EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ജയറാമിന് പിന്നാലെ കുട്ടികര്‍ഷകര്‍ക്ക് സഹായവുമായി മമ്മൂട്ടിയും പൃഥ്വിരാജും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ജയറാമിന് പിന്നാലെ കുട്ടികര്‍ഷകര്‍ക്ക് സഹായവുമായി മമ്മൂട്ടിയും പൃഥ്വിരാജും
Entertainment

ജയറാമിന് പിന്നാലെ കുട്ടികര്‍ഷകര്‍ക്ക് സഹായവുമായി മമ്മൂട്ടിയും പൃഥ്വിരാജും

News Desk
Last updated: January 2, 2024 12:26 PM
News Desk
Published: January 2, 2024
Share

തൊടുപുഴ വെള്ളിയാമറ്റത്ത് കുട്ടി കര്‍ഷകരുടെ ഇരുപതോളം പശുക്കള്‍ ചത്ത സംഭവത്തില്‍ സിനിമ ലോകത്ത് നിന്ന് വീണ്ടും സഹായം. കുട്ടികള്‍ക്ക് രാവിലെ വീട്ടിലെത്തി സഹായം നല്‍കിയ നടന്‍ ജയറാമാണ് കൂടുതല്‍ സഹായം എത്തുമെന്ന് അറിയിച്ചത്. മമ്മുട്ടി ഒരു ലക്ഷം രൂപയും പൃഥ്വിരാജ് 2 ലക്ഷം രൂപയും കുട്ടി കര്‍ഷകര്‍ക്ക് നല്‍കുമെന്ന് വാഗ്ദാനം ചെയ്തതായി ജയറാം അറിയിച്ചു.

പുതിയ ചിത്രമായ ഓസ്ലറിന്റെ ട്രെയ്‌ലര്‍ ലോഞ്ചിന് വേണ്ടി മാറ്റി വെച്ച 5 ലക്ഷം രൂപയാണ് ജയറാം കുട്ടികര്‍ഷകര്‍ക്ക് സഹായമായി നല്‍കിയത്. ഇന്ന് രാവിലെ വെള്ളിയാമറ്റത്ത് കുട്ടികളുടെ വീട്ടിലെത്തി ജയറാം പണം നല്‍കുകയായിരുന്നു. 20 വര്‍ഷമായി താന്‍ പശുക്കളെ വളര്‍ത്തുന്നയാളാണെന്നും തനിക്ക് അതിന്റെ ബുദ്ധിമുട്ടും അതിലൂടെ ലഭിക്കുന്ന സന്തോഷവും അറിയാമെന്നും ജയറാം പറഞ്ഞു.

കുട്ടികര്‍ഷകരിലൊരാളായ മാത്യുവിന് മികച്ച കുട്ടി ക്ഷീര കര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീര ഫാമുകളിലൊന്നാണ് ഇത്. നിരവധി പുരസ്‌കാരങ്ങള്‍ ഈ ഫാം നേടിയിട്ടുള്ളത്. പശുക്കള്‍ ചത്തു വീഴുന്നത് കണ്ട് മാത്യു ബോധരഹിതനായി വീഴുകയും ചെയ്തിരുന്നു.

കര്‍ഷകര്‍ക്ക് ആശ്വാസമായി മൃഗവകുപ്പ് മന്ത്രി ചിഞ്ചു റാണി രംഗത്തെത്തുകയും ചെയ്തിരുന്നു. സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കുമെന്നും മന്ത്രി വാഗ്ദാനം ചെയ്തിരുന്നു.

TAGGED:actor jayaramchild farmersMAMMOOTTYprithviraj sukumaran
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

EntertainmentNews

‘ചായ അടിക്കുന്ന’ ചിത്രം പങ്കുവെച്ചുകൊണ്ട് ട്വീറ്റ്; ചാന്ദ്രയാന്‍ മൂന്നിനെ പരിഹസിച്ചെന്ന് ആരോപണം; പ്രകാശ് രാജിനെതിരെ കേസ്

August 22, 2023
News

മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായിൽ അന്തരിച്ചു

April 21, 2023
Entertainment

ഫ്രം ടോക്കിയോ വിത്ത് ലൗ; ജപ്പാനിൽ 35-ാം വിവാഹ വാർഷികം ആഘോഷിച്ച് മോഹൻലാലും സുചിത്രയും

April 29, 2023
Entertainment

മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ പ്രേമലുവും നൂറ് കോടി ക്ലബിൽ

March 11, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?