EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മഹാരാഷ്ട്രയിൽ അംബേദ്കർ ജയന്തി ആഘോഷിച്ചതിന് ദളിത് യുവാവിനെ വെട്ടിക്കൊന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മഹാരാഷ്ട്രയിൽ അംബേദ്കർ ജയന്തി ആഘോഷിച്ചതിന് ദളിത് യുവാവിനെ വെട്ടിക്കൊന്നു
News

മഹാരാഷ്ട്രയിൽ അംബേദ്കർ ജയന്തി ആഘോഷിച്ചതിന് ദളിത് യുവാവിനെ വെട്ടിക്കൊന്നു

Web Desk
Last updated: June 4, 2023 12:47 PM
Web Desk
Published: June 4, 2023
Share

നന്ദേഡ്: ഡോ.ബി.ആർ.അംബേദ്കറുടെ ജന്മദിനം ആഘോഷിച്ചതിന് ദളിത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഏഴുപേരെ മഹാരാഷ്ട്ര പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ ബോന്ദർ ഹവേലി ഗ്രാമത്തിൽ രണ്ട് ദിവസം മുമ്പാണ് സംഭവം.

അക്ഷയ് ഭലേറാവു എന്ന 24-കാരനാണ് മരിച്ചതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്‌ച വൈകുന്നേരമായിരുന്നു സംഭവം. ഗ്രാമത്തിലെ ഉന്നതജാതിയിലുള്ള ഒരാളുടെ വിവാഹചടങ്ങിനായി നിരവധി പേർ ഒത്തുകൂടിയിരുന്നു. ഈ സമയം വിവാഹവീടിന് മുൻപിലൂടെ ഭലേറാവുവും സഹോദരനും നടന്നു.

ഗ്രാമത്തിൽ ഭീം ജയന്തി (ഏപ്രിൽ 14- അംബേദ്കറുടെ ജന്മദിനം) ആഘോഷിക്കാൻ മുന്നിൽ നിന്നതിനെ ചൊല്ലി ഭലേറാവുവിനെ പ്രതികൾ അധിക്ഷേപിക്കുകയും ആക്രമിക്കുകയുമായിരുന്നു. വാളുകൾ അടക്കമുള്ള ആയുധങ്ങളുമായാണ് സംഘം അക്രമം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ ഭലേറാവുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. ഇയാളുടെ സഹോദരൻ ആകാശിനും ആക്രമണത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട്.

കൊലപാതകം, കലാപശ്രമം എന്നീ കുറ്റങ്ങൾക്കും പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരവും കേസെടുത്ത് പൊലീസ് അക്രമി സംഘത്തിൽ ഉൾപ്പെട്ട ഏഴ് പ്രതികളേയും അറസ്റ്റ് ചെയ്തു. ഇവരിപ്പോൾ റിമാൻഡിലാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

TAGGED:DalitMaharashtra
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാല അവധി;ക്ലാസുകൾ ഓൺലൈനായി നടത്തും

September 16, 2023
News

യുഎഇയിൽ മൂടൽമഞ്ഞ് ശക്തം; അലർട്ടുകൾ തുടരും

September 27, 2022
News

സൗദി രാജകുമാരൻ റസ്റ്റോറന്റിൽ; അമ്പരന്ന് ജീവനക്കാരും സാധരണക്കാരും

August 21, 2022
News

സിറിയയിലെ ഡമാസ്‌കസ് വിമാനത്താവളത്തിന് നേരെ മിസൈലാക്രമണം

January 2, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?