EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ‘മര്‍ദ്ദിച്ചത് എന്തിനാണെന്ന് പോലും അറിയില്ല, നില ഗുരുതരം’; ആള്‍ക്കൂട്ട ആക്രമണത്തില്‍ പരിക്കേറ്റ യുവാവിനെ സന്ദര്‍ശിച്ച് മന്ത്രി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ‘മര്‍ദ്ദിച്ചത് എന്തിനാണെന്ന് പോലും അറിയില്ല, നില ഗുരുതരം’; ആള്‍ക്കൂട്ട ആക്രമണത്തില്‍ പരിക്കേറ്റ യുവാവിനെ സന്ദര്‍ശിച്ച് മന്ത്രി
News

‘മര്‍ദ്ദിച്ചത് എന്തിനാണെന്ന് പോലും അറിയില്ല, നില ഗുരുതരം’; ആള്‍ക്കൂട്ട ആക്രമണത്തില്‍ പരിക്കേറ്റ യുവാവിനെ സന്ദര്‍ശിച്ച് മന്ത്രി

Web News
Last updated: April 16, 2023 9:50 AM
Web News
Published: April 16, 2023
Share

തൃശൂരില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ പരിക്കേറ്റ സന്തോഷിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ന്യൂറോ ഐസിയുവിലെത്തി സന്തോഷിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോക്ടര്‍മാര്‍ പരമാവധി ശ്രമിക്കുന്നുണ്ട്. പൊലീസ് വിശദമായി അന്വേഷണം നടത്തുന്നുണ്ട്. സംഭവം അറിഞ്ഞപ്പോള്‍ തന്നെ മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും ബന്ധപ്പെട്ടിരുന്നു. സന്തോഷിന് മികച്ച ചികിത്സ ഉറപ്പാക്കും.

രണ്ടേമുക്കാല്‍ വരെ സന്തോഷ് വീട്ടിലുണ്ടായിരുന്നു. എന്തിനാണ് എന്ന് പോലും അറിയാതെയാണ് മര്‍ദ്ദനം. ഒരാളെ പോലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

നാല് പ്രതികള്‍ നിലവില്‍ അറസ്റ്റിലായിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തൃശൂര്‍ കിള്ളിമംഗലത്താണ് സന്തോഷിനെ മോഷണക്കുറ്റം ആരോപിച്ച് ആക്രിമിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.

കിള്ളിമംഗലം പ്ലാക്കല്‍ പീടികയില്‍ അബാസിന്റെ വീട്ടില്‍ നിന്ന് തുടര്‍ച്ചയായി അടക്ക മോഷണം പോയിരുന്നു. അടക്കമൊത്തവ്യാപാരിയാണ് അബ്ബാസ്. കുറച്ചു ദിവസമായി ഇവര്‍ സിസിടിവി വെച്ച് നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് സന്തോഷിനെ തടഞ്ഞുവെച്ച് നാട്ടുകാരും അബ്ബാസിന്റെ വീട്ടുകാരും മര്‍ദ്ദിച്ചതെന്നാണ് വിവരം.

സന്തോഷിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച ചിത്രങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സന്തോഷിനെ അടിയന്തര ശസ്ത്രക്രിയക്കും വിധേയനാക്കിയിരുന്നു.

 

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

BusinessNews

ദുബായിലെ വാടകക്കാർ വീട്ടുടമകളാകുന്നു!

August 8, 2022
News

കോഴിക്കോട്ട് ബിജെപിയുടെ ഇസ്രയേൽ അനുകൂല സമ്മേളനം: ക്രൈസ്തവ സഭാ നേതാക്കൾക്ക് ക്ഷണം 

November 17, 2023
News

ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി കുഞ്ഞിന് ദാരുണാന്ത്യം

October 11, 2022
News

നൈജീരിയയിൽ വെള്ളപ്പൊക്കത്തിൽ 600 മരണം

October 19, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?