EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മര്യാദ കാണിക്കണം; മന്ത്രി പി എ മുഹമ്മദ് റിയാസിനെ പരസ്യമായി വിമര്‍ശിച്ച് ഗണേഷ് കുമാര്‍ എംഎല്‍എ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മര്യാദ കാണിക്കണം; മന്ത്രി പി എ മുഹമ്മദ് റിയാസിനെ പരസ്യമായി വിമര്‍ശിച്ച് ഗണേഷ് കുമാര്‍ എംഎല്‍എ
News

മര്യാദ കാണിക്കണം; മന്ത്രി പി എ മുഹമ്മദ് റിയാസിനെ പരസ്യമായി വിമര്‍ശിച്ച് ഗണേഷ് കുമാര്‍ എംഎല്‍എ

Web News
Last updated: August 18, 2023 4:24 AM
Web News
Published: August 18, 2023
Share

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ പൊതുപരിപാടിക്കിടെ വിമര്‍ശിച്ച് പത്തനാപുരം എം.എല്‍.എ കെ.ബി ഗണേഷ് കുമാര്‍. പത്തനാപുരം ബ്ലോക്കില്‍ 100 മീറ്റര്‍ റോഡ് പോലും ഈ വര്‍ഷം പി.ഡബ്ല്യു.ഡി അനുവദിച്ചില്ലെന്നും തന്നെ പോലുള്ള മുതിര്‍ന്ന ജനപ്രതിനിധികളുടെ ആവശ്യം മന്ത്രി പരിഗണിക്കുന്നില്ലെന്നും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു.

പത്തനാപുരത്ത് ഈസ്റ്റ്-കോക്കുളത്ത് ഏല-പട്ടമല റോഡിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് എം.എല്‍.എയുടെ വിമര്‍ശനം.

‘കേരള നിയമസഭയില്‍ അഞ്ച് തവണ ജയിച്ചുവന്ന അപൂര്‍വ്വം ആള്‍ക്കാരേയുള്ളു. ഉമ്മന്‍ചാണ്ടി മരിച്ചതിന് ശേഷം ഞാനും വി.ഡി സതീശനും റോഷി അഗസ്റ്റിനും കോവൂര്‍ കുഞ്ഞുമോനും. ഈ നാലേ നാല് പേര്‍ മാത്രമാണ് അഞ്ച് തവണ തുടര്‍ച്ചയായി വിജയച്ച് വന്നത്. അങ്ങനെ ഉള്ള ആളുകളെ ഒന്ന് മാനിക്കണമെന്ന അഭിപ്രായം എനിക്കുണ്ട്. ഇതില്‍ സീനിയോരിറ്റി ഒക്കെ ഉണ്ട്. സിനിമാനടന്‍ ആണെന്നുള്ള പരിഗണനയൊന്നും വേണ്ട. ഇവരെക്കാളുമൊക്കെ 20 വര്‍ഷം മുമ്പ് മന്ത്രിയായ ആളാണ് ഗണേഷ് കുമാര്‍. ഒരു മര്യാദയൊക്കെ വേണമെന്നാണ് എന്റെ അഭിപ്രായം,’ ഗണേഷ് കുമാര്‍ പറഞ്ഞു.

ഇപ്പോള്‍ വേണ്ട വിധത്തില്‍ റോഡുകള്‍ തരുന്നില്ല. പക്ഷെ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ തന്നിരുന്നു. ജി സുധാകരന്‍ സ്‌നേഹവും പരിഗണനയും നല്‍കിയിരുന്നു എന്നും ഗണേഷ് കുമാര്‍ പറഞ്ഞു. റോഡ് ഉദ്ഘാടന ചടങ്ങില്‍ ഫണ്ട് അനുവദിച്ച ജി സുധാകരന്റെ ചിത്രം വെയ്ക്കാതിരുന്ന സംഘാടകരെ ഗണേഷ് വിമര്‍ശിക്കുകയും ചെയ്തിരുന്നു.

TAGGED:KB Ganesh kumarPA Muhammed Riyas
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ദുബായിൽ മദ്യപിച്ച് വാഹനമോടിച്ച് ഒരാളെ കൊന്നിട്ട് മുങ്ങി, കുടുങ്ങിയത് വാഹന ഉടമ

December 26, 2025
News

ഖബറിലും അവർ ഒരുമിച്ച്; 12 പേർക്കുമായി ഒരു ഖബർ

May 8, 2023
News

മുട്ടില്‍ മരം മുറിക്കേസ്: പ്രതികളുടെ വാദം പൊളിഞ്ഞത് വനം വകുപ്പ് ഡിഎന്‍എ ടെസ്റ്റ് നടത്തിയതോടെ; പഴുതടച്ച അന്വേഷണം നടന്നുവെന്ന് എകെ ശശീന്ദ്രന്‍

July 28, 2023
News

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ യുഎഇ ഏവർക്കും മാതൃക: മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ

May 3, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?