EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നാനി- വിവേക് ആത്രേയ പാൻ- ഇന്ത്യൻ ചിത്രം സൂര്യാസ് സാറ്റർഡേ; എസ് ജെ സൂര്യയുടെ ബർത്ത്ഡേ സ്പെഷ്യൽ വീഡിയോ പുറത്ത്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > നാനി- വിവേക് ആത്രേയ പാൻ- ഇന്ത്യൻ ചിത്രം സൂര്യാസ് സാറ്റർഡേ; എസ് ജെ സൂര്യയുടെ ബർത്ത്ഡേ സ്പെഷ്യൽ വീഡിയോ പുറത്ത്
EntertainmentNews

നാനി- വിവേക് ആത്രേയ പാൻ- ഇന്ത്യൻ ചിത്രം സൂര്യാസ് സാറ്റർഡേ; എസ് ജെ സൂര്യയുടെ ബർത്ത്ഡേ സ്പെഷ്യൽ വീഡിയോ പുറത്ത്

Web News
Last updated: July 21, 2024 10:58 AM
Web News
Published: July 21, 2024
Share

തെലുങ്ക് സൂപ്പർ താരം നാച്ചുറൽ സ്റ്റാർ നാനി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂര്യാസ് സാറ്റർഡേ. വിവേക് ആത്രേയ രചിച്ച് സംവിധാനം ചെയ്യുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ നായികയായി എത്തുന്നത് പ്രിയങ്ക മോഹനനാണ്. ഇപ്പോഴിതാ, ഡിവിവി എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ഈ ചിത്രത്തിലെ മറ്റൊരു നിർണ്ണായക വേഷം ചെയ്യുന്ന എസ് ജെ സൂര്യയുടെ ഒരു സ്പെഷ്യൽ വീഡിയോ റിലീസ് ചെയ്‌തിരിക്കുകയാണ്. ‘നോട്ട് എ ടീസർ’ എന്ന പേരിലാണ് ഈ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. എസ് ജെ സൂര്യയുടെ ജന്മദിനം പ്രമാണിച്ചാണ് ഈ സ്പെഷ്യൽ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ശക്തമായ ഒരു വിവരണത്തോടെ ആരംഭിക്കുന്ന വീഡിയോയിൽ നരകാസുര പരിവേഷത്തിലാണ് എസ് ജെ സൂര്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൃഷ്ണ പരിവേഷത്തിൽ നാനിയും സത്യഭാഷ പരിവേഷത്തിൽ പ്രിയങ്കയും എത്തുന്നു.

ക്രൂരനായ ഒരു പോലീസ് ഓഫീസറായാണ് എസ് ജെ സൂര്യ ഈ ചിത്രത്തിൽ വേഷമിടുന്നത്. ചാരുലത എന്ന് പേരുള്ള ഒരു നിഷ്കളങ്കയായ പോലീസ് കഥാപാത്രമായാണ് പ്രിയങ്ക ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സൂപ്പർ ഹിറ്റായ ഗ്യാങ് ലീഡറിന് ശേഷം വീണ്ടും നാനി- പ്രിയങ്ക മോഹൻ ടീമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. ത്രില്ലടിപ്പിക്കുന്ന ഒരു ആക്ഷൻ- അഡ്വെഞ്ചർ ചിത്രമായാണ് വിവേക് ആത്രേയ സൂര്യാസ് സാറ്റർഡേ ഒരുക്കുന്നത്.

ഡിവിവി ദാനയ്യ, കല്യാൺ ദസരി എന്നിവർ ചേർന്ന് ഡിവിവി എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ മറ്റൊരു നിർണ്ണായക കഥാപാത്രത്തിന് ജീവൻ പകരുന്നത് സായ് കുമാർ ആണ്. മുരളി ജി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് മലയാളിയായ ജേക്സ് ബിജോയ് ആണ്. കാർത്തിക ശ്രീനിവാസ് എഡിറ്റിങ് നിർവഹിക്കുന്ന ഈ ചിത്രം തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ഈ വർഷം ഓഗസ്റ്റ് 29- ന് റിലീസ് ചെയ്യും. ഇപ്പോൾ അവസാന ഘട്ട ചിത്രീകരണം നടക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഘട്ടന സംവിധാനം നിർവഹിക്കുന്നത് റാം- ലക്ഷ്മൺ ടീമാണ്. പിആർഒ ശബരി.

 

TAGGED:NaniSuryasurya birthdaysuryas saturday movievideo song
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

News

വിവാഹസത്കാരത്തിനിടെ വധുവിന്റെ ആൾക്കാർക്ക് നേരെ പടക്കമേറ്; വരനും കൂട്ടുകാരും അറസ്റ്റിൽ

May 3, 2023
Entertainment

സുധ കൊങ്ങര ചിത്രത്തിൽ ശിവകാർത്തികേയൻ, ഒപ്പം ജയം രവിയും

December 17, 2024
News

ചാംപ്യൻസ് ട്രോഫിയുടെ മത്സരക്രമം പുറത്തു വിട്ട് ഐസിസി, ഇന്ത്യ- പാക്കിസ്ഥാൻ മത്സരം ദുബായിൽ

December 24, 2024
DiasporaNews

അക്ഷരനഗരിയാകാൻ ഷാര്‍ജ: രാജ്യാന്തര പുസ്തകോത്സവം നവംബര്‍ 2 മുതൽ

October 14, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?