EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഗൃഹപ്രവേശന ചടങ്ങിനായി നാട്ടിലെത്തിയ പ്രവാസി വാഹനാപകടത്തിൽ മരണപ്പെട്ടു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഗൃഹപ്രവേശന ചടങ്ങിനായി നാട്ടിലെത്തിയ പ്രവാസി വാഹനാപകടത്തിൽ മരണപ്പെട്ടു
News

ഗൃഹപ്രവേശന ചടങ്ങിനായി നാട്ടിലെത്തിയ പ്രവാസി വാഹനാപകടത്തിൽ മരണപ്പെട്ടു

Web Desk
Last updated: January 8, 2024 10:22 PM
Web Desk
Published: January 8, 2024
Share

കൊല്ലം: ഗൃഹപ്രവേശന ചടങ്ങിനായി നാട്ടിലെത്തിയ പ്രവാസി വാഹനാപകടത്തിൽ മരണപ്പെട്ടു. തേവലക്കര പടിഞ്ഞാറ്റക്കര ചെളിത്തോട് സ്വദേശി ഷെമീറാണ് മരണപ്പെട്ടത്.

പരേതനായ കായൽവാരത്ത് ബഷീർ കുട്ടിയുടേയും സബൂറ ബീവിയുടേയും മകനാണ്. 35 വയസ്സായിരുന്നു. റിയാദിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഷമീർ. ഒരു മാസം മുൻപാണ് പുതുതായി നിർമ്മിച്ച വീടിൻ്റെ ഗൃഹപ്രവേശന ചടങ്ങിനായി നാട്ടിലെത്തിയത്. ഡിസംബർ 31-ന് പുതിയ വീട്ടിൽ താമസം തുടങ്ങി ദിവസങ്ങൾക്കുള്ളിലാണ് അപകടം. കായംകുളത്തെ സഹോദരിയുടെ വീട്ടിൽ പോയി മടങ്ങി വരുന്നതിനിടെയായിരുന്നു അപകടം. രഹ്നയാണ് ഷെമീറിൻ്െ ഭാര്യ. എട്ട് വയസ്സുകാരി ആമിനയും രണ്ട് വയസ്സുകാരൻ അമാനും മക്കളാണ്.

ദേശീയപാതയിൽ വ്യാഴാഴ്ച കരുനാഗപ്പള്ളി കന്നേറ്റിപ്പാലത്തിന് സമീപത്ത് രാത്രി എട്ട് മണിയോടെ രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഷെമീറിന് സാരമായി പരിക്കേറ്റത്. അപകടത്തിൽ സാരമായി പരിക്കേറ്റ ഷമീറിന് പിന്നീട് ബോധം വീണ്ടെടുക്കാനായില്ല. ആദ്യം വണ്ടാനം മെഡിക്കൽ കോളേജിലും പിന്നീട് എറണാകുളം ആസ്റ്റർ ആശുപത്രിയിൽ മൂന്ന് ദിവസത്തോളം അബോധാവസ്ഥയിൽ കഴിഞ്ഞ ശേഷമാണ് ഷമീർ മരണപ്പെട്ടത്. ഖബറടക്കം തിങ്കളാഴ്ച വടക്കുംതല ജമാഅത്ത് ഖബറിസ്ഥാനിൽ നടന്നു.

 

TAGGED:Riyadhsaudi arabiaShemeer
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

തൃശ്ശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

October 12, 2022
News

ശബരിമല ഭക്തന്മാര്‍ക്ക് അടിയന്തര സൗകര്യം ഒരുക്കണം, അവധി ദിനത്തില്‍ ഹൈക്കോടതി പ്രത്യേക സിറ്റിംഗ്

December 25, 2023
News

പ്രവാസ കൈരളി സാഹിത്യ പുരസ്‍കാരം കെ ആർ മീരയ്ക്ക്

January 17, 2023
News

തുർക്കിയിൽ പ്രസിഡന്റ് എർദോഗൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

February 7, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?