EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലാവലിൻ കേസ് : സെപ്റ്റംബർ 13 ന് സുപ്രീംകോടതി വാദം കേൾക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലാവലിൻ കേസ് : സെപ്റ്റംബർ 13 ന് സുപ്രീംകോടതി വാദം കേൾക്കും
News

ലാവലിൻ കേസ് : സെപ്റ്റംബർ 13 ന് സുപ്രീംകോടതി വാദം കേൾക്കും

News Desk
Last updated: August 25, 2022 6:29 AM
News Desk
Published: August 25, 2022
Share

എസ്.എന്‍.സി ലാവലിന്‍ കരാർ ലംഘന കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സെപ്റ്റംബര്‍ 13-ന് സുപ്രീം കോടതി പരിഗണിക്കും. കേസിൽ വാദം കേൾക്കുന്ന തിയ്യതി ഇനി മാറ്റാരുതെന്ന് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

ഹര്‍ജി നിരന്തരം നീട്ടിക്കൊണ്ട് പോകുന്നെന്ന് ടി.പി നന്ദകുമാറിന്റെ അഭിഭാഷക എം.കെ അശ്വതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കോടതി നിര്‍ദേശം നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ്ജവകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കികൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ സി ബി ഐ ഹർജി നൽകിയിരുന്നു. 2018 ജനുവരി 1 നാണ് ഇത് സംബന്ധിച്ച് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നത്. നാലു വർഷത്തിനിടയിൽ 30 തവണയാണ് ഹർജി മാറ്റിവച്ചിട്ടുള്ളത്.

കെ.എസ് .ഇ.ബി മുന്‍ അക്കൗണ്ട്‌സ് മെമ്പർ കെ.ജി. രാജശേഖരന്‍ നായര്‍, മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, ജനറേഷന്‍ വിഭാഗം മുന്‍ ചീഫ് എന്‍ജിനീയര്‍ എം. കസ്തൂരിരംഗ അയ്യർ തുടങ്ങിയവരെ പ്രതിപട്ടികയിൽ നിന്ന് നീക്കം ചെയ്യണമെന്ന ഹർജിക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. അന്ന് കേസ് പരിഗണിച്ചിരുന്ന ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് വിചാരണ നടപടികൾ നിർത്തിവയ്‌ക്കാനുള്ള സ്റ്റേ നൽകിയിരുന്നു. കേസ് പരിഗണിക്കുന്ന സെപ്റ്റബര്‍ 13-ന് ജസ്റ്റിസ് യു യു ലളിത് ആയിരിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് . ഭരണഘടന നെഞ്ചിന് നേതൃത്വം നൽകിക്കൊണ്ട് വിശദമായ വാദം കേൾക്കുക എന്നത് സാധ്യമാകുമോ എന്ന സംശയം നിലനിൽക്കുന്നുണ്ട്.

TAGGED:Lavlin casesupreme court
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

മുണ്ടക്കൈയിൽ ദുരന്തചിത്രം അവ്യക്തം,ഭീകരം?

July 30, 2024
News

ഡൽഹിയിലെ 40 സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി;കുട്ടികളെ വീട്ടിലേക്കയച്ചു

December 9, 2024
News

രണ്ടാം വന്ദേ ഭാരതിന് തിരൂരില്‍ സ്റ്റോപ്പ്; റെയില്‍ അറിയിച്ചതായി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

September 22, 2023
News

യു എ ഇ യിൽ റെഡ്, യെല്ലോ ഫോഗ് അലർട്ടുകൾ പ്രഖ്യാപിച്ചു

February 12, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?