EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ലോകത്തിലെ ഏറ്റവും ചെ​ല​വേ​റി​യ നഗരങ്ങളിൽ ഒന്നാം സ്ഥാനത്ത് ന്യൂയോർക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ലോകത്തിലെ ഏറ്റവും ചെ​ല​വേ​റി​യ നഗരങ്ങളിൽ ഒന്നാം സ്ഥാനത്ത് ന്യൂയോർക്ക്
News

ലോകത്തിലെ ഏറ്റവും ചെ​ല​വേ​റി​യ നഗരങ്ങളിൽ ഒന്നാം സ്ഥാനത്ത് ന്യൂയോർക്ക്

News Desk
Last updated: December 3, 2022 5:58 AM
News Desk
Published: December 3, 2022
Share

ലോ​ക​ത്തി​ലെ ഏ​റ്റ​വും ചെ​ല​വേ​റി​യ ന​ഗ​ര​ങ്ങ​ളുടെ പട്ടികയിൽ ന്യൂ​യോ​ർ​ക്കിന് ഒന്നാം സ്ഥാനം. സിം​ഗ​പ്പൂ​രും ഒപ്പമുണ്ട്. വാ​ർ​ഷി​ക ഇ​ക്ക​ണോ​മി​സ്റ്റ് ഇ​ന്റ​ലി​ജ​ൻ​സ് യൂ​നി​റ്റി (ഇ.​ഐ.​യു)​യുടെ ആ​ഗോ​ള ജീ​വി​ത​ച്ചെ​ല​വ് സ​ർ​വേ​യിലാണ് ഈ നഗരങ്ങൾ ചെ​ല​വേ​റി​യ ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഒന്നാം സ്ഥാനത്തുള്ളത്. ലോ​ക​ത്തെ 173 ന​ഗ​ര​ങ്ങ​ളി​ൽ സ​ർവേ ന​ട​ത്തി​. ഇതിൽ ​ 90 രാ​ജ്യ​ങ്ങ​ളി​ലെ 200ല​ധി​കം ഉ​ൽ​പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും അ​ടി​സ്ഥാ​ന​മാ​ക്കി 400ല​ധി​കം വി​ല​ക​ളാ​ണ് താ​ര​ത​മ്യം ചെ​യ്ത​ത്.

അതേസമയം ഇ​താ​ദ്യ​മാ​യാ​ണ് ന്യൂ​യോ​ർ​ക് ഒ​ന്നാം റാ​ങ്കി​ലെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ തെ​ൽ​അ​വീ​വ് (ഇ​സ്രാ​യേ​ൽ) ഇ​പ്പോ​ൾ മൂ​ന്നാം സ്ഥാ​ന​ത്താ​യി. ഹോ​ങ്കോ​ങ്, ലോ​സ് ആ​ഞ്ജ​ല​സ് എ​ന്നി​വ​യാ​ണ് നാ​ലാം സ്ഥാനത്തുള്ളത്. . സൂ​റി​ക് (സ്വി​റ്റ്സ​ർ​ല​ൻ​ഡ്-6), ജ​നീ​വ (സ്വി​റ്റ്സ​ർ​ല​ൻ​ഡ്-7), സാ​ൻ​ഫ്രാ​ൻ​സി​സ്കോ (യു.​എ​സ് -8), പാ​രി​സ് (ഫ്രാ​ൻ​സ്-9), കോ​പ​ൻ​ഹേ​ഗ​ൻ (ഡെ​ന്മാ​ർ​ക്-10), സി​ഡ്നി (ആ​സ്ട്രേ​ലി​യ-10) എ​ന്നി​വ​യാ​ണ് ആ​ദ്യ പത്തിൽ ഇടം നേടിയ നഗരങ്ങൾ. ഡ​മ​സ്ക​സ് (സി​റി​യ), ട്രി​പോ​ളി (ലി​ബി​യ) എ​ന്നി​വ​യാ​ണ് ഏ​റ്റ​വും ചെ​ല​വു​കു​റ​ഞ്ഞ ന​ഗ​ര​ങ്ങ​ളായി തെരഞ്ഞെടുക്കപ്പെട്ടത്.

യു​ദ്ധ​വും കോ​വി​ഡി​ന്റെ ആ​ഘാ​ത​വും കാ​ര​ണം യു​ക്രെ​യ്‌​ൻ ന​ഗ​ര​ങ്ങ​ളി​ലെ ശ​രാ​ശ​രി ജീ​വി​ത​ച്ചെ​ല​വ് ഈ ​വ​ർ​ഷം 8.1 ശ​ത​മാ​നം ഉ​യ​ർ​ന്ന​താ​യി സ​ർ​വേ പ​റ​യു​ന്നു. യു.​എ​സി​ലെ ഉ​യ​ർ​ന്ന പ​ണ​പ്പെ​രു​പ്പ​മാ​ണ് ന്യൂ​യോ​ർ​ക് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്താ​നു​ള്ള ഒ​രു കാ​ര​ണമെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ഡോ​ള​ർ ശ​ക്തി​പ്പെ​ടു​ന്ന​തും ഇതിന് കാ​ര​ണ​മാ​യിട്ടുണ്ട്. ഈ ​വ​ർ​ഷം ആ​ദ്യം തന്നെ യു.​എ​സി​ലെ പ​ണ​പ്പെ​രു​പ്പം 40 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു. എന്നാൽ ഈ ​വ​ർ​ഷ​ത്തെ സ​ർ​വേ​യി​ൽ യു​ക്രെ​യ്ൻ ത​ല​സ്ഥാ​ന​മാ​യ കി​യ​വി​നെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. യു​ക്രെ​യ്‌​ൻ യു​ദ്ധം, റ​ഷ്യ​ക്കെ​തി​രാ​യ പാ​ശ്ചാ​ത്യ ഉ​പ​രോ​ധം, ചൈ​ന​യു​ടെ സീ​റോ കോ​വി​ഡ് ന​യ​ങ്ങ​ൾ എ​ന്നി​വ​വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണ​മായെന്ന് സർ​വേ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ ഉ​പാ​സ​ന ദ​ത്ത് പ​റ​ഞ്ഞു.

TAGGED:expensive cityNew York
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

റെഡ്ബുൾ ഉടമ ഡയട്രിച് മാറ്റെസ്‌ചിറ്റസ് വിടവാങ്ങി

October 23, 2022
News

കൊച്ചിയില്‍ നാവിക സേന ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു; ഒരു മരണം

November 4, 2023
News

താനൂരില്‍ മതില്‍ ഇടിഞ്ഞ് വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

September 11, 2023
News

അഫ്ഗാൻ അഭയാർത്ഥികളെ കൂട്ടത്തോടെ തിരിച്ചയച്ച് പാക്കിസ്ഥാനും ഇറാനും: എതിർത്ത് താലിബാൻ

November 14, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?