EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: താനൂർ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു: ആശുപത്രിയിൽ സംഘർഷാവസ്ഥ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > താനൂർ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു: ആശുപത്രിയിൽ സംഘർഷാവസ്ഥ
News

താനൂർ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു: ആശുപത്രിയിൽ സംഘർഷാവസ്ഥ

Web Desk
Last updated: August 1, 2023 6:46 AM
Web Desk
Published: August 1, 2023
Share

താനൂർ: പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ ആരോപണവുമായി യൂത്ത് ലീഗ്. തിരുരങ്ങാടി സ്വദേശി സാമി ജിഫ്രി എന്ന മുപ്പതുകാരനാണ് പോലീസ് കസ്റ്റഡിയിൽ വച്ചു മരണപ്പെട്ടത്. ഇന്നലെ വൈകീട്ടാണ് ലഹരിക്കടത്ത് ആരോപിച്ച് താനൂർ പോലീസ് സാമി ജിഫ്രിയെ കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചെയോടെ സ്റ്റേഷനിൽ വച്ച് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് വിവരം.

സാമി ജിഫ്രിയുടെ മരണകാരണമെന്താണ് എന്ന് വ്യക്തമല്ല. നിലവിൽ താനൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഇയാളുടെ മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും സാമിയെ പൊലീസ് കസ്റ്റഡിയിൽ വച്ച് മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നും യൂത്ത് ലീഗ് ആരോപിക്കുന്നു. മൃതദേഹം കാണിക്കാൻ പൊലീസ് ആദ്യം തയ്യാറാവാതിരുന്നതിനെ ചൊല്ലി ആശുപത്രിയിൽ പൊലീസും യൂത്ത് ലീഗ് പ്രവർത്തകരും തമ്മിൽ സംഘർഷാവസ്ഥയും ഉണ്ടായി.

മലപ്പുറം എസ്.പിയുടെ കീഴിലുള്ള പ്രത്യേകം രൂപികരിച്ച പ്രത്യേക അന്വേഷണ സംഘമാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത് എന്നാണ് വിവരം. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്താൽ മാത്രമേ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമാവൂ. ഇയാൾ സ്റ്റേഷനിൽ വച്ചു കുഴഞ്ഞു വീണതാണെന്ന് പൊലീസുകാർ പറയുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി തുടർനടപടികൾ ചർച്ച ചെയ്യുകയാണ്.

TAGGED:MalappuramTanurTanur Police
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

മിൻസയുടെ വിയോ​ഗത്തിൽ വിതുമ്പി ഖത്തറിലെ പ്രവാസലോകം

September 12, 2022
News

ഉപേക്ഷിക്കപ്പെട്ട വാട്ടർടാങ്ക് വിലകൊടുത്ത് വാങ്ങി; ഇന്നത് ആഡംബര ഭവനം

January 31, 2023
News

ഇത്തിഹാദ് എയർവേയ്‌സ് ചൈനയിലേക്ക് പുതിയ സർവ്വീസുകൾ ആരംഭിക്കുന്നു

September 12, 2022
EntertainmentNews

ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാളത്തിൽ നിന്ന് മൂന്ന് ചിത്രങ്ങൾ

October 22, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?