EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രകൃതി വാതക ഉൽപ്പാദനം വർധിപ്പിക്കാൻ പദ്ധതിയിട്ട് കുവൈറ്റ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പ്രകൃതി വാതക ഉൽപ്പാദനം വർധിപ്പിക്കാൻ പദ്ധതിയിട്ട് കുവൈറ്റ്
News

പ്രകൃതി വാതക ഉൽപ്പാദനം വർധിപ്പിക്കാൻ പദ്ധതിയിട്ട് കുവൈറ്റ്

News Desk
Last updated: September 19, 2022 6:32 AM
News Desk
Published: September 19, 2022
Share

ആഭ്യന്തര ഡിമാൻഡ് വർധിക്കുന്നതനുസരിച്ച് പ്രകൃതി വാതക ഉൽപ്പാദനവും എണ്ണ ഉൽപ്പാദനവും വർധിപ്പിക്കാനൊരുങ്ങി കുവൈറ്റ്. കുവൈറ്റ് പെട്രോളിയം കോർപ്പറേഷന്റെ അനുബന്ധ സ്ഥാപനമായ കുവൈറ്റ് ഓയിൽ കമ്പനി പ്രകൃതി വാതക ഉൽപ്പാദനം വർധിപ്പിക്കാൻ ശ്രമിക്കുന്നതായി കെഒസിയുടെ ആക്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഖാലിദ് അൽ ഒതൈബി പറഞ്ഞു.

കോവിഡ് മഹാമാരിയിൽ നിന്ന് ലോകം കരകയറിയതോടെ എണ്ണയുടെയും വാതകത്തിന്റെയും ആവശ്യം ഉയർന്നു. ഇത് വില വർധിക്കാൻ കാരണമായി. ഈ ഉയർന്ന വിലയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനും ഊർജത്തിന്റെ ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനുമാണ് പ്രകൃതി വാതക ഉൽപ്പാദനം വർധിപ്പിക്കാൻ കമ്പനി തീരുമാനിച്ചത്.

നിലവിൽ പ്രതിദിനം 650 ദശലക്ഷം ക്യുബിക് അടി വാതകം ഉൽപ്പാദിപ്പിക്കുന്ന ഗൾഫ് രാജ്യം ഇത് ഒരു ബില്യണായി ഉയർത്താൻ പദ്ധതിയിടുന്നതായി കോർപ്പറേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഷെയ്ഖ് നവാഫ് സൗദ് അൽ സബാഹി വ്യക്തമാക്കി. ഒപെക്കിന്റെ നാലാമത്തെ വലിയ അംഗമായ കുവൈറ്റിന് വിപണിക്ക് ആവശ്യമെങ്കിൽ ക്രൂഡ് ഉൽപ്പാദനം ഉയർത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് പെട്രോളിയം കോർപ്പറേഷന്റെ പ്രഖ്യാപനങ്ങൾക്ക് അനുസൃതമായാണ് ഉൽപ്പാദനം വർധിക്കുന്നത്. രാജ്യാന്തര വിപണിയിൽ എണ്ണ ആവശ്യത്തിന് വിതരണം ചെയ്യപ്പെടുന്നുവെന്നും ഭാവിയിൽ പ്രതീക്ഷിക്കുന്ന ആവശ്യം നിറവേറ്റാൻ കഴിയുമെന്നും ഉറപ്പുനൽകാൻ കഴിയുമെന്ന് ഉപപ്രധാനമന്ത്രിയും എണ്ണമന്ത്രിയുമായ മുഹമ്മദ് അൽ ഫാരിസ് പറഞ്ഞു.

TAGGED:Kuwaitnatural gas production
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

‘മെറ്റ’യെ ഭീകരസംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ

October 12, 2022
News

സൗദിയിൽ ഒരാഴ്ചക്കിടെ എണ്ണായിരം വിദേശികളെ നാടുകടത്തി

October 9, 2022
News

മദ്യലഹരിയില്‍ കടയുടമയ്ക്കും കുടുംബത്തിനും ചൂരല്‍ വടികൊണ്ട് മര്‍ദ്ദനവും അസഭ്യവര്‍ഷവും; എസ് ഐയ്ക്ക് സസ്‌പെന്‍ഷന്‍

September 21, 2023
News

ക്ഷേമപെൻഷൻ ചൊവ്വാഴ്ച മുതൽ: വിഷുവിന് മുൻപായി കൊടുത്തു തീർക്കും

April 7, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?