EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: 12 ഭാര്യമാർ,102 മക്കൾ,568 പേരക്കുട്ടികൾ ; ഇനി കുടുംബം വലുതാക്കില്ലെന്ന് മോസസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > 12 ഭാര്യമാർ,102 മക്കൾ,568 പേരക്കുട്ടികൾ ; ഇനി കുടുംബം വലുതാക്കില്ലെന്ന് മോസസ്
News

12 ഭാര്യമാർ,102 മക്കൾ,568 പേരക്കുട്ടികൾ ; ഇനി കുടുംബം വലുതാക്കില്ലെന്ന് മോസസ്

News Desk
Last updated: December 29, 2022 12:04 PM
News Desk
Published: December 29, 2022
Share

ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ ഗൃഹനാഥനായ മോസസ് ഹസഹയ ഇനി കുടുംബം വലുതാക്കുന്നില്ല. കർഷകനായ മോസസിന് ഇത്രയും വലിയ കുടുംബത്തിന്റെ ദൈനംദിന ചെലവുകൾ വഹിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനം. കുടുംബം വളർന്ന് വരുകയാണെങ്കിലും അതനുസരിച്ച് മോസസിന്റെ വരുമാനം വർദ്ധിക്കുന്നില്ല. 67 കാരനായ മോസസിന് 12 ഭാര്യമാരും 102 മക്കളും 568 പേരക്കുട്ടികളുമാണുള്ളത്.

ഉഗാണ്ടൻ നഗരമായ ലുസാക്കയിലാണ് മോസസ് താമസിക്കുന്നത്. ഇവിടെ ബഹുഭാര്യത്വം അനുവദനീയമാണ്. അതുകൊണ്ട് തന്നെ മോസസ് ഒന്നിനുപുറകെ ഒന്നായി 12 വിവാഹം കഴിച്ചു. മോസസിന്റെ ഏറ്റവും ഇളയ ഭാര്യയായ ജൂലിക്കയ്ക്ക് മാത്രം 11 കുട്ടികളാണുള്ളത്. ഇളയ മകന് ആറ് വയസ്സു മാത്രമാണ് പ്രായം. . കുടുംബം വളർന്നതനുസരിച്ച് കുടുംബത്തിന്റെ ചിലവും കൂടിയപ്പോഴാണ് മോസസ് തന്റെ ഭാര്യമാരോട് ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കാൻ ആവശ്യപ്പെട്ടത്.

ആരോഗ്യ സ്ഥിതി മോശമായതിനാൽ പഴയതുപോലെ കഠിനാധ്വാനം ചെയ്യാൻ മോസസിന് കഴിയുന്നില്ല. ഇതാണ് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാകാനുള്ള കാരണമെന്ന് മോസസ് പറയുന്നു. എല്ലാ ഭാര്യമാരും ഒരേ വീട്ടിലാണ് താമസിക്കുന്നത്. അതേസമയം സാമ്പത്തികാവസ്ഥ മോശമായതോടെ രണ്ട് ഭാര്യമാർ മോസസിനെ ഉപേക്ഷിച്ചു പോയിരുന്നു.

TAGGED:Moses Family
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഇറാനിലുണ്ടായ ഭൂചലനത്തിൽ യുഎഇയിലും പ്രകമ്പനം

December 1, 2022
News

‘ചരിത്രപാതയിലൂടെ’, ചരിത്രകേന്ദ്രങ്ങളെ ബന്ധിപ്പിച്ച് അജ്മാനിൽ നടപ്പാതയൊരുങ്ങുന്നു

January 22, 2023
News

‘എന്റെ കുഞ്ഞ് ഇപ്പോള്‍ കേരളത്തിന്റെയും’, പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പിതാവ്

July 31, 2023
News

‘വാഹനമായാല്‍ ഇടിക്കും’, വിദ്യാര്‍ത്ഥിനികളെ ഇടിച്ചിട്ട ശേഷം ആന്‍സണ്‍; രോഷാകുലരായി വിദ്യാര്‍ത്ഥികള്‍

July 27, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?