EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഇനി ദുബായ് മാളിലും; പ്രവര്‍ത്തനമാരംഭിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഇനി ദുബായ് മാളിലും; പ്രവര്‍ത്തനമാരംഭിച്ചു
News

ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഇനി ദുബായ് മാളിലും; പ്രവര്‍ത്തനമാരംഭിച്ചു

Web News
Last updated: October 10, 2023 10:51 AM
Web News
Published: October 10, 2023
Share

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ദുബായ് മാളില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു. യു.എ.ഇ വ്യാപാര മന്ത്രി താനി ബിന്‍ അഹമ്മദ് അല്‍ സിയൂദി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന ഷോപ്പിംഗ് വിസ്മയമാണ് ദുബായ് മാള്‍. ലുലു ഗ്രൂപ്പിന്റെ 258-മത്തെതും യു.എ.ഇ.യിലെ 104-മത്തേതുമാണ് ദുബായ് മാള്‍ ലുലു ഹൈപ്പര്‍മാക്കറ്റ്. 72,000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലുള്ള ദുബായ് മാള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഗ്രോസറി, ഫ്രഷ് ഫുഡ്, പഴം പച്ചക്കറികള്‍, ബേക്കറി, ഐ.ടി, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നേരിട്ട് ഇറക്കുമതി ചെയ്ത വൈവിധ്യമാര്‍ന്ന ഭക്ഷ്യോത്പ്പന്നങ്ങള്‍ എന്നിവയും ഉള്‍ക്കൊള്ളുന്നു.

ലോകപ്രശസ്തമായ ദുബായ് മാളില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു. ദുബായ് ഡൗണ്‍ ടൗണിലും സമീപ പ്രദേശങ്ങളിലുമുള്ള താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമായി ഏറ്റവും മികച്ചതും ആധുനിക രീതിയിലുള്ള ഷോപ്പിംഗ് അനുഭവമായിരിക്കും ലുലു നല്‍കുകയെന്നും അദ്ദേഹം അറിയിച്ചു.

ഗള്‍ഫ് രാജ്യങ്ങള്‍, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളില്‍ കൂടുതല്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ വരും നാളുകളില്‍ തുടങ്ങും. അടുത്ത വര്‍ഷം അവസാനത്തോടെ ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെ എണ്ണം 300 എന്നതാണ് ലക്ഷ്യമെന്നും യൂസഫലി പറഞ്ഞു.

ലുലു ഗ്രൂപ്പിന് നല്‍കി വരുന്ന എല്ലാവിധ സഹായ സഹകരണങ്ങള്‍ക്ക് യു.എ.ഇയിലെ ഭരണാധികാരികള്‍ക്കും, ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങാന്‍ അവസരം നല്‍കിയതില്‍ ദുബായ് മാള്‍ ഉടമസ്ഥരായ എമ്മാര്‍ പ്രോപ്പര്‍ട്ടീസിനും അതിന്റെ സ്ഥാപകനും ഡിജിറ്റല്‍ ബാങ്ക് ചെയര്‍മാനുമായ മുഹമ്മദ് അല്‍ അബ്ബാറിനും പ്രത്യേക നന്ദി പറയുന്നതായും യൂസഫലി പറഞ്ഞു.

ലോക പ്രശസ്തമായ ബുര്‍ജ്ജ് ഖലീഫയോട് ചേര്‍ന്ന് അഞ്ച് ലക്ഷത്തില്‍പ്പരം സ്‌ക്വയര്‍ മീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ദുബൈ മാള്‍ ലോകോത്തര ബ്രാന്‍ഡുകളുടെ കേന്ദ്രം കൂടിയാണ്. ദുബൈ മാള്‍ പതിനാറാം വര്‍ഷത്തിലേക്ക് കടക്കുന്ന ഈ സമയത്ത് ഇരുനൂറോളം രാജ്യങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകള്‍ ഷോപ്പിങിനും സന്ദര്‍ശനത്തിനുമായി വന്നു പോകുന്ന ഇടമെന്ന ഖ്യാതിയും ദുബൈ മാളിനുണ്ട്. പത്ത് കോടി സന്ദര്‍ശകരാണ് വര്‍ഷത്തില്‍ ദുബായ് മാളിലെത്തുന്നത്.

ദുബായ് മാള്‍ സബീല്‍ പാര്‍ക്കിംഗ് വഴിയാണ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലേക്കുള്ള പ്രവേശനം. ലുലു ഗ്രൂപ്പ് സി.ഇ.ഒ. സൈഫി രൂപാവാല, എക്്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷ്‌റഫ് അലി, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം.എ. സലീം, റിജിയണല്‍ ഡയറക്ടര്മാര്‍മാരായ ജയിംസ് വര്‍ഗീസ്, തമ്പാന്‍ കെ പി എന്നിവരും സംബന്ധിച്ചു.

 

TAGGED:lulu hypermarket
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ശരത് കുമാറിന് പിറന്നാള്‍ ആശംസയുമായി ‘ഓപ്പറേഷന്‍ റാഹത്ത്’ ടീസര്‍ പുറത്ത്

July 14, 2024
News

കോഴിക്കോട്ട് ഭർത്താവിൻ്റെ ക്രൂരമർദ്ദനത്തിന് ഇരയായ യുവതിയുടെ ഗർഭം അലസി

August 16, 2023
News

കസ്റ്റഡി കാലാവധി കഴിഞ്ഞു, ഉണ്ണികൃഷ്ണൻ പോറ്റി ജയിലിലേക്ക്

October 30, 2025
News

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: കേരളം ഏപ്രിൽ 26-ന് ബൂത്തിൽ, ഫലപ്രഖ്യാപനം ജൂൺ നാലിന്

March 16, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?