EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 2500 ദിർഹം ശമ്പളം വാങ്ങിയ നാഗേന്ദ്ര ഒറ്റരാത്രിയിൽ മില്ല്യൺ ദിർഹത്തിന് അധിപനായ കഥ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > 2500 ദിർഹം ശമ്പളം വാങ്ങിയ നാഗേന്ദ്ര ഒറ്റരാത്രിയിൽ മില്ല്യൺ ദിർഹത്തിന് അധിപനായ കഥ
Business

2500 ദിർഹം ശമ്പളം വാങ്ങിയ നാഗേന്ദ്ര ഒറ്റരാത്രിയിൽ മില്ല്യൺ ദിർഹത്തിന് അധിപനായ കഥ

Web Desk
Last updated: June 27, 2024 3:53 PM
Web Desk
Published: June 27, 2024
Share

നമ്മുടെ നാട്ടിൽ കല്ല്യാണമോ നൂലുകെട്ടോ ഗൃഹപ്രവേശമോ… കുടുംബത്തിൽ എന്തു പരിപാടി വന്നാലും ഇരിക്കപ്പൊറുതി കിട്ടാത്തവരാണ് പ്രവാസികൾ. ഇതുമാത്രമല്ല എന്തെങ്കിലും പൊതുപരിപാടി വന്നാലും പ്രവാസികളായിരിക്കും പിരിവുകാരുടെ ലിസ്റ്റിൽ ആദ്യം ഉണ്ടാവുക. കാരണം കടൽ കടന്നവരെല്ലാം കാശുകാരായി എന്നൊരു ചിന്ത ഇപ്പോഴും പലർക്കുമുണ്ട്.

വീട്ടിലേക്ക് വിളിച്ച് വിശേഷങ്ങളൊക്കെ പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ സ്ഥിരമായി കേൾക്കുന്നൊരു ചോദ്യമാണ് എന്തേലും അയക്കാനുണ്ടാവോ എന്ന്? പച്ചരിചോറും പരിപ്പുകറിയും കഴിച്ചു ജീവിക്കുന്നവനാണെങ്കിലും അഭിമാനം വിട്ടു കളിക്കാനാവില്ല. ഉടനെ വിളിക്കും കൂടെ ജോലി ചെയ്യുന്നവനെയോ ഒപ്പം താമസിക്കുന്നവനേയോ എല്ലാം.  എങ്ങനെയെങ്കിലും തിരിച്ചും മറിച്ചും ഒപ്പിക്കുന്ന പണം നാട്ടിലേക്ക് അയക്കും. നാട്ടിലെ കാര്യങ്ങൾ മംഗളമായി കഴിഞ്ഞാലും പാവപ്പെട്ട പ്രവാസി മറിച്ച ഫണ്ട് തിരിച്ചടയ്ക്കാനുള്ള ഓട്ടത്തിലായിരിക്കും.

ഇങ്ങനെപണമില്ലാതെ  ലോക്കായി പോവുമ്പോൾ പല പ്രവാസികളെല്ലാം ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. ശമ്പളത്തിന് പുറമേ ഒരു അധിക വരുമാനം കൂടി ഉണ്ടായിരുന്നുവെങ്കിൽ എന്ന്. മണലാരണ്യത്തിൽ ഫണ്ട് മറിച്ചും തിരിച്ചും ജീവിക്കുന്ന അനേകായിരം പ്രവാസികളിൽ ഒരാളായിരുന്നു ആന്ധ്രാക്കാരൻ നാഗേന്ദ്രബാരു. ഓരോ ദിവസം മുന്നോട്ട് നീക്കാനും, കുടുംബത്തിൻ്റെ ഓരോ ആവശ്യങ്ങളും നടപ്പാക്കാനും കഷ്ടപ്പെട്ടിരുന്ന നാഗേന്ദ്ര ബോരുവിൻ്റെ ജീവിതം ഒരൊറ്റ ദിവസത്തിലാണ് മാറി മാറിഞ്ഞത്.

2017-ൽ ദുബായിൽ എത്തിയ അദ്ദേഹം 2019 മുതൽ പ്രതിമാസം നൂറ് ദിർഹം വീതം നാഷണൽ ബോണ്ട്സിൽ നിക്ഷേപിച്ചു തുടങ്ങി. ഒടുവിൽ കഴിഞ്ഞ മാസത്തെ നറുക്കെടുപ്പിൽ നാഗേന്ദ്ര ബോരുവിൻ്റെ ഭാഗ്യം തെളിഞ്ഞു. ഒരു മില്ല്യണ് ദിർഹമാണ് അദേഹത്തിന് സമാനമായി ലഭിച്ചത്. 2500 ദിർഹം മാസ ശമ്പളത്തിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തു കൊണ്ടിരുന്ന നാഗേന്ദ്ര ബോരു ഒരു പക്ഷേ പ്രവാസജീവിതം മുഴുവൻ അധ്വാനിച്ചാലും രണ്ടരക്കോടി നേടിയെടുക്കാൻ സാധിക്കുമായിരുന്നില്ല. കിട്ടുന്ന ചെറിയ വരുമാനത്തിൽ നിന്നും ഒരു തുക നിക്ഷേപമായി സൂക്ഷിക്കാനുള്ള കരുതൽ കാണിച്ചതാണ് നാഗേന്ദ്ര ബോരുവിന് രക്ഷയായി മാറിയത്.

www.nationalbonds.ae

TAGGED:Nagendra BaruNational BondNational Bond Savings SchemePravasi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

BusinessDiaspora

ആയുഷ് സമ്മിറ്റിന് ഗംഭീര സമാപനം, പരമ്പരാഗത ചികിത്സാ രീതികളെ ചേർത്ത് പിടിച്ച് ഇന്ത്യയും യുഎഇയും

January 17, 2024
Business

അറക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് റോള ഷോറൂം; ഉദ്ഘാടനം നടി ഹന്‍സിക മോട്വാനി

February 17, 2024
BusinessDiaspora

ചികിത്സയ്ക്ക് 5 ലക്ഷം, അപകട മരണത്തിന് 10 ലക്ഷം: ഇൻഷുറൻസുമായി നോർക്ക

August 25, 2025
News

കരുണ തോന്നി കരൾ പകുത്തു: ജീവിതം കിടപ്പിലായി, ജീവനും അപകടത്തിൽ

May 7, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?