EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഐ.പി.എൽ താരലേലം: പ്രമുഖർ ‘അൺസോൾഡ്’, ഭുവി ബാംഗ്ലൂർ ടീമിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Sports > ഐ.പി.എൽ താരലേലം: പ്രമുഖർ ‘അൺസോൾഡ്’, ഭുവി ബാംഗ്ലൂർ ടീമിൽ
Sports

ഐ.പി.എൽ താരലേലം: പ്രമുഖർ ‘അൺസോൾഡ്’, ഭുവി ബാംഗ്ലൂർ ടീമിൽ

Web Desk
Last updated: November 25, 2024 5:29 PM
Web Desk
Published: November 25, 2024
Share

ജിദ്ദ: 2025 ഐ.പി.എൽ മത്സരങ്ങൾക്ക് മുന്നോടിയായുള്ള മെഗാ താരലേലം ജിദ്ദയിൽ പുരോഗമിക്കുന്നു.

ഏറെ  നാളായി നാഷണൽ ടീമിന് പുറത്ത് നിൽക്കുന്ന പേസ് ബൗളർ ഭുവനേശ്വർ കുമാറിനെ  10.75 കോടി രൂപയ്ക്ക് ബാംഗ്ലൂർ സ്വന്തമാക്കിയതാണ് ഇന്നത്തെ ശ്രദ്ധേയമായ ലേലം വിളി.ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിൽ മിന്നും പ്രകടനം കാഴ്ച വച്ച മാർക്കോ യാൻസിനെ 7 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കി.

രാജസ്ഥാൻ റോയൽസ് കടുത്ത ശ്രമം നടത്തിയെങ്കിലും ക്രൂനാൽ പാണ്ഡ്യയേ 5.75 കോടിക്ക് ആർ.സി.ബി സ്വന്തമാക്കി. അതേസമയം യുവതാരം നിതീഷ് റാണയെ 4.20 കോടിക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. മുൻ ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡുപ്ലസ്സിയെ രണ്ട് കോടിക്ക് ഡൽഹി സ്വന്തമാക്കി. വിൻഡീസ് താരം റോവ്മാൻ പവലിനെ 1.5 കോടി രൂപയ്ക്ക് കൊൽക്കത്ത ടീമിൽ എത്തിച്ചു.

യുവതാരം ആകാശ് സിംഗിനെ എട്ട് കോടിക്ക് ലഖ്നൗ ടീം ലേലത്തിൽ നേടി. പേസർ ദീപക് ചാഹർ 9.25 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസിൽ എത്തി. മുകേഷ് കുമാർ 8 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസിലേക്ക് പോയി.

ഓൾ റൗണ്ടർ വാഷിങ്ടൺ സുന്ദർ 3.2 കോടിക്ക് ഗുജറാത്തും ജോഷ് ഇൻഗ്ലിസിനെ 2.60 കോടിക്ക് പഞ്ചാബും ക്യാമ്പിൽ എത്തിച്ചു.  ന്യൂസീലൻഡ് താരം ലോഗി ഫെർഗൂസൻ രണ്ട് കോടിക്ക്  പഞ്ചാബിൽ എത്തി.

ദക്ഷിണാഫ്രിക്കൻ പേസർ ജെറാൾഡ് കോട്സെ 2.4 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസിൽ എത്തി. ചെന്നൈ സൂപ്പർ കിംഗ്സ് മുൻ താരം തുഷാർ ദേഷ് പാണ്ഡേയെ 6.50 കോടിക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി.

ഡേവിഡ് വർണർ കൂടാതെ ഇന്നും നിരവധി പ്രമുഖ താരങ്ങൾ ലേലത്തിൽ അൺ സോൾഡ് ആയി. മുൻ ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ അജിങ്ക്യ രഹാനെ, ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ, മായങ്ക് അഗർവാൾ, പൃഥ്വിഷാ, ഡാരിൻ മിച്ചൽ, കെ.എസ്. ഭരത്, അലക്സ് ക്യാരി, കേശവ് മഹാരാജ്, ആദിൽ റഷീദ്,  എന്നിവരും ഇന്ന് അൺ സോൾട് ആയി.

TAGGED:BhuviIPLipl 2025IPL Auctionipl mega auctionMumbai indiansRajasthan Royals
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

NewsSports

പോര്‍ച്ചുഗലും ബ്രസീലും പ്രീക്വാർട്ടറിൽ

November 29, 2022
Sports

25.20 കോടിക്ക് കാമറൂണ്‍ ഗ്രീനിനെ തൂക്കി കൊല്‍ക്കത്ത, വെങ്കിടേഷ് അയ്യർ ബെംഗളൂരുവിൽ

December 16, 2025
Sports

ദൈവത്തിൻ്റെ സ്വന്തം നാട്ടിലെ മറഡോണ ശിൽപം

November 19, 2022
NewsSports

യു.എ.ഇ ക്രിക്കറ്റ്​ ടീമിനെ മലയാളി നയിക്കും

August 19, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?