EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഭോപ്പാലിൽ നിന്നും 55 മിനിറ്റിൽ ഇൻഡോർ: എയർ ടാക്സി സർവ്വീസുമായി മധ്യപ്രദേശ് സർക്കാർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > ഭോപ്പാലിൽ നിന്നും 55 മിനിറ്റിൽ ഇൻഡോർ: എയർ ടാക്സി സർവ്വീസുമായി മധ്യപ്രദേശ് സർക്കാർ
Business

ഭോപ്പാലിൽ നിന്നും 55 മിനിറ്റിൽ ഇൻഡോർ: എയർ ടാക്സി സർവ്വീസുമായി മധ്യപ്രദേശ് സർക്കാർ

Web Desk
Last updated: June 15, 2024 9:53 PM
Web Desk
Published: June 15, 2024
Share

ഭോപ്പാൽ: സംസ്ഥാനത്തിന് അകത്തെ നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് എയർടാക്സി സർവ്വീസ് ആരംഭിച്ച് മധ്യപ്രദേശ് സർക്കാർ. പ്രധാനമന്ത്രി ശ്രീ പയതാൻ വായു സേവ എന്ന പേരിലാണ് മധ്യപ്രദേശ് വ്യോമയാന വകുപ്പ് പദ്ധതി നടപ്പാക്കുന്നത്. മധ്യപ്രദേശിലെ പ്രധാനനഗരങ്ങളായ ഇൻഡോറിനേയും ഭോപ്പാലിനേയും ബന്ധിപ്പിച്ചാവും ആദ്യ സർവ്വീസ്.

നിലവിൽ റോഡ് മാർഗ്ഗം നാല് മണിക്കൂറെടുക്കുന്ന ഭോപ്പാൽ – ഇൻഡോർ യാത്ര എയർടാക്സിയിൽ 55 മിനിറ്റിൽ പൂർത്തിയാക്കാനാവും. യാത്രക്കാരെ എയർടാക്സിയിലേക്ക് ആകർഷിക്കാനായി ആദ്യഘട്ടത്തിൽ 55 ശതമാനം ടിക്കറ്റ് ഇളവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളെ വായുമാർഗ്ഗം ബന്ധിപ്പിക്കുക വഴി ടൂറിസം – ബിസിനസ് രംഗത്ത് കാര്യമായ മാറ്റം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

മുഖ്യമന്ത്രി മോഹൻ ജാദവാണ് എയർടാക്സിയുടെ ആദ്യ സർവ്വീസ് ഭോപ്പാലിൽ ഫ്ലാഗ് ഓഫ് ചെയ്തത്. വ്യവസായ നഗരമായ ജബൽപൂരിലേക്കായിരുന്നു ആദ്യ സർവ്വീസ്. ആറ് പേർക്കാണ് ഒരേസമയം വിമാനത്തിൽ സഞ്ചരിക്കാൻ സാധിക്കുക. യാത്രക്കാരെ ആകർഷിക്കാനായാൽ പിന്നീട് 11ഉം 20ഉം സീറ്റുകളുള്ള വിമാനം സർവ്വീസിന് ഇറക്കാനാണ് സർക്കാരിൻ്റെ ആലോചന.

 

 

TAGGED:air taxiBhopalindoreMadhyapradesh
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Business

വെറ്റെക്‌സില്‍ ശ്രദ്ധേയ സാന്നിധ്യമായി ആസാ ഗ്രൂപ്പ് :പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ചു

October 2, 2025
Business

വിസ്താര വിട വാങ്ങുന്നു, നവംബർ 11-ന് അവസാന സർവ്വീസ്

August 30, 2024
BusinessNews

​ഗൗതം അദാനി ലോകത്തിലെ രണ്ടാമത്തെ വലിയ ധനികനായേക്കും

September 15, 2022
BusinessNews

ട്വിറ്റർ : ആദ്യം പറഞ്ഞുറപ്പിച്ച വിലയ്ക്ക് വാങ്ങാൻ തയ്യാറെന്ന് ഇലോൺ മസ്‌ക്

October 5, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?