EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബെംഗളൂരു കഫേ സ്‌ഫോടനക്കേസ്: മുഖ്യപ്രതിയുമായി ബന്ധമുള്ളയാൾ പിടിയിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബെംഗളൂരു കഫേ സ്‌ഫോടനക്കേസ്: മുഖ്യപ്രതിയുമായി ബന്ധമുള്ളയാൾ പിടിയിൽ
News

ബെംഗളൂരു കഫേ സ്‌ഫോടനക്കേസ്: മുഖ്യപ്രതിയുമായി ബന്ധമുള്ളയാൾ പിടിയിൽ

Web Desk
Last updated: March 13, 2024 5:04 PM
Web Desk
Published: March 13, 2024
Share

ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രധാന പ്രതിയുമായി ബന്ധമുള്ളയാളെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിലെടുത്തതായി ഇന്ത്യാടുഡേ റിപ്പോ‍ർ‍ട്ട് ചെയ്യുന്നു. കർണാടകയിലെ ബെല്ലാരി ജില്ലയിൽ നിന്നാണ് പ്രതിയെ പിടികൂടിയതെന്നെന്ന് ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് പൊലീസ് റിപ്പോർട്ട് ചെയ്യുന്നു. ഷബീ‍ർ എന്നാണ് ഇയാളുടെ പേരെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഇയാളെ ഉദ്യോ​ഗസ്ഥ‍ർ ചോദ്യം ചെയ്തു വരികയാണ്.

ഇപ്പോൾ പിടിയിലായ ആൾക്ക് രാമേശ്വരം കഫേയിൽ സ്ഫോടക വസ്തുക്കൾ നിക്ഷേപിച്ച ആളുമായി ബന്ധമുണ്ടെന്ന് വാ‍ർത്ത ഏജൻസിയായ പിടിഐ റിപ്പോ‍ർട്ട് ചെയ്തു. മാർച്ച് ഒന്നിന് ബെംഗളൂരുവിലെ പ്രശസ്തമായ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിൽ 10 പേർക്ക് പരിക്കേറ്റിരുന്നു. ടൈമർ ഉപയോഗിച്ച് ഐഇഡി ബോംബ് പ്രയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്.

കഫേയിലെത്തി ഓ‍ർഡർ നൽകിയ ശേഷം കൈവശമുണ്ടായിരുന്ന ബാ​ഗ് ​ഹോട്ടലിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞയാളുടെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ ഏജൻസികൾ നേരത്തെ പുറത്തുവിട്ടിരുന്നു. ഇയാൾ സ്ഫോടന സ്ഥലത്തേക്ക് ബസിൽ വരുന്നതും സ്ഫോടനത്തിന് ശേഷം വസ്ത്രം മാറി സ്ഥലംവിടുന്നതുമെല്ലാം സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു. ഒന്നിൽ, ഫുൾസ്ലീവ് ഷർട്ടും ഇളം നിറത്തിലുള്ള പോളോ തൊപ്പിയും, കണ്ണടയും, മുഖംമൂടിയും ധരിച്ചാണ് അദ്ദേഹം കാണപ്പെടുന്നത്, രണ്ടാമത്തെ വീഡിയോയിൽ, പർപ്പിൾ നിറമുള്ള ഹാഫ് സ്ലീവ് ടി-ഷർട്ടും കറുപ്പും ധരിച്ചാണ് ഇയാളെ കാണപ്പെടുന്നത്. അതേസമയം, മൂന്നാമത്തെ ദൃശ്യത്തിൽ ഇയാൾ തൊപ്പിയോ കണ്ണടയോ ധരിച്ചിരുന്നില്ല

അറസ്റ്റിലേക്ക് നയിക്കുന്ന പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സ്ഫോടനത്തിന് ശേഷം അടച്ചിട്ട രാമേശ്വരം കഫേ കഴിഞ്ഞ ആഴ്ച വീണ്ടും തുറന്നത്.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

തിരൂർ റെയിൽവേ സ്റ്റേഷന് തുഞ്ചത്ത് എഴുത്തച്ഛൻ്റെ പേരിടുമെന്ന് പി.കെ കൃഷ്ണദാസ്

June 20, 2023
News

കിളിമഞ്ചാരോ പർവത നിരകളിൽ വീണ്ടും കാട്ടുതീ പടർന്നു

October 26, 2022
News

സന്ദര്‍ശക വിസ നടപടികളിൽ നിലപാട് കടുപ്പിച്ച് ഏജന്‍സികൾ

February 3, 2023
Editoreal PlusNewsReal Talk

ആര് നയിച്ചാൽ നന്നാവും കോൺ​ഗ്രസ്

August 27, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?