EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആക്ഷന് പുതിയ മാനദണ്ഡങ്ങള്‍ ഒരുക്കാന്‍ ഇന്ത്യന്‍ സിനിമയിലേക്ക് മലയാളത്തിന്‍റെ ‘മാർക്കോ’; ഉണ്ണി മുകുന്ദന്‍റെ പിറന്നാൾ ദിനത്തിൽ മരണമാസ് പോസ്റ്റർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ആക്ഷന് പുതിയ മാനദണ്ഡങ്ങള്‍ ഒരുക്കാന്‍ ഇന്ത്യന്‍ സിനിമയിലേക്ക് മലയാളത്തിന്‍റെ ‘മാർക്കോ’; ഉണ്ണി മുകുന്ദന്‍റെ പിറന്നാൾ ദിനത്തിൽ മരണമാസ് പോസ്റ്റർ
Entertainment

ആക്ഷന് പുതിയ മാനദണ്ഡങ്ങള്‍ ഒരുക്കാന്‍ ഇന്ത്യന്‍ സിനിമയിലേക്ക് മലയാളത്തിന്‍റെ ‘മാർക്കോ’; ഉണ്ണി മുകുന്ദന്‍റെ പിറന്നാൾ ദിനത്തിൽ മരണമാസ് പോസ്റ്റർ

Web News
Last updated: September 23, 2024 12:10 PM
Web News
Published: September 23, 2024
Share

ക്യൂബ്സ് എന്റർടൈൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച്, ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദെനി സംവിധാനം ചെയ്യുന്ന ‘മാർക്കോ’യുടെസെക്കന്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന്റെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. ഏറെക ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റണ്‍ ഒരു കംപ്ലീറ്റ്‌ ആക്ഷൻ ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്. ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.

ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെ എത്തുന്ന ഈ സിനിമ ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ആദ്യ നിർമ്മാണ ചിത്രമാണ്. ‘മാർക്കോ’യുടെ നിർമ്മാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസർ എന്ന പദവിയാണ് ഷെരീഫ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്. ചിത്രീകരണം പൂർത്തിയായ ചിത്രമിപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിലാണ്.

സഹ നിർമ്മാതാവ്: അബ്ദുൾ ഗദാഫ്, ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്,
സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്,
മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, പിആർഒ: ആതിര ദിൽജിത്ത്.

TAGGED:action moviemarcoUnni Mukundan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Entertainment

മഹാ മൂവീസിൻ്റെ ‘ശബരി’യിൽ വരലക്ഷ്മി ശരത്കുമാർ സുപ്രധാന വേഷത്തിലെത്തുന്നു ! ചിത്രം മെയ് 3ന് റിലീസ്

April 8, 2024
Entertainment

ക്ലാസ്സിക് മലയാളം സിനിമകളുടെ നിർമ്മാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു

April 10, 2024
Entertainment

അഭിഷേക് നാമ ചിത്രം “നാഗബന്ധം”; വിരാട് കർണ്ണയുടെ ‘രുദ്ര’ ഫസ്റ്റ് ലുക്ക് പുറത്ത്

January 13, 2025
Entertainment

ഒരു പുസ്തകത്തിന് ഇങ്ങനെയൊരു വരവേൽപ്പോ? ഏറ്റെടുത്ത് അമൂലും മിൽമയും, പുതിയ ട്രെൻഡായി റാമും ആനന്ദിയും

March 21, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?