EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മറുനാടന്‍ മലയാളി ഓഫീസില്‍ പൊലീസ് റെയ്ഡ്; തിരുവനന്തപുരം പട്ടം ഓഫീസിലെ മുഴുവന്‍ കംപ്യൂട്ടറുകളും പിടിച്ചെടുത്തു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മറുനാടന്‍ മലയാളി ഓഫീസില്‍ പൊലീസ് റെയ്ഡ്; തിരുവനന്തപുരം പട്ടം ഓഫീസിലെ മുഴുവന്‍ കംപ്യൂട്ടറുകളും പിടിച്ചെടുത്തു
News

മറുനാടന്‍ മലയാളി ഓഫീസില്‍ പൊലീസ് റെയ്ഡ്; തിരുവനന്തപുരം പട്ടം ഓഫീസിലെ മുഴുവന്‍ കംപ്യൂട്ടറുകളും പിടിച്ചെടുത്തു

Web News
Last updated: July 4, 2023 5:15 AM
Web News
Published: July 4, 2023
Share

ഓണ്‍ലൈന്‍ മാധ്യമമായ ‘മറുനാടന്‍ മലയാളി’യുടെ ഓഫീസുകളില്‍ അര്‍ധരാത്രി നടന്ന പൊലീസ് റെയ്ഡില്‍ കംപ്യൂട്ടറുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തു. തിരുവനന്തപുരം പട്ടം ഓഫീസിലെ മുഴുവന്‍ കംപ്യൂട്ടറുകളും പിടിച്ചെടുത്തു. ഓഫീസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ജീവനക്കാരെ പൊലീസ് വിലക്കി.

29 കംപ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍, ക്യാമറകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. മുഴുവന്‍ ജീവനക്കാരുടെയും ലാപ്‌ടോപ്പുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം മറുനാടന്‍ മലയാളി സ്ഥാപകന്‍ ഷാജന്‍ സ്‌കറിയയെ കണ്ടെത്താനുള്ള പരിശോധന തുടരുന്നതായി കൊച്ചി പൊലീസ് അറിയിച്ചു.

സംസ്ഥാനത്ത് പലയിടത്തും മറുനാടന്‍ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകൡും പരിശോധന നടന്നുവരികയാണ്. കഴിഞ്ഞ ദിവസം മറുനാടന്‍ മലയാളിയിലെ രണ്ട് ജീവനക്കാരുടെ വീടുകളില്‍ റെയ്ഡ് നടന്നിരുന്നു. ഇതിന് പിന്നാലെ മറുനാടന്‍ മലയാളിയുടെ ഓഫീസില്‍ കൊച്ചിയില്‍ നിന്നുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം രാവിലെ പരിശോധന നടത്തുകയും ചെയ്തിരുന്നു.

മറുനാടന്‍ മലയാളിക്കെതിരെയും ഷാജന്‍ സ്‌കറിയയെക്കെതിരെയും പിവി ശ്രീനിജിന്‍ എംഎല്‍എ നല്‍കിയ പരാതിയിലാണ് കൊച്ചി സിറ്റി പൊലീസ് അന്വേഷണം നടത്തുന്നത്. ശ്രീനിജിന്‍ എംഎല്‍എയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിലാണ് പൊലീസ് ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

കേസില്‍ ഷാജന്‍ സ്‌കറിയ മുന്‍കൂര്‍ ജാമ്യത്തിന് ഹര്‍ജി നല്‍കിയിരുന്നെങ്കിലും കോടതി ഹര്‍ജി തള്ളുകയായിരുന്നു.

TAGGED:marunadan malayalishajan scaria
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഈരാറ്റുപേട്ട വിഷയം: നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

March 14, 2024
News

കുറ്റപ്പെടുത്തലുകള്‍ മാത്രം; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയില്ലെങ്കില്‍ സ്ഥാനത്ത് തുടരില്ല; ബിജു പ്രഭാകര്‍

July 15, 2023
News

ബഹിരാകാശത്ത് നിന്നുള്ള സെൽഫിയുമായി സുൽത്താൻ അൽനെയാദി

March 8, 2023
News

അതിവേഗം വീട്ടിലെത്താൻ ഇനി എയർ ടാക്സി

November 12, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?