EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘പൊലീസില്‍ ജോലികിട്ടി, വീട്ടില്‍ നിന്നുള്ള സമ്മര്‍ദം കൊണ്ടാണ് ദുബായിലേക്ക് എത്തിയത്’- മിഥുന്‍ രമേശ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Editoreal Plus > ‘പൊലീസില്‍ ജോലികിട്ടി, വീട്ടില്‍ നിന്നുള്ള സമ്മര്‍ദം കൊണ്ടാണ് ദുബായിലേക്ക് എത്തിയത്’- മിഥുന്‍ രമേശ്
Editoreal Plus

‘പൊലീസില്‍ ജോലികിട്ടി, വീട്ടില്‍ നിന്നുള്ള സമ്മര്‍ദം കൊണ്ടാണ് ദുബായിലേക്ക് എത്തിയത്’- മിഥുന്‍ രമേശ്

Web News
Last updated: September 13, 2023 4:07 PM
Web News
Published: September 13, 2023
Share

വീട്ടില്‍ നിന്നുള്ള സമ്മര്‍ദ്ദം കൊണ്ടാണ് ദുബായിലേക്ക് പോരുന്നതെന്ന് നടനും അവതാരകനുമായ മിഥുന്‍ രമേശ്. സീരിയലില്‍ ജോലി ചെയ്യുമ്പോള്‍ കൃത്യമായി വരുമാനം വരുമായിരുന്നു. എന്നാല്‍ സീരിയല്‍ നിര്‍ത്തിയപ്പോള്‍ വരുമാനം നിന്നു. സിനിമ കളിച്ച് ജീവിതം കളയുമെന്ന് കരുതുമ്പോള്‍ ആണ് ഈ ഓഫര്‍ വരുന്നത്. ആറ് മാസം ദുബായില്‍ നിന്ന് തിരിച്ച് പോരാം എന്നാണ് കരുതിയിരുന്നത് എന്നാല്‍ 20-ാമത്തെ വര്‍ഷമാണ് ഇപ്പോല്‍ ദുബായില്‍ നില്‍ക്കുന്നതെന്നും മിഥുന്‍ എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അച്ഛന്‍ പൊലീസുകാരനായിരുന്നു. അച്ഛന്‍ മരിച്ചതിന് പിന്നാലെയാണ് പൊലീസില്‍ ജോലി കിട്ടിയത്. ഞാന്‍ ഐജി ഓഫീസിലായിരുന്നു. പോസ്റ്റിംഗ് കിട്ടിയതും അതേ ഡൈയിംഗ് ഹാര്‍നെസ് ഡിപാര്‍ട്ട്‌മെന്റില്‍ തന്നെയായിരുന്നു.പൊലീസ് സര്‍വീസില്‍ ചേര്‍ന്ന് ഒരു ദിവസം മാത്രമേ അവിടെ ജോലി ചെയ്തുള്ളുവെന്നും പിന്നെ ലീവെടുത്ത് പോരുകയായിരുന്നുവെന്നും മിഥുന്‍ പറഞ്ഞു.

വീട്ടില്‍ നിന്നുള്ള സമ്മര്‍ദ്ദം കൊണ്ടാണ് ദുബായിലേക്ക് പോരുന്നത്. സീരിയലില്‍ ജോലി ചെയ്യുമ്പോള്‍ കൃത്യമായി വരുമാനം വരുമായിരുന്നു. എന്നാല്‍ സീരിയല്‍ നിര്‍ത്തിയപ്പോള്‍ വരുമാനം നിന്നു. സിനിമ കളിച്ച് ജീവിതം കളയുമെന്ന് വീട്ടുകാര്‍ കരുതിയിരിക്കുമ്പോള്‍ ആണ് ഈ ഓഫര്‍ വരുന്നത്. ആറ് മാസം ദുബായില്‍ നിന്ന് തിരിച്ച് പോരാം എന്നാണ് കരുതിയിരുന്നത്.

സാമ്പത്തികമായി ഒരു ഭദ്രത ഉണ്ടാക്കാന്‍ ദുബായ് സഹായിച്ചു. ഇവിടെ വന്നതുകൊണ്ടാണ് കുറേ അംഗീകാരങ്ങള്‍ കിട്ടിയതെന്ന് കരുതുന്നുണ്ട്. ദുബായില്‍ ഇപ്പോള്‍ 20-ാമത്തെ വര്‍ഷമാണ്.

കരിയറില്‍ ഉണ്ടായ ബ്രേക്ക് എന്ന് പറയുന്നത് കോമഡി ഉത്സവമാണ്. എന്റെ സുഹൃത്തുക്കള്‍ എല്ലാവരും നീ പോയി ചെവി ടെസ്റ്റ് ചെയ്യണം എന്ന് പറഞ്ഞവരാണ്. ഇത്ര ഉറക്കെ സംസാരിക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞിട്ടുണ്ട്. സ്റ്റേജില്‍ കയറുമ്പോള്‍ ഇങ്ങനെ ഉച്ചത്തില്‍ സംസാരിക്കണ്ട, മൈക്ക് ഉണ്ടല്ലോ എന്ന് പറഞ്ഞവരുണ്ടെന്നും എന്നാല്‍ കോമഡി ഉത്സവത്തില്‍ ആളുകള്‍ക്ക് ഇഷ്ടപ്പെട്ടതും അതാണെന്നും അദ്ദേഹം പറഞ്ഞു.

ഭാര്യ ലക്ഷ്മി ഉണ്ടാക്കുന്ന സോഷ്യല്‍ മീഡിയ കണ്ടന്റില്‍ താനും അഭിനയിക്കുന്നതിനെക്കുറിച്ചും റണ്‍വേ സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ തനിക്കുള്ള തോളിന്റെ ചെരിവിനെക്കുറിച്ച് നടന്‍ മുരളി പറഞ്ഞതും സിനിമയില്‍ അഭിനയിക്കുമ്പോള്‍ തന്നെ ഡബ്ബിംഗ് ആര്‍ടിസ്റ്റ് ആയതിനെക്കുറിച്ചും മിഥുന്‍ അഭിമുഖത്തില്‍ പങ്കുവെക്കുന്നു.

TAGGED:Arun raghavanmidhun ramesh
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Editoreal Plus

അറിവിലേക്കുള്ള ആദ്യാക്ഷരങ്ങൾ…

October 5, 2022
DiasporaEditoreal PlusNewsWonder Women

പ്രതിഫലം വാങ്ങാതെ ബബിത മനോജ് ഖത്തറിൽ നിന്നും ഒരുക്കി വിട്ടിരിക്കുന്നത് നിരവധി മൃതദേഹങ്ങൾ

December 17, 2024
Editoreal PlusEntertainment

പറ്റി പോയ മിസ്റ്റേക്കിന് ഞാനിപ്പോൾ അനുഭവിക്കുകയാണ്, ഒരു ഹീറോയായി എനിക്ക് തിരിച്ചു വരവില്ല

November 26, 2025
Editoreal Plus

‘ആത്മഹത്യ ചെയ്യാൻ പോലും എനിക്ക് ആരോഗ്യമില്ലായിരുന്നു’; പോരാടി ജയിച്ച ഷെറിൻ

December 13, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?