EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: “അവാർഡുകളിൽ അഭിമാനമൊന്നുമില്ല; എന്റെ ഫാം ഹൗസിലെ ശുചിമുറിയുടെ വാതിലിന്റെ കൈപ്പിടി ഉണ്ടാക്കിയത് അവാർഡ് ശിൽപം കൊണ്ടാണ്”- നസീറുദ്ധീൻ ഷാഹ്‌
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > “അവാർഡുകളിൽ അഭിമാനമൊന്നുമില്ല; എന്റെ ഫാം ഹൗസിലെ ശുചിമുറിയുടെ വാതിലിന്റെ കൈപ്പിടി ഉണ്ടാക്കിയത് അവാർഡ് ശിൽപം കൊണ്ടാണ്”- നസീറുദ്ധീൻ ഷാഹ്‌
EntertainmentNews

“അവാർഡുകളിൽ അഭിമാനമൊന്നുമില്ല; എന്റെ ഫാം ഹൗസിലെ ശുചിമുറിയുടെ വാതിലിന്റെ കൈപ്പിടി ഉണ്ടാക്കിയത് അവാർഡ് ശിൽപം കൊണ്ടാണ്”- നസീറുദ്ധീൻ ഷാഹ്‌

News Desk
Last updated: June 5, 2023 8:22 AM
News Desk
Published: June 5, 2023
Share
MUMBAI, INDIA - AUGUST 5: Bollywood actor and director Naseeruddin Shah poses for an exclusive profile shoot at Bandra, on August 5, 2014 in Mumbai, India. (Photo by Satish Bate/Hindustan Times via Getty Images)

ചലച്ചിത്ര രംഗത്ത് അവാർഡുകൾ ലഭിക്കുന്നത് സ്ഥിരം കാഴ്ചയാണ്. അങ്ങനെ ഒട്ടേറെ അവാർഡുകൾ കരസ്ഥമാക്കിയ നടനാണ് ബോളിവുഡ് താരം നസീറുദ്ധീൻ ഷാഹ്‌. എന്നാൽ അവാർഡുകൾക്കെതിരെ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. അവാർഡുകളിൽ തനിക്ക് അഭിമാനമൊന്നുമില്ലെന്നും ഒരു ഫാം ഹൗസ് പണിതപ്പോൾ ശുചിമുറിയുടെ വാതിലിന്റെ പിടിയായി വച്ചത് അവാർഡ് ശില്പമാണെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

“അവാർഡുകളിൽ അഭിമാനമൊന്നുമില്ല.അവസാനം ലഭിച്ച രണ്ട് അവാർഡുകൾ വാങ്ങാൻ പോലും ഞാൻ പോയിട്ടില്ല. ഒരു ഫാം ഹൗസ് പണിതപ്പോൾ അവാർഡുകൾ അവിടെ കൊണ്ട് വച്ചിരുന്നു. അവിടെ ശുചിമുറിയിൽ വന്ന് പോകുന്നവർക്ക് രണ്ട് അവാർഡുകൾ വീതം ലഭിക്കും. കാരണം, അവിടെ ശുചിമുറിയുടെ വാതിലിന്റെ കൈപ്പിടിയായി വച്ചത് ഫിലിം ഫെയർ അവാർഡ് ശില്പമാണ്”- നസീറുദ്ധീൻ ഷാഹ്‌ പറഞ്ഞു.

ലാലൻ ടോപ്പിനു നൽകിയ അഭിമുഖത്തിലാണ് നസീറുദ്ധീൻ ഷാഹ്‌ വിവാദ പ്രസ്താവനയുമായെത്തിയത്. ഒരു വേഷം അവതരിപ്പിക്കാൻ ജീവിതം തന്നെ സമർപ്പിക്കുന്ന ഏതൊരു നടനും മികച്ച നടനാണെന്നും അല്ലാതെ ഒരു നറുക്കെടുപ്പിലൂടെ ഒരാളെ തെരഞ്ഞെടുത്ത്‌ ‘ഇയാളാണ് ഈ വർഷത്തെ മികച്ച നടൻ’ എന്ന് പറഞ്ഞാൽ എങ്ങനെ ന്യായമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുരസ്കാരങ്ങൾ ലഭിക്കുമ്പോൾ കരിയറിന്റെ തുടക്ക കാലത്ത് സന്തോഷിച്ചിരുന്നു. എന്നാൽ പിന്നീട് അവാർഡുകൾ നിറയുന്ന കാഴ്ചയാണ് കണ്ടത്. ഇതൊക്കെ ഒരു ലോബിയിങ്ങിന്റെ ഫലമാണെന്ന് അപ്പോഴാണ് മനസ്സിലായതെന്നും നസീറുദ്ധീൻ ഷാഹ്‌ പറഞ്ഞു. പദ്മശ്രീയും പദ്മ ഭൂഷണും ലഭിച്ചപ്പോൾ പോലും തന്റെ അച്ഛൻ തന്നെ വിമർശിച്ചതായും അദ്ദേഹം അഭിമുഖത്തിൽ പറയുന്നു. ഈ ജോലിയാണ് നീ ചെയ്യുന്നതെങ്കിൽ നീയൊരു വിഡ്ഢിയായി തീരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നതായും താരം വെളിപ്പെടുത്തി.

TAGGED:awardsFILM FARENASIRUDHEEN SHAH
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി: സ്റ്റണ്ട് മാസ്റ്റർ കനൽ കണ്ണൻ അറസ്റ്റിൽ

July 10, 2023
News

ദുബായ് പൊലീസിന് കൈക്കൂലി വാഗ്ദാനം, പ്രവാസി അകത്ത്

March 6, 2023
News

ഓൺലൈൻ പ്രസവം! വാട്സാപ്പിലൂടെ സുഖപ്രസവം നടത്തി ഒരു ഡോക്ടർ

February 13, 2023
News

ജോലിയില്ലാതെയും രാജ്യത്ത് താമസിക്കാം; ഏഴ് വിസകൾ പ്രഖ്യാപിച്ച് യുഎഇ

August 22, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?