EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ശബരിമല വിമാനത്താവളത്തിന് അനുമതി നൽകി പ്രതിരോധ മന്ത്രാലയം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ശബരിമല വിമാനത്താവളത്തിന് അനുമതി നൽകി പ്രതിരോധ മന്ത്രാലയം
News

ശബരിമല വിമാനത്താവളത്തിന് അനുമതി നൽകി പ്രതിരോധ മന്ത്രാലയം

Web News
Last updated: March 17, 2023 9:02 AM
Web News
Published: March 17, 2023
Share

ശബരിമല വിമാനത്താവളത്തിനു പ്രതിരോധ മന്ത്രാലയം അനുമതി നൽകി. പരിസ്ഥിതി അനുമതിയാണ് അടുത്തഘട്ടം. അതിനുശേഷമേ അന്തിമ അമതിയുടെ കാര്യത്തിൽ തീരുമാനമെടുക്കൂ. വിമാനത്താവളം നിർമിക്കുന്നതിൽ എതിർപ്പില്ലെന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചതായി ലോക്സഭയിൽ ആന്റോ ആന്റണിയുടെ ചോദ്യത്തിനു മറുപടിയായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. വിമാനത്താവളത്തിന്റെ പരിസ്ഥിതി ആഘാതത്തെക്കുറിച്ച് സംസ്ഥാന വ്യവസായ വികസന കോർപറേഷൻ പഠനം നടത്തുകയാണെന്നു സിന്ധ്യ പറഞ്ഞു.

നിർദ്ദിഷ്ട ശബരിമലയിൽ വിമാനത്താവളം വരുമ്പോൾ 150 കിലോമീറ്റർ പരിധിയിലുള്ള തിരുവനന്തപുരം, കൊച്ചി, മധുര വിമാനത്താവളങ്ങളെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചു പഠിക്കാനും കോർപറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാവും അന്തിമ അനുമതി നൽകുക.

2008-ലെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള നയപ്രകാരം 2020 ജൂണിലാണ് സംസ്ഥാനസര്‍ക്കാര്‍ സംരംഭമായ കെ.എസ്.ഐ.ഡി.സി. വിമാനത്താവളം സ്ഥാപിക്കാന്‍ അപേക്ഷനല്‍കിയത്. ജൂണില്‍ കെ.എസ്.ഐ.ഡി.സി. അന്തിമറിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. നവംബര്‍ 22-ന് ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങളെക്കുറിച്ച് പരിശോധിക്കുന്ന സമിതിക്ക് മുന്നില്‍ ഈ നിര്‍ദേശം അവതരിപ്പിച്ചു. ഭൂമിയുടെ ലഭ്യത, ആഘാതപഠനം, ആഭ്യന്തര റിട്ടേണ്‍നിരക്ക് തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാന്‍ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

TAGGED:sabarimalaSabarimala Airport
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

അണ്ടർഗ്രൗണ്ടിലെ ആഘോഷം, യുക്രൈൻ ജനതയുടെ ക്രിസ്മസ്

December 23, 2022
NewsSports

1 ഓവറിൽ 7 സിക്സ്! അ​പൂ​ര്‍​വ റെക്കോർഡുമായി റി​തു​രാ​ജ് ഗെ​യ്ക്‌വാ​ദ്

November 28, 2022
News

ദുബായ് മെട്രോകളിലും ട്രാമുകളിലും ഇ-സ്‌കൂട്ടറുകള്‍ കയറ്റുന്നതിന് ഇന്ന് മുതല്‍ വിലക്ക്

March 1, 2024
News

എം.എ യൂസഫലിയുടെ ഇടപെടല്‍; 10 മാസമായി ബഹറൈനില്‍ കുടുങ്ങി കിടന്ന പ്രവാസി മലയാളിയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി

July 27, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?