EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കരിപ്പൂർ റൺവേ വികസനം: ഒരു മാസത്തിനകം ഭൂമിയേറ്റെടുക്കുമെന്ന് മന്ത്രി അബ്ദുറഹിമാൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > കരിപ്പൂർ റൺവേ വികസനം: ഒരു മാസത്തിനകം ഭൂമിയേറ്റെടുക്കുമെന്ന് മന്ത്രി അബ്ദുറഹിമാൻ
Uncategorized

കരിപ്പൂർ റൺവേ വികസനം: ഒരു മാസത്തിനകം ഭൂമിയേറ്റെടുക്കുമെന്ന് മന്ത്രി അബ്ദുറഹിമാൻ

Web Desk
Last updated: June 29, 2023 9:09 AM
Web Desk
Published: June 29, 2023
Share

മലപ്പുറം: കരിപ്പൂർ റൺവേ വികസനത്തിനായി ഭൂമിയേറ്റെടുക്കാനുള്ള നടപടി ക്രമങ്ങൾ ഒരു മാസത്തിനകം പൂർത്തിയാകുമെന്ന് മലപ്പുറം ജില്ലയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാൻ. ഓഗസ്റ്റ് ഒന്ന് മുതൽ കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളം കുറയ്ക്കുമെന്ന മുന്നറിയിപ്പ് കേന്ദ്രവ്യോമയാനമന്ത്രി നൽകിയതിന് പിന്നാലെ സ്ഥലമേറ്റെടുപ്പ് അന്തിമഘട്ടത്തിലാണെന്ന് മന്ത്രി വ്യക്തമാക്കിയത്.

റൺവേ വികസനത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള നടപടി അവസാനഘട്ടത്തിലാണ്. ഭൂമിയുടെ വില നിർണയം പൂർത്തിയാക്കി ഭൂവുടമകളുമായി ധാരണയിലെത്തി കഴിഞ്ഞു. പാരിസ്ഥിതികാഘാത പഠനം കൂടി പൂർത്തിയാവണം. ഈ റിപ്പോർട്ട് ലഭിച്ചാൽ ഭൂമിയേറ്റെടുപ്പ് ഉടനെ ആരംഭിക്കാനാവും. ജൂലൈയിൽ തന്നെ നഷ്ടപരിഹാരവിതരണം പൂർത്തിയാക്കി ഭൂമിയേറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു.

ഭൂമി മണ്ണിട്ട് ഉയർത്താനുള്ള ചെലവ് വഹിക്കാമെന്ന് നേരത്തെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഉറപ്പ് തന്നിരുന്നു. ഭൂമിയേറ്റെടുക്കൽ സംബന്ധിച്ച വിശദമായ മറുപടി മുഖ്യമന്ത്രി തന്നെ കേന്ദ്ര വ്യോമയാന മന്ത്രിക്ക് നൽകുമെന്നും അബ്ദുറഹിമാൻ വ്യക്തമാക്കി. ഭൂമിയേറ്റെടുക്കൽ പെട്ടെന്ന് പൂർത്തിയാക്കിയാൽ റണ്വേയുടെ നീളം കുറയ്ക്കുന്നത് അടക്കമുള്ള നടപടികളിൽ നിന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം പിന്നോട്ട് പോകുമെന്നാണ് പ്രതീക്ഷ.

 

കരിപ്പൂരിൽ കടുപ്പിച്ച് കേന്ദ്രം: സ്ഥലം കിട്ടിയില്ലെങ്കിൽ റണ്‍വേയുടെ നീളം കുറയ്ക്കും

വൻ സാമ്പത്തിക ബാധ്യതയിലേക്ക് കണ്ണൂർ വിമാനത്താവളം: ഗോഫസ്റ്റ് സർവ്വീസ് നിലച്ചു

TAGGED:abdurahmankaripurKaripur airport
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത

March 18, 2026
Uncategorized

ട്രെയിനുകളുടെ വേഗം വർധിപ്പിക്കൽ: പാളത്തിലെ കൊടും വളവുകൾ നിവർത്താൻ തുടങ്ങി റെയിൽവേ

March 12, 2024
Uncategorized

സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും നേരത്തെ വിതരണം ചെയ്യാൻ കിരീടാവകാശിയുടെ നി‍ർദേശം

April 22, 2024
Uncategorized

ബില്ലുകൾ തടഞ്ഞു വെക്കാനുള്ള ഗവർണറുടെ അധികാരത്തിൽ സുപ്രീംകോടതിക്ക് ആശങ്ക

August 26, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?