EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വൻ ജനസാന്നിധ്യത്തിൽ കുഞ്ഞികൃഷ്ണൻ്റെ വിവാദ പുസ്തകം പയ്യന്നൂരിൽ പ്രകാശനം ചെയ്തു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വൻ ജനസാന്നിധ്യത്തിൽ കുഞ്ഞികൃഷ്ണൻ്റെ വിവാദ പുസ്തകം പയ്യന്നൂരിൽ പ്രകാശനം ചെയ്തു
News

വൻ ജനസാന്നിധ്യത്തിൽ കുഞ്ഞികൃഷ്ണൻ്റെ വിവാദ പുസ്തകം പയ്യന്നൂരിൽ പ്രകാശനം ചെയ്തു

Web Desk
Last updated: February 4, 2026 7:02 PM
Web Desk
Published: February 4, 2026
Share

കണ്ണൂർ: സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട വി.കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു. `നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന തലക്കെട്ടിലുള്ള പുസ്തകം ജോസഫ് സി മാത്യുവാണ് പ്രകാശനം ചെയ്തത്. പ്രൊഫ. എംഎൻ വിജയന്റെ മകൻ വി.എസ് അനിൽകുമാർ പുസ്തകം ഏറ്റുവാങ്ങി.

പാർട്ടിയുടെ അനിഷ്ടം അവ​ഗണിച്ചും വൻ ജനാവലിയാണ് പരിപാടിക്ക് എത്തിയത്. നിരവധി പേർ കുഞ്ഞികൃഷ്ണനെ നേരിൽ കണ്ട് സംസാരിക്കുകയും ഹസ്തദാനം നൽകി അഭിനന്ദിക്കുകയും ചെയ്തു. ഇൻക്വിലാബ് വിളികൾക്ക് നടുവിലാണ് പുസ്തക പ്രകാശനം നടന്നത്. പുസ്തക പ്രകാശന ചടങ്ങ് മാറ്റിവെച്ചു എന്ന് നവ മാധ്യമങ്ങളിലൂടെ പ്രചാരണം ഉണ്ടായതായി വി കുഞ്ഞികൃഷ്ണൻ സ്വാ​ഗത പ്രസം​ഗത്തിൽ പറഞ്ഞു. എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ്. സദസ്സിന് മുന്നിൽ പറയാൻ പറ്റാത്ത അശ്ലീല സന്ദേശം വരുന്നുണ്ട്.

വ്യക്തിപരമായി തേജോവധം ചെയ്യുന്ന കാര്യങ്ങളിലേക്ക് കടക്കുകയാണെന്നും ഗീബൽസിയൻ തന്ത്രങ്ങൾ പുതിയ കാലത്തും നടപ്പാക്കാനുള്ള ശ്രമമാണെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. അതേസമയം, വിഎസ് പറഞ്ഞതിന് സമാനമായ കാര്യങ്ങളാണ് കുഞ്ഞികൃഷ്ണനും പറയുന്നതെന്ന് ജോസഫ് സി മാത്യു പ്രസം​ഗത്തിൽ പറഞ്ഞു. സത്യത്തിനൊപ്പം നിൽക്കും എന്നതിന്റെ പേരിലാണ് വിഎസ് പോളിറ്റ് ബ്യുറോയ്ക്ക് പുറത്തായത്. എന്നാണ് കമ്മ്യൂണിസവും സത്യവും രണ്ടായത് എന്ന് ചോദിച്ച ജോസഫ് സി മാത്യു പാർട്ടി തള്ളിപ്പറഞ്ഞ കൊലയാളികളുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത എങ്ങനെയാണു പാർട്ടിക്ക് വരുന്നതെന്നും ചോദിച്ചു.

സിപിഎം പ്രവർത്തകർ പുസ്തക പ്രകാശന ചടങ്ങ് അലങ്കോലമാക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ച് വി കുഞ്ഞി കൃഷ്ണൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പുസ്തക പ്രകാശന ചടങ്ങിന് വലിയ സുരക്ഷ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നൽകിയിട്ടുണ്ട്. രണ്ടുദിവസമായി സിപിഎം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ വി കുഞ്ഞിക്കൃഷ്ണത്തിലെ രൂക്ഷമായ വിമർശനമാണ് നടത്തുന്നത്.

TAGGED:V Kunjikrishnan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഷാര്‍ജയില്‍ ജനസംഖ്യാ കണക്കെടുപ്പ് ആരംഭിച്ചു

September 27, 2022
News

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഉപഹർജി ഹൈക്കോടതി തളളി

October 14, 2024
News

ചിറ്റൂർ പുഴയിൽ കുടുങ്ങിയ നാലം​ഗ കുടുംബത്തെ അതിസാഹസികമായി ഫയർഫോഴ്സ് രക്ഷപ്പെടുത്തി

July 16, 2024
NewsSports

സെനഗലിനോട് തോറ്റ് ഖത്തർ പുറത്ത്; ഇംഗ്ലണ്ടിനും നെതര്‍ലന്‍ഡ്സിനും സമനില കുരുക്ക്

November 26, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?