EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 50 വർഷമായി ട്യൂഷൻ എടുക്കുന്ന 65കാരി നാരായണിയമ്മ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Videos > Real Talk > 50 വർഷമായി ട്യൂഷൻ എടുക്കുന്ന 65കാരി നാരായണിയമ്മ
NewsReal Talk

50 വർഷമായി ട്യൂഷൻ എടുക്കുന്ന 65കാരി നാരായണിയമ്മ

News Desk
Last updated: August 7, 2022 9:27 AM
News Desk
Published: August 7, 2022
Share

പ്രായം തളർത്താത്ത വീര്യമാണ് നാരായണിയമ്മയുടേത്. 15ാം വയസ്സിൽ വിടുകൾതോറും കയറിയിറങ്ങി ട്യൂഷൻ എടുക്കാൻ തുടങ്ങിയതാണവർ. 50 വർഷമായി മുടങ്ങാതെ ആ ജോലി ചെയ്തുകൊണ്ടേയിരിക്കുകയാണ് ഈ 65 കാരിയായ കെ വി നാരായണിയമ്മ.

പത്താംക്ലാസ്സ്‌ വിദ്യാഭ്യാസം മാത്രമേയുള്ളു നാരായണിയമ്മയ്ക്ക്. 1971 ൽ നീലേശ്വരത്തെ രാജാസ് സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ എസ് എസ് എൽ സി ക്കാരി. കോരിച്ചൊരിയുന്ന മഴയോ ചുട്ടുപൊള്ളുന്ന വെയിലോ നാരായണിയമ്മയെ തളർത്താറില്ല. ദിവസവും അഞ്ചു മണിക്ക് കയ്യിൽ ഒരു ടോർച്ചും തോളിൽ ഒരു ബാഗുമായി നാരായണിയമ്മ വീട്ടിൽ നിന്നിറങ്ങും. 25 കിലോമീറ്ററുകളോളം ദൂരം കാലിൽ ചെരുപ്പിടാതെയുള്ള നടത്തം. മണിയാട്ടിലെ നാലിലും അഞ്ചിലും ഏഴിലും പഠിക്കുന്ന കുട്ടികൾ നാരായണിയമ്മയുടെ വരവും കാത്ത് പുസ്തകം തുറന്ന് വച്ചിട്ടുണ്ടാവും. ഒൻപതരയോടെ പഠിപ്പിക്കൽ കഴിഞ്ഞ് നാരായണിയമ്മ മടങ്ങും, കുട്ടികൾ സ്കൂളുകളിലേക്കും.

വീണ്ടും നടത്തം തുടങ്ങും. അടുത്തുള്ള അങ്കണവാടിയിലും ചെറുവത്തൂരിലെ ടെക്‌നിക്കൽ സ്കൂളിലും നാരായണിയമ്മയെ അറിയാത്ത അധ്യാപകർ ഉണ്ടാവില്ല. കുശലാന്വേഷണം കഴിഞ്ഞ് അവിടെ നിന്നും നേരെ ഹോട്ടലിലേക്ക്. ഭക്ഷണം പാർസൽ വാങ്ങി പിന്നെ വീട്ടിലേക്ക് വീണ്ടും നടത്തം. ഭർത്താവ് എം കെ ദാമോദരൻ കുറച്ച് വർഷങ്ങളായി കിടപ്പു രോഗിയാണ്. മൂന്ന് മണിയാവുമ്പോൾ ചൊവ്വലിലേക്ക്, അവിടെ ഒരുപാട് കുട്ടികൾ ടീച്ചറെ കാത്തിരിക്കുന്നുണ്ടാവും. രാത്രി എട്ട് മണിവരെ അവിടുത്തെ ട്യൂഷൻ നീളും.

പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ അപസ്മാരം പിടിപ്പെട്ട് പഠനം നിർത്തേണ്ടി വന്നതാണ് നാരായണിയമ്മയ്ക്ക്. പിന്നീട് 15 മത്തെ വയസ്സിൽ കുടുംബത്തിന്റെ ഭാരം മുഴുവൻ ചുമക്കേണ്ടി വന്നു, ട്യൂഷൻ ടീച്ചറായി. ഒരു ദിവസം 50 കിലോമീറ്ററുകളിൽ കൂടുതൽ വീടുകളിലേക്ക് നടന്നു ചെന്ന് ട്യൂഷൻ എടുത്തിരുന്നു. അങ്ങനെയാണ് അന്ന് ആറാം ക്ലാസുകാരിയായിരുന്ന സിനിമാ താരം കാവ്യാ മാധവനെയും നാരായണിയമ്മ പഠിപ്പിക്കുന്നത്.

പഠിപ്പിച്ചവരെല്ലാം ഇന്ന് ഉദ്യോഗസ്ഥരായി വിരമിച്ചെങ്കിലും നാരായണിയമ്മ ട്യൂഷൻ ടീച്ചറായി തന്നെ തുടരുന്നു. ഗണിതവും ഇംഗ്ലീഷും ഇഷ്ടവിഷയമാണെങ്കിലും ഹിന്ദി കൂടി പഠിച്ചെടുത്ത് കുട്ടികളെയും പഠിപ്പിക്കാൻ തുടങ്ങി. നിരന്തരം മാറുന്ന സിലബസുകൾ നാരായണിയമ്മയുടെ ട്യൂഷനെ ബാധിക്കാറില്ല, കാരണം നാരായണിയമ്മയും അതിനൊത്ത് മാറും, പുതിയ സിലബസ് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യും.

പ്രായാധിക്യം ചെറിയ രീതിയിൽ അവശതകൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും തോറ്റുകൊടുക്കാൻ അവർ തയ്യാറല്ല. “തളർന്നു വീഴും വരെ, താങ്ങി നിൽക്കും വരെ പഠിപ്പിക്കൽ തുടരും. ജീവിതം തുടങ്ങിയത് ഇവിടെ നിന്നാണ്. ജീവിതാവസാനം വരെയും ട്യൂഷൻ ജോലി തുടർന്നുകൊണ്ടേയിരിക്കും” നാരായണിയമ്മ പറഞ്ഞു.

TAGGED:narayaniyammateaching
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

കളമശ്ശേരിയിലേത് ആസൂത്രിത സ്ഫോടനം: ബോംബുകൾ സ്ഥാപിച്ചത് ടിഫിൻ ബോക്സിൽ

October 29, 2023
News

കാർ വൈദ്യുത പോസ്റ്റിലിടിച്ച് ഷോക്കേറ്റ് യുവാവ് മരിച്ചു;കെഎസ്ഇബി ഓഫീസിൽ വിളിച്ചിട്ട് ഫോൺ എടുത്തില്ലെന്ന് നാട്ടുകാർ

July 13, 2024
News

‘നിവേദനം നിരസിച്ചത് കൈപ്പിഴ’: വിശദീകരണവുമായി സുരേഷ് ഗോപി

September 17, 2025
News

കീശയിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു, തൃശൂര്‍ സ്വദേശി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

May 18, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?