍ 18 ലക്ഷം വാങ്ങി പറ്റിച്ചു; ശ്രീശാന്തിനെതിരെ വഞ്ചനാകുറ്റത്തിന് കേസ്

November 23, 2023
NewsUncategorized

അർജുനായി കാത്ത് കേരളം; രക്ഷാ ദൗത്യം നിർണായക ഘട്ടത്തിൽ

July 25, 2024
News

‘വന്ദേഭാരത് മം​ഗളൂരുവിലേക്ക് നീട്ടണം’: റെയിൽവേ മന്ത്രിക്ക് കത്തയച്ച് വിഡി സതീശൻ

April 16, 2023
News

യുഎഇയിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

October 7, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?