EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം ചെങ്കോല്‍ സ്ഥാപിച്ചു; പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം ചെങ്കോല്‍ സ്ഥാപിച്ചു; പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു
News

സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം ചെങ്കോല്‍ സ്ഥാപിച്ചു; പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

Web News
Last updated: May 28, 2023 5:27 AM
Web News
Published: May 28, 2023
Share

പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വിളക്ക് കൊളുത്തിയാണ് പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തത്. പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ ഏഴര മുതല്‍ പൂജാകര്‍മങ്ങള്‍ നടത്തി. തുടര്‍ന്ന് സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളില്‍ പ്രധാനമന്ത്രി ചെങ്കോല്‍ സ്ഥാപിക്കുകയും ചെയ്തു. ഇതിന് ശേഷം സര്‍വമത പ്രാര്‍ത്ഥന നടന്നു. ഇതോടെ ആദ്യഘട്ട ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.

രാവിലെ 7.30 ഓടെ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ എത്തി. ഇതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. പ്രധാനമന്ത്രിയും സ്പീക്കര്‍ ഓം ബിര്‍ലയും പൂജയില്‍ പങ്കെടുത്തു. തുടര്‍ന്നാണ് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് മുമ്പ് ബ്രീട്ടീഷ് സര്‍ക്കാരില്‍ നിന്ന് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു സ്വീകരിച്ചെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന ചെങ്കോല്‍ പാര്‍ലമെന്റില്‍ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം സ്ഥാപിച്ചത്.

പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ പങ്കെടുത്ത തൊഴിലാളികളെയും പ്രധാനമന്ത്രി ആദരിച്ചു.

ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് ഉദ്ഘാടനത്തിന്റെ മറ്റു ചടങ്ങുകള്‍ ആരംഭിക്കുക. ചടങ്ങില്‍ പ്രധാനമന്ത്രി എത്തിയ ശേഷം രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രസംഗിക്കും. തുടര്‍ന്ന് രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും സന്ദേശം വായിച്ചേക്കും. ഇരുവരും ചടങ്ങില്‍ പങ്കെടുക്കില്ല. 75 രൂപ നാണയവും സ്റ്റാമ്പും പ്രകാശനം ചെയ്യുന്നതിനും ഉച്ചയ്ക്ക് ശേഷമുള്ള ചടങ്ങുകളിലായിരിക്കും. പ്രധാനമന്ത്രിയുടെ പ്രസംഗത്തോടെ ചടങ്ങുകള്‍ സമാപിക്കും.

അതേസമയം ചടങ്ങുകളില്‍ നിന്ന് കോണ്‍ഗ്രസ് അടക്കം ഇരുപതോളം പ്രതിപക്ഷ പാര്‍ട്ടികള്‍ വിട്ടുനിന്നു. രാഷ്ട്രപതി പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ വിട്ടുനില്‍ക്കുന്നത്.

TAGGED:Narendra Modinew parliament housesengol
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

‘അർജന്റീനയ്ക്ക് കേരളത്തിലേക്ക് സ്വാഗതം’ ;മത്സരം സംഘടിപ്പിക്കാൻ തയ്യാറെന്ന് കായികമന്ത്രി

June 23, 2023
News

മങ്കിപോക്സ്: ഹോങ്കോംഗിൽ വാക്‌സിനേഷൻ ആരംഭിക്കുന്നു

September 21, 2022
News

ഭാര്യ ബംഗ്ലാദേശിയെന്ന് ഭർത്താവ് അറിഞ്ഞത് കല്ല്യാണം കഴിഞ്ഞ് പതിനാലാം വർഷം

September 27, 2023
News

യുഎഇ യിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു 

February 17, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?