EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഏകസിവിൽ കോഡ്: ക്രിസ്ത്യൻ വിഭാഗങ്ങളേയും ആദിവാസികളേയും ഒഴിവാക്കുമെന്ന് ഉറപ്പ് ലഭിച്ചെന്ന് നാഗാലാൻഡ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഏകസിവിൽ കോഡ്: ക്രിസ്ത്യൻ വിഭാഗങ്ങളേയും ആദിവാസികളേയും ഒഴിവാക്കുമെന്ന് ഉറപ്പ് ലഭിച്ചെന്ന് നാഗാലാൻഡ്
News

ഏകസിവിൽ കോഡ്: ക്രിസ്ത്യൻ വിഭാഗങ്ങളേയും ആദിവാസികളേയും ഒഴിവാക്കുമെന്ന് ഉറപ്പ് ലഭിച്ചെന്ന് നാഗാലാൻഡ്

മുഖ്യമന്ത്രി നെഫ്യു റിയോയുടെ നേതൃത്വത്തിലുള്ള നാഗാലാൻഡ് സർക്കാർ പ്രതിനിധികൾ ആണ് ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയത്

Web Desk
Last updated: July 8, 2023 4:42 AM
Web Desk
Published: July 8, 2023
Share

ദില്ലി: ഏകസിവിൽ കോഡിൻ്റെ പരിധിയിൽ നിന്ന് ക്രൈസ്തവ വിഭാഗങ്ങളേയും ആദിവാസി വിഭാഗങ്ങളേയും ഒഴിവാക്കുന്നത് പരിഗണിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഉറപ്പ് നൽകിയതായി നാഗാലാൻഡ് സർക്കാർ. മുഖ്യമന്ത്രി നെഫ്യു റിയോയുടെ നേതൃത്വത്തിലുള്ള നാഗാലാൻഡ് സർക്കാർ പ്രതിനിധികൾ ആണ് ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയത്. ഏകസിവിൽ കോഡ് സംബന്ധിച്ച് തങ്ങൾക്കുള്ള ആശങ്കകൾ ചർച്ചയിൽ നാഗാലാൻഡ് സർക്കാർ പ്രതിനിധികൾ അമിത് ഷായെ ധരിപ്പിച്ചുവെന്നാണ് വിവരം. എന്നാൽ ഇതേക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചിട്ടില്ല.

ക്രൈസ്തവ വിഭാഗങ്ങൾക്ക് ഭൂരിപക്ഷമുള്ള നാഗാലാൻഡിൽ മതപരമായ ആചാരാനുഷ്ഠാനങ്ങൾക്ക് ഭരണഘടനയുടെ 371 (എ) അനുച്ഛേദം പ്രകാരം പരിരക്ഷ നൽകിയ കാര്യം നാഗാലാൻഡ് സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം അമിത് ഷായ്ക്ക് മുന്നിലും ഇവർ ഉന്നയിച്ചെന്നാണ് വിവരം. നാഗാലാൻഡ് അടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രവിഭാഗങ്ങൾക്കിടയിൽ ഏകസിവിൽ കോഡ് സംബന്ധിച്ച് വലിയ ആശങ്കയാണ് നിലനിൽക്കുന്നതെന്നാണ് വിവരം.

TAGGED:amit shaNagalandtribals
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

നവകേരള സദസ്സിന് സ്‌കൂള്‍ ബസുകളും വിട്ടുനല്‍കണം; ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്

November 18, 2023
News

സൂപ്പർ ടൈഫൂൺ ഫിലിപ്പീൻസിലേക്ക്; തീരങ്ങൾ ഒഴിപ്പിച്ചു

September 25, 2022
News

ശബരിമല ഡ്യൂട്ടിക്ക് 32 ജീവനക്കാരുമായി പോയ ഫയര്‍ഫോഴ്‌സ് ബസിന്റെ ടയറുകള്‍ ഊരിത്തെറിച്ചു

November 16, 2023
News

രാഷ്ട്രീയമല്ല, ചര്‍ച്ചയായത് ക്രൈസ്തവരുടെ ആശങ്ക; രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയില്‍ ഫരീദാബാദ് ചര്‍ച്ചയായത് ക്രൈസ്തവരുടെ ആശങ്ക; രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയില്‍ ഫരീദാബാദ് രൂപത അധ്യക്ഷന്‍

April 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?