EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘വാലിബന്‍ ഒരു കംപ്ലീറ്റ് എല്‍.ജെ.പി സിനിമ, ലാലേട്ടനെ കുറിച്ച് എന്ത് കൂടുതല്‍ പറയാനാണ്’; മഞ്ജു വാര്യര്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ‘വാലിബന്‍ ഒരു കംപ്ലീറ്റ് എല്‍.ജെ.പി സിനിമ, ലാലേട്ടനെ കുറിച്ച് എന്ത് കൂടുതല്‍ പറയാനാണ്’; മഞ്ജു വാര്യര്‍
Entertainment

‘വാലിബന്‍ ഒരു കംപ്ലീറ്റ് എല്‍.ജെ.പി സിനിമ, ലാലേട്ടനെ കുറിച്ച് എന്ത് കൂടുതല്‍ പറയാനാണ്’; മഞ്ജു വാര്യര്‍

News Desk
Last updated: January 30, 2024 10:10 AM
News Desk
Published: January 30, 2024
Share

മലൈക്കോട്ടൈ വാലിബനെ പ്രശംസിച്ച് നടി മഞ്ജു വാര്യര്‍. വാലിബന്‍ ഒരു കംപ്ലീറ്റ് എല്‍.ജെ.പി സിനിമയാണെന്നും അഭിനയം കൊണ്ടും ആകാരം കൊണ്ടും വാലിബനിലേക്ക് കൂടുവിട്ടു കൂടുമാറിയ ലാലേട്ടനെപ്പറ്റി എന്തു കൂടുതല്‍ പറയാനാണെന്നുമാണ് മഞ്ജു കുറിച്ചത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

മഞ്ജു വാര്യരുടെ കുറിപ്പ് :

സിനിമയില്‍ സൃഷ്ടിച്ചെടുക്കാന്‍ പ്രയാസമുള്ള രണ്ട് കാര്യങ്ങളാണ് നര്‍മവും ഫാന്റസിയും. അതിലെ അയുക്തികളാണ് അതിന്റെ സൗന്ദര്യം. ഗന്ധര്‍വനും യക്ഷിയുമൊക്കെ നമ്മുടെ കഥാപരിസരങ്ങളില്‍ എപ്പോഴും ചുറ്റിത്തിരിയുന്നവരാണ്. അതിന്റെ യുക്തിഭദ്രത ചോദ്യം ചെയ്യുന്നതില്‍ കഴമ്പുണ്ടെന്ന് തോന്നുന്നില്ല. ട്രെയിലര്‍ കണ്ട ശേഷം ഒരു ഫാന്റസിയുടെ ലോകത്തേക്ക് പറക്കാനുള്ള മനസ്സുമായാണ് മലൈക്കോട്ടൈ വാലിബന്‍ കണ്ടത്. ചതിയന്‍മാരായ മല്ലന്‍മാരും, കുബുദ്ധിക്കാരായ മന്ത്രിമാരും, ചോരക്കൊതിയന്‍മാരായ രാജാക്കന്‍മാരും, ക്രൂരന്‍മാരായ പടയാളികളും, ഒപ്പം നല്ലവരായ ജനങ്ങളും, നര്‍ത്തകരും, മയിലാട്ടക്കാരും, എല്ലാം പണ്ടെങ്ങോ വായിച്ചുമറന്ന ഒരു ചിത്രകഥയെ ഓര്‍മ്മിപ്പിച്ചു.

കടുംചായം കോരിയൊഴിച്ചൊരു കാന്‍വാസ് പോലെ ഭ്രമിപ്പിക്കുന്നു മധു നീലകണ്ഠന്റെ ഫ്രെയിമുകള്‍. തിയറ്ററില്‍ നിന്നിറങ്ങിയിട്ടും മനസ്സില്‍ പെരുമ്പറകൊട്ടുന്ന പ്രശാന്ത് പിള്ളയൊരുക്കിയ പശ്ചാത്തല സംഗീതം. അഭിനയം കൊണ്ടും ആകാരം കൊണ്ടും വാലിബനിലേക്ക് കൂടുവിട്ടു കൂടുമാറിയ ലാലേട്ടനെപ്പറ്റി എന്തു കൂടുതല്‍ പറയാന്‍! വാലിബന്‍ ഒരു കംപ്ലീറ്റ് എല്‍.ജെ.പി സിനിമയാണ്. ഇതിനു മുന്‍പ് അദ്ദേഹം എങ്ങനെ വ്യത്യസ്ത ആശയങ്ങളിലൂടെയും ചിത്രീകരണരീതികളിലൂടെയും നമ്മളെ വിസ്മയിപ്പിച്ചോ അതു വാലിബനിലും തുടരുന്നു. മലയാളത്തില്‍ അദ്ദേഹത്തിനു മാത്രം ചെയ്യാനാവുന്ന ഒന്ന്.

TAGGED:Malaikottai VaalibanManju Warrier
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Entertainment

പ്രീമിയർ ഷോകൾക്ക് ഗംഭീര ബുക്കിംഗ്; വമ്പൻ ഓപ്പണിംഗിലേക്ക് ദുൽഖർ ചിത്രം ലക്കി ഭാസ്കർ

October 29, 2024
Entertainment

2.5 കോടി വാങ്ങിയിട്ടും പദ്മിനിയുടെ പ്രമോഷന്റെ ഭാഗമായില്ല; കുഞ്ചാക്കോ ബോബനെതിരെ നിര്‍മാതാവ് സുവിന്‍ കെ വര്‍ക്കി

July 15, 2023
Entertainment

‘മലൈക്കോട്ടൈ വാലിബന്‍ കെജിഎഫും ബാഹുബലിയും പോലെ അല്ല’; മോഹന്‍ലാല്‍

January 20, 2024
Entertainment

നോവലിഞ്ഞ മിഴിയിൽ സ്നേഹ നിദ്രയെഴുതിയ ഭാവഗായകൻ – പി.ജയചന്ദ്രന് വിട

January 9, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?