EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോകകപ്പ് വേളയിലെ മെസ്സിയുടെ മുറി ഇനി മ്യൂസിയം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലോകകപ്പ് വേളയിലെ മെസ്സിയുടെ മുറി ഇനി മ്യൂസിയം
News

ലോകകപ്പ് വേളയിലെ മെസ്സിയുടെ മുറി ഇനി മ്യൂസിയം

News Desk
Last updated: December 28, 2022 6:45 AM
News Desk
Published: December 28, 2022
Share

ഖത്തർ ലോകകപ്പ്​ വേളയിൽ മെസ്സി താമസിച്ച മുറി മ്യൂസിയമാക്കുന്നുവെന്ന് പ്രഖ്യാപിച്ച്​ ഖത്തർ യൂണിവേഴ്​സിറ്റി. ലോകകപ്പ്​ ഫുട്​ബാൾ സമയത്ത് ലയണൽ മെസിയും സംഘവും താമസിക്കുകയും പരിശീലനം നടത്തുകയും ചെയ്ത ഖത്തർ യൂണിവേഴ്​സിറ്റി ക്യാമ്പസിലെ ഹോസ്​റ്റലിൽ മെസി താമസിച്ച മുറിയാണ്​ ഇനി മിനി മ്യൂസിയമായി മാറുന്നത്.

ലോകകപ്പിനായി നവംബർ മൂന്നാം വാരമാണ് അർജന്റീന ടീം ഖത്തറിലെത്തിയത്​. ശേഷം ലോകകപ്പ്​ ജേതാക്കളായി ഡിസംബർ 19ന്​ രാവിലെ നാട്ടിലേക്ക്​ മടങ്ങുന്നത്​ വരെ 29 ദിവസവും അർജൻറീന ടീമിന്‍റെ താമസം ഖത്തർ യൂണിവേഴ്​സിറ്റിയിലെ ഈ ഹോസ്റ്റൽ മുറിയിലായിരുന്നു. വീടുപോലെയുള്ള അന്തരീക്ഷം ടീമിന് ഒരുക്കുന്നതിനായി മിനി അർജൻറീനയാണ് യൂണിവേഴ്​സിറ്റി ക്യാമ്പസിൽ പുനസൃഷ്​ടിച്ചത്. ഖത്തർ യൂണിവേഴ്​സിറ്റിയിലെ അധികൃതരും സുപ്രിം കമ്മിറ്റി ഫോർ ഡെലിവറി ആൻറ്​ ലെഗസിയുമായിരുന്നു താരങ്ങൾക്ക്​ താമസ​മൊരുക്കിയത്​.

താരങ്ങളുടെ ചിത്രങ്ങൾ പതിച്ചും ചുമരിനും വാതിലുകൾക്കും അർജൻറീന ദേശീയ പതാകയുടെയും ജഴ്​സിയുടെയും നിറങ്ങൾ നൽകിയും ഖത്തറിലെ ഈ താമസ ഇടം അർജൻറീനയാക്കി മാറ്റിയിരിക്കുകയാണ്. ഡിസംബർ 18ന്​ ലുസൈൽ സ്​റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ തോൽപിച്ചായിരുന്നു അർജൻറീന ലോക കിരീടം സ്വന്തമാക്കിയത്.

TAGGED:Lionel MessiWorld cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

കാരവാനിലെ ഒളിക്യാമറ വിവാദം:നടി രാധികയുടെ മൊഴിയെടുത്ത് പൊലീസ്

September 3, 2024
News

യു എ ഇ യിൽ താപനില ഉയരും 

February 24, 2023
News

റമദാൻ ഓഫറുകൾ പ്രഖ്യാപിച്ച് ലുലു ​ഗ്രൂപ്പ്: കിറ്റുകളും ചാരിറ്റി ഗിഫ്റ്റ് കാർഡുകളും തയ്യാർ

March 10, 2024
DiasporaNews

ഉംറ തീർത്ഥാടകർക്ക് പാക്കേജിലെ എല്ലാ സേവനങ്ങളും ഏജൻസികൾ ഉറപ്പാക്കണം

October 6, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?