EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുണൈറ്റഡ് എയർലൈൻസിൽ യാത്രക്കാരന്റെ അതിക്രമം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുണൈറ്റഡ് എയർലൈൻസിൽ യാത്രക്കാരന്റെ അതിക്രമം
News

യുണൈറ്റഡ് എയർലൈൻസിൽ യാത്രക്കാരന്റെ അതിക്രമം

News Desk
Last updated: March 7, 2023 6:16 AM
News Desk
Published: March 7, 2023
Share

ലോസ് ഏഞ്ചൽസിൽ നിന്ന് ബോസ്റ്റണിലേക്ക്‌ പറക്കുകയായിരുന്ന വിമാനത്തിൽ യാത്രക്കാരന്റെ അതിക്രമം. യുണൈറ്റഡ് എയർലൈൻസിന്റെ ഫ്ലൈറ്റ് 2609 ലാണ് സംഭവം. മസാച്യുസെറ്റ്‌സിലെ ലിയോമിൻസ്റ്ററിൽ നിന്നുള്ള ഫ്രാൻസിസ്കോ സെവേറോ ടോറസ് എന്ന 33 കാരനാണ് അതിക്രമം നടത്തിയത്. ഇയാൾ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിക്കുകയും തകർന്ന മെറ്റൽ സ്പൂൺ കൊണ്ട് ഫ്ലൈറ്റ് അറ്റൻഡന്റിന്റെ കഴുത്തിൽ കുത്താൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്‌.

അതേസമയം വിമാനം ബോസ്റ്റൺ ലോഗൻ ഇന്റർനാഷണൽ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തപ്പോൾ യാത്രക്കാരുടെ സഹായത്തോടെ ഇയാളെ അറസ്റ്റ് ചെയ്തു. ബോസ്റ്റണിലെ യുഎസ് അറ്റോർണി ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. അപകടകരമാം വിധം ആയുധം ഉപയോഗിച്ച് ഫ്ലൈറ്റ് ക്രൂ അംഗങ്ങളെയും അറ്റൻഡന്റുമാരെയും ആക്രമിച്ചതിനും ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

പ്രതിയെ ഫെഡറൽ കോടതിയിൽ ഹാജരാക്കുകയും ശേഷം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വാദം കേൾക്കുന്നത് വ്യാഴാഴ്ച്ചത്തേക്ക് മാറ്റിവച്ചുവെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട ഇമെയിൽ ഫെഡറൽ പബ്ലിക് ഡിഫൻഡറിന് അയച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

TAGGED:Los AngelesMan Stabs AttenderUnited Airlines
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

800 വർഷം പഴക്കമുള്ള മമ്മിയുമായി പെറുവിൽ യുവാവ് പിടിയിൽ

March 3, 2023
News

വാർത്ത വായിച്ച് എഐ അവതാരക; ചരിത്രം സൃഷ്ടിച്ച് കുവൈറ്റ് ന്യൂസ്

April 11, 2023
News

തൃശൂരില്‍ ബസ് മറിഞ്ഞ് അപകടം: ഭൂരിഭാഗവും സ്‌കൂള്‍ കുട്ടികള്‍; മുപ്പതിലേറെ പേര്‍ക്ക് പരിക്ക്

August 18, 2023
News

ഓസ്ട്രേലിയയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന നഴ്സുമാർക്ക് ട്രെയിനിങ് സെന്ററുമായി ഫ്ലൈവേൾഡ്

March 7, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?