യുഎഇയിലെ ജനപ്രിയ ലക്കി ഡ്രോയായ ലിറ്റിൽ ഡ്രോ റമദാൻ സ്പെഷ്യൽ കാമ്പയിനുമായി രംഗത്ത്. ഒരു കുപ്പിവെള്ളം സൗജന്യമായി നൽകി 100,000 ദിർഹം വരെ ക്യാഷ് പ്രൈസുകൾ സ്വന്തമാക്കാനുള്ള അവസരമാണ് ലിറ്റിൽ ഡ്രോ ഒരുക്കുന്നത്.
നിരവധി പേരാണ് ഇതിനോടകം തന്നെ ലിറ്റിൽ ഡ്രോയുടെ പ്രത്യേക ക്യാമ്പയിനിൽ പങ്കെടുത്തിരിക്കുന്നത്. ‘ഇൻസ്റ്റാഗ്രാം വഴിയാണ് ലിറ്റിൽ ഡ്രോയുടെ പ്രത്യേക കാമ്പയിനെപ്പറ്റി മനസ്സിലാക്കിയത്. പിന്നീട് ഒരു കുപ്പിവെള്ളം സംഭാവന ചെയ്ത് ലിറ്റിൽ ഡ്രോ വഴി 752 എന്ന നമ്പർ കരസ്ഥമാക്കി. അത് വഴി 3000 ദിർഹം നേടാൻ കഴിഞ്ഞെന്ന്’ ലിറ്റിൽ ഡ്രോ നറുക്കെടുപ്പിലെ പ്രാരംഭ വിജയികളിൽ ഒരാളായ ഇന്ത്യക്കാരൻ ഷെയ്ക്ക് പർവേജ് പറയുന്നു.
ലിറ്റിൽ ഡ്രോ ഇതുവരെ 33 നറുക്കെടുപ്പുകൾ നടത്തി 1005 വിജയികൾക്ക് 856,275 ദിർഹം മൂല്യമുള്ള സമ്മാനങ്ങളാണ് നൽകിയത്. റമദാനോട് അനുബന്ധിച്ച് നടത്തുന്ന പ്രത്യേക കാമ്പയിനിൽ പങ്കെടുക്കാൻ ആഗ്രഹമുള്ളവർക്ക് www.littledraw.ae വെബ്സൈറ്റ് വഴി ലിറ്റിൽ ഡ്രോയിൽ പങ്കെടുക്കാം. ലിറ്റിൽ ഡ്രോയിൽ പങ്കെടുത്ത് വിജയികളാകുന്നവർക്ക് സുതാര്യമായ രീതിയിൽ വളരെ വേഗതയിൽ ബാങ്ക് വഴി സമ്മാനത്തുക കൈമാറുമെന്ന് ലിറ്റിൽ ഡ്രോ സിഇഒ ഡെന്നിസ് വർഗീസ് പറയുന്നു.


 
 



 
  
  
  
 