EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പൊലീസ് വീടിന്റെ നാല് വശവും വളഞ്ഞു, കൊണ്ടു പോയത് ഭീകരവാദിയെ പോലെ; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ അമ്മ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പൊലീസ് വീടിന്റെ നാല് വശവും വളഞ്ഞു, കൊണ്ടു പോയത് ഭീകരവാദിയെ പോലെ; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ അമ്മ
News

പൊലീസ് വീടിന്റെ നാല് വശവും വളഞ്ഞു, കൊണ്ടു പോയത് ഭീകരവാദിയെ പോലെ; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ അമ്മ

Web News
Last updated: January 9, 2024 11:21 AM
Web News
Published: January 9, 2024
Share

വീടിന്റെ നാല് വശവും വളഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതെന്ന് അമ്മ. രാഹുല്‍ ഭീകരവാദിയാണെന്ന മട്ടിലാണ് പൊലീസ് പെരുമാറിയത്. വീട് വളഞ്ഞ് കൊണ്ടു പോകേണ്ട കുറ്റകൃത്യങ്ങളൊന്നും രാഹുല്‍ ഇതുവരെ ചെയ്തിട്ടില്ല. പൊലീസിനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് രാഹുല്‍ എത്തിയ ശേഷം തീരുമാനിക്കുമെന്നും അമ്മ പറഞ്ഞു.

സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ടാണ് പൊലീസ് പുലര്‍ച്ചെ എത്തി രാഹുലിനെ അറസ്റ്റ് ചെയ്തത്.

‘രാവിലെ അഞ്ചരയ്ക്ക് ശേഷമാണ് പൊലീസ് എത്തിയത്. വീടിന്റെ നാല് വശത്തും ജനലിലും കതകിലുമൊക്കെ ഇവര്‍ കൊട്ടുന്നുണ്ട്. റബ്ബര്‍ വെട്ടുന്ന പയ്യനാണെന്നാണ് ആദ്യം വിചാരിച്ചത്. അവന്‍ അങ്ങനെ ചെയ്യാറില്ല. ആറ് മണി കഴിഞ്ഞ കതക് തുറക്കുമ്പോള്‍ ഒരു സംഘം പൊലീസുകാര്‍ വീട്ടുമുറ്റത്തുണ്ട്. യൂണിഫോമിലും അല്ലാതെ വസ്ത്രം ധരിച്ചവരുമൊക്കെയുണ്ട്. കതക് തുറന്നപ്പോള്‍ ഒരു വനിതാ പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ വീടിനകത്തേക്ക് കയറി രാഹുല്‍ ഉണ്ടോ എന്ന് ചോദിച്ചു.

മുകളില്‍ കയറി ചെന്ന് രാഹുലിന്റെ മുറിയുടെ വാതിലില്‍ മുട്ടുകയായിരുന്നു. രാത്രി ഒരു മണിവരെ വായിച്ചൊക്കെ ഇരിക്കുകയായിരുന്നു. ഒന്‍പത് മണിക്ക് ശേഷമാണ് കൊല്ലത്തുനിന്ന് എത്തിയത്. രാഹുല്‍ ഭീകരവാദിയാണെന്ന മട്ടിലായിരുന്നു പൊലീസിന്റെ പെരുമാറ്റം. വീട് വളഞ്ഞ് കൊണ്ടു പോകേണ്ട കുറ്റകൃത്യങ്ങള്‍ ഒന്നും രാഹുല്‍ ചെയ്തിട്ടില്ല. കന്റോണ്‍മെന്റ് പൊലീസിന്റെ തൊട്ടപ്പുറത്തുള്ള പൊലീസ് സ്റ്റേഷനിലാണ് ഒരാഴ്ച രാഹുല്‍ കിടന്നത്. എന്തുകൊണ്ടാണ് അവിടെ വന്ന് എടുത്തുകൊണ്ട് പോകാഞ്ഞത്? ഇന്ന് പൊലീസ് കാണിച്ച രീതിക്ക് എന്ത് നടപടി വേണമെന്ന് രാഹുല്‍ കൂടി വന്നിട്ട് തീരുമാനിക്കും,’ അമ്മ പറഞ്ഞു.

ആദ്യം പൊലീസിനെ കണ്ടപ്പോള്‍ പതറിയെന്നും എന്നാല്‍ പിന്നീട് ധൈര്യം സംഭരിച്ചുവെന്നും അമ്മ പറഞ്ഞു. ആരെയും കൊന്നതിനല്ലല്ലോ അറസ്റ്റ് എന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അമ്മ പറഞ്ഞു.

രാഹുലിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. അറസ്റ്റില്‍ യൂത്ത് കോണ്‍ഗ്രസ് വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

TAGGED:Rahul MamkootathilYouth Congress
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

വീട്ടിൽ മദ്യനിർമ്മാണവും വിൽപനയും: കുവൈത്തിൽ രണ്ട് സ്ത്രീകളടക്കം നാല് പ്രവാസികൾ അറസ്റ്റിൽ

June 15, 2023
DiasporaNews

ഒഡിഷ ട്രെയിൻ അപകടത്തിൽ അനുശോചനം അറിയിച്ച് യുഎഇ

June 3, 2023
News

പോക്സോ കേസ് പ്രതി അജ്മാനിൽ പിടിയിൽ; കേരള പൊലീസിന് കൈമാറി

October 13, 2022
News

യുഎഇയില്‍ 883 വെബ്‌സൈറ്റുകള്‍ക്ക് നിരോധനം

October 21, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?