EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പുതു ജീവിതത്തിലേക്ക് കാലെടുത്ത് വെച്ച് പെണ്‍കുട്ടികള്‍, ആഘോഷമായി മാംഗല്യം കൊച്ചിയില്‍ നടന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Editoreal Plus > പുതു ജീവിതത്തിലേക്ക് കാലെടുത്ത് വെച്ച് പെണ്‍കുട്ടികള്‍, ആഘോഷമായി മാംഗല്യം കൊച്ചിയില്‍ നടന്നു
Editoreal Plus

പുതു ജീവിതത്തിലേക്ക് കാലെടുത്ത് വെച്ച് പെണ്‍കുട്ടികള്‍, ആഘോഷമായി മാംഗല്യം കൊച്ചിയില്‍ നടന്നു

Web News
Last updated: November 7, 2023 3:07 PM
Web News
Published: November 7, 2023
Share

എഡിറ്റോറിയലിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് കൊച്ചിയില്‍ വെച്ച് നടത്തിയ എ.ബി.സി കാര്‍ഗോ മാംഗല്യത്തിലൂടെ നിര്‍ധന കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ പുതിയ ജീവിതത്തിലേക്ക് കടന്നു. ഒക്ടോബര്‍ 21ന് എറണാകുളം പാടിവട്ടം അസീസിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് ശനിയാഴ്ച പകല്‍ 11 മണിക്കാണ് ആഘോഷപൂര്‍വ്വം പെണ്‍കുട്ടികളുടെ വിവാഹം നടന്നത്.

നിര്‍ധന കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായവും നല്‍കി. പരിപാടിയില്‍ മുഖ്യാതിഥിയായി മാംഗല്യത്തിന്റെ ജൂറി ചെയര്‍മാന്‍ കമല്‍ പങ്കെടുത്തു. കൊച്ചി മേയര്‍ അനില്‍ കുമാര്‍, തൃക്കാക്കര എം.എല്‍.എ ഉമ തോമസ്, സംവിധായകന്‍ എം.എ നിഷാദ് തുടങ്ങിയവര്‍ പരിപാടിയില്‍ അതിഥികളായെത്തി.

ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് എഡിറ്റോറിയല്‍ സിഇഒ വിഗ്നേഷ് വിജയകുമാര്‍ പറഞ്ഞു.

അര്‍ഹിക്കുന്നവരെ തന്നെയാണ് വിവാഹത്തിനായി തെരഞ്ഞെടുത്തതെന്ന് സംവിധായകന്‍ കമല്‍ വേദിയില്‍ പറഞ്ഞു. സമൂഹ വിവാഹമല്ല, സൗഹൃദ സദസ്സാണെന്ന് പറയാനാണ് താത്പര്യപ്പെടുന്നതെന്ന് എഡിറ്റോറിയല്‍ എം.ഡിയും ചീഫ് എഡിറ്ററുമായ അരുണ്‍ രാഘവന്‍ പറഞ്ഞു.

ചലച്ചിത്ര സംവിധായകന്‍ കമലിന്റെ അധ്യക്ഷതയില്‍, എഴുത്തുകാരന്‍ ബെന്യാമിന്‍, ഖത്തറിലെ പ്രമുഖ ഇ.എന്‍.ടി സര്‍ജനും സംരംഭകനും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുമായ ഡോ. മോഹന്‍ തോമസ്, ഖലീജ് ടൈംസ് മാനേജിംഗ് എഡിറ്റര്‍ ഐസക് ജോണ്‍ പട്ടാണിപറമ്പില്‍, എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ഷെമി, മാംഗല്യം കോഡിനേറ്ററും ആരോഗ്യപ്രവര്‍ത്തകയുമായ താഹിറ കല്ലുമുറിക്കല്‍ എന്നിവരടങ്ങിയ ജൂറി ടീം അംഗങ്ങളാണ് തെരഞ്ഞെടുത്ത അപേക്ഷകള്‍ക്ക് അംഗീകാരം നല്‍കിയത്.

 

TAGGED:KOCHImaangalyam
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Editoreal PlusNews

പ്രകാശന്റെ സ്വപ്നം താഹിറയിലൂടെ വെളിച്ചം കാണും

October 10, 2022
Editoreal PlusNews

ഗവർണർ-മുഖ്യമന്ത്രി പോര് മുറുകി; ഗവർണറുടെ നിർണായക വെളിപ്പെടുത്തലുകൾ

September 19, 2022
Editoreal Plus

മാംഗല്യത്തിലേക്ക് അപേക്ഷിക്കാം

July 24, 2023
Editoreal Plus

കെട്ടിച്ചുവിടാൻ ആർക്കാണിത്ര ധൃതി !

March 31, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?