EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നിപ ഫാര്‍മസി കമ്പനികളുടെ വ്യാജസൃഷ്ടിയെന്ന് പോസ്റ്റ്; യുവാവിനെതിരെ കേസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നിപ ഫാര്‍മസി കമ്പനികളുടെ വ്യാജസൃഷ്ടിയെന്ന് പോസ്റ്റ്; യുവാവിനെതിരെ കേസ്
News

നിപ ഫാര്‍മസി കമ്പനികളുടെ വ്യാജസൃഷ്ടിയെന്ന് പോസ്റ്റ്; യുവാവിനെതിരെ കേസ്

Web News
Last updated: September 15, 2023 4:38 PM
Web News
Published: September 15, 2023
Share

നിപ വൈറസ് വ്യാജമായി സൃഷ്ടിച്ചെടുത്തതാണെന്ന ആരോപണവുമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട യുവാവിനെതിരെ കേസ്. കൊയിലാണ്ടി പെരുവെട്ടൂര്‍ ചെട്ട്യാംകണ്ടി അനില്‍ കുമാറിനെതിരെയാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്.

നിപ വന്‍കിട ഫാര്‍മസി കമ്പനികളുടെ വ്യാജസൃഷ്ടിയാണെന്നായിരുന്നു യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം ഇന്ന് നിപ സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് വൈകാതെ പുറത്ത് വിടും. ചെറുവണ്ണൂര്‍ സ്വദേശിക്കാണ് ഇന്ന് നിപ സ്ഥിരീകരിച്ചത്.

വവ്വാലുകളെ പ്രകോപിപ്പിക്കരുതെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. പടക്കം പൊട്ടിച്ചും തീ കത്തിച്ചും അവയെ ഓടിക്കാന്‍ ശ്രമിക്കരുത്. അങ്ങനെ വരുമ്പോള്‍ അവ കൂടുതല്‍ വൈറസുകളെ പുറംതള്ളുമെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണെന്ന് മന്ത്രി പറഞ്ഞു.

നിലവില്‍ ഹൈറിസ്‌ക് കോണ്ടാക്ടിലുള്ള മുഴുവന്‍ പേരെയും പരിശോധിക്കും പരമാവധി സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കാനാണ് തീരുമാനമെന്നും ഇനി മുതല്‍ ടെസ്റ്റ് ചെയ്യുന്നവരുടെ എണ്ണം കൃത്യമായി പറയാനാകില്ലെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

ഇന്ന് നിപ സ്ഥിരീകരിച്ചത് ചെറുവണ്ണൂര്‍-കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ 39 വയസ്സുള്ളയാള്‍ക്കാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ചികിത്സയിലുള്ള ആരോഗ്യപ്രവര്‍ത്തകന് കാര്യമായ ലക്ഷണങ്ങളില്ല. കുഞ്ഞിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയിട്ടില്ല. എന്നാല്‍ നില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു.

 

TAGGED:fake newsNipah AlertNipah Viruspolice case
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ചെസ് കളിക്കുന്ന മെസ്സിയും റൊണാൾഡോയും! ചിത്രം ഏറ്റെടുത്ത് ആരാധകർ

November 20, 2022
News

‘ഫെഡറലിസം സംരക്ഷിക്കാനുള്ള പോരാട്ടം’; കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളത്തിന്റെ സമരം ഡല്‍ഹിയില്‍

February 8, 2024
News

വീണ്ടും നരബലിക്ക് ശ്രമം; മന്ത്രവാദത്തിനിടെ തലനാരിഴക്ക് രക്ഷപ്പെട്ട് യുവതി

December 21, 2022
News

‘മെറ്റ’യെ ഭീകരസംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ

October 12, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?