EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പലസ്തീനെ പിന്തുണച്ച് വാട്‌സ് ആപ് സ്റ്റാറ്റസ്; യുവാവ് പൊലീസ് കസ്റ്റഡിയില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പലസ്തീനെ പിന്തുണച്ച് വാട്‌സ് ആപ് സ്റ്റാറ്റസ്; യുവാവ് പൊലീസ് കസ്റ്റഡിയില്‍
News

പലസ്തീനെ പിന്തുണച്ച് വാട്‌സ് ആപ് സ്റ്റാറ്റസ്; യുവാവ് പൊലീസ് കസ്റ്റഡിയില്‍

Web News
Last updated: October 13, 2023 3:18 PM
Web News
Published: October 13, 2023
Share

കര്‍ണാടകയില്‍ പലസ്തീനെ പിന്തുണച്ച് വാട്‌സ് ആപ് സ്റ്റാറ്റസ് ഇട്ടതിന് 20 കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കര്‍ണടാകയിലെ വിജയനഗര്‍ ജില്ലയിലെ ആലം പാഷ എന്ന യുവാവിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ഇസ്രയേല്‍ ഹമാസ് യുദ്ധത്തിനിടെ വിജയനഗറിലെ ഹോസ്‌പേട്ടിലെ ചില വ്യക്തികള്‍ പലസ്തീന് പിന്തുണ നല്‍കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ക്രമസമാധാനം തകര്‍ക്കാന്‍ സാധ്യതയുള്ള ദേശവിരുദ്ധ വീഡിയോകള്‍ അവര്‍ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് യുവാവിനെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് പൊലീസ് പറയുന്നത്.

ഇത്തരം വീഡിയോകള്‍ പ്രചരിക്കുന്നത് തടയാന്‍ ആണ് മുന്‍കരുതല്‍ നടപടികള്‍. രാജ്യദ്രോഹപരമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് പാഷയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത ഇയാളെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

അതേസമയം ഇസ്രയേല്‍ പലസ്തീനെതിരെ കരയുദ്ധത്തിന് ഒരുങ്ങുന്നുവെന്ന സൂചനയുണ്ട്. വടക്കന്‍ ഗാസയില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞു പോകാന്‍ ഇസ്രയേല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ നീങ്ങണമെന്നാണ് ആവശ്യം.

ഇത് ഗാസയിലെ പകുതിയോളം ജനസംഖ്യയെ ബാധിക്കുമെന്നും ഈ ഉത്തരവ് റദ്ദാക്കണമെന്നും യുഎന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിനാശകരമായ മാനുഷിക പ്രത്യാഘാതങ്ങളില്ലാതെ ഇത്തരമൊരു നീക്കം നടത്തുന്നത് അസാധ്യമാണെന്ന് യുഎന്‍ വക്താവ് അഭിപ്രായപ്പെട്ടു.

ഹമാസിനെ പൂര്‍ണമായി തുടച്ചുനീക്കുമെന്ന് കഴിഞ്ഞ ദിവസം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹമാസ് തടങ്കലിലാക്കിയ ഇസ്രായേലി പൗരന്മാരെ വിട്ടയച്ചില്ലെങ്കില്‍ ഗാസയിലേക്കുള്ള കുടിവെള്ളമടക്കം റദ്ദാക്കുമെന്ന് ഇസ്രായേല്‍ പറഞ്ഞിരുന്നു. അതേസമയം ഗര്‍ഭിണികളടക്കമുള്ള പലസ്തീനികള്‍ക്ക് കുടിവെള്ളം പോലുമില്ലെന്ന് യു.എന്‍ ഭക്ഷ്യ സംഘടന അറിയിച്ചു.

TAGGED:hamasHamas-Israel WarisraelUNwhatsapp
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ജെ.എന്‍.യു ക്യാംപസില്‍ വനിതാ വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം; രക്ഷിക്കാന്‍ ഓടി കൂടിയവരെയും അക്രമിച്ചു

June 7, 2023
News

പാകിസ്ഥാനിലെ മാധ്യമ നിയന്ത്രണം; ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക

September 14, 2022
News

ഗസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന അറബ് രാജ്യങ്ങളുടെ ആവശ്യം തള്ളി അമേരിക്ക

November 5, 2023
News

232 കോടിയെന്നത് നേരത്തെ നിശ്ചയിച്ച തുക, കെല്‍ട്രോണ്‍ പ്രവര്‍ത്തിച്ചത് സുതാര്യതയോടെ; ചെന്നിത്തലയെ തള്ളി എം.ഡി നാരായണ മൂര്‍ത്തി

April 23, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?