EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോകത്തിന്റെ നെറുകയിൽ ഷാരൂഖ് ഖാൻ തെളിഞ്ഞു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലോകത്തിന്റെ നെറുകയിൽ ഷാരൂഖ് ഖാൻ തെളിഞ്ഞു
News

ലോകത്തിന്റെ നെറുകയിൽ ഷാരൂഖ് ഖാൻ തെളിഞ്ഞു

News Desk
Last updated: September 29, 2022 9:01 AM
News Desk
Published: September 29, 2022
Share

ബുർജ് ഖലീഫയിൽ പ്രത്യേക ദൃശ്യ വിരുന്നൊരുക്കി ഷാരൂഖ് ഖാൻ മുഖ്യ ആകർഷണമായ ബുർജീൽ ഹോൾഡിങ്‌സിന്റെ ബ്രാൻഡ് ക്യാമ്പയിന് തുടക്കമായി. ലോകത്തെ എറ്റവും വലിയ സ്‌ക്രീനിൽ സൂപ്പർ താരം പറഞ്ഞത് മലയാളി ഡോക്ടർ ഷംഷീർ വയലിൽ ഒന്നരപതിറ്റാണ്ടു കൊണ്ട് മിഡിൽ ഈസ്റ്റിലെ ആരോഗ്യ രംഗത്ത് രചിച്ച വിജയഗാഥ. കിംഗ് ഖാന്റെ ജന്മദിനം ആഘോഷിക്കാൻ എല്ലാവർഷവും ദൃശ്യവിരുന്നൊരുക്കുന്ന ബുർജ് ഖലീഫയിൽ ഈവർഷത്തെ പിറന്നാളിന് ഒരു മാസം മുൻപാണ് ഒരിക്കൽക്കൂടി താരത്തിന്റെ വീഡിയോ തെളിഞ്ഞത്. യുഎഇയും ഷാരൂഖ് ഖാനും തമ്മിലുള്ള ദീർഘകാല ബന്ധത്തിന്റെ മറ്റൊരു ആഘോഷവേളകൂടിയായിത്.

‘നിങ്ങളുടെ പരിചരണത്തിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്‌’ എന്നു പേരിട്ടിരിക്കുന്ന പ്രചരണം അബുദാബി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗ്രൂപ്പിന്റെ വിജയഗാഥ കൂടി പങ്കുവയ്ക്കുന്നു. ആരോഗ്യ സേവന രംഗത്ത് സമാനതകളില്ലാത്ത പ്രവർത്തന പാരമ്പര്യം ഉയർത്തിപിടിച്ചാണ്‌ ബുർജീൽ ഹോൾഡിങ്‌സ് പുതിയ പ്രചാരണ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

ബുധനാഴ്ച രാത്രി 8.20നായിരുന്നു പ്രദർശനം. യുഎഇ രാഷ്ട്ര നിർമ്മിതിക്കായി ത്യാഗങ്ങൾ നടത്തിയവരെ അനുസ്മരിച്ചും ഗ്രൂപ്പിന്റെ നാൾവഴികൾ വിവരിച്ചും ഷാരൂഖ് ഖാൻ ലോകത്തെ ഏറ്റവും ഉയരമുള്ള സ്‌ക്രീനിൽ നിറഞ്ഞു നിന്നു. ദേശീയ പ്രാധാന്യമുള്ള വാഹത് അൽ കരാമയിൽ ധീരരക്തസാക്ഷികൾക്ക് പ്രണാമം അർപ്പിച്ചുകൊണ്ടാണ് ഷാരൂഖ് പ്രചാരണ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ഷെയ്ഖ് സായിദ് ഗ്രാന്റ് മോസ്‌ക്, ബുർജീൽ മെഡിക്കൽ സിറ്റി എന്നിവയും 70 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ അവതരിപ്പിക്കുന്നു.

“വഹത് അൽ കരാമയും ഷെയ്ഖ് സായിദ് ഗ്രാന്റ് മോസ്‌കും യുഎഇയുടെ സാംസ്കാരിക മുഖവും ആഗോളതലത്തിലുള്ള അബുദാബിയുടെ വളർച്ചയും വരച്ചിടുന്നു. സമൂഹത്തെ സേവിക്കുന്നതിൽ ബുർജീൽ ഹോൾഡിങ്‌സിനെ സ്വാധീനിച്ച പ്രധാന കേന്ദ്രങ്ങൾ ആണിവ”, പ്രചാരണ വീഡിയോയുടെ ഡയറക്ടർ പ്രശാന്ത് ഇസ്സാർ പറഞ്ഞു. ഷാരൂഖ് ഖാൻ പ്രധാന ആകർഷണമായ ദുബായ്‌ ടൂറിസം പ്രചാരണ വീഡിയോകളുടെ സംവിധയകനാണ് പ്രശാന്ത്.

ആരോഗ്യ പരിചരണ രംഗത്ത് ആഗോളമുഖമാകാനുള്ള ബുർജീൽ ഹോൾഡിങ്‌സിന്റെ യാത്രയിൽ ഷാരൂഖ് ഖാൻ പങ്കാളിയായതിൽ അഭിമാനമുണ്ടെന്ന് ചെയർമാൻ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. യുഎഇയിലും ഒമാനിലുമായി ബുർജീൽ, മെഡിയോർ, എൽ എൽ എച്ച്‌, ലൈഫ് കെയർ, തജ്‍മീൽ തുടങ്ങി നിരവധി ആരോഗ്യ കേന്ദ്രങ്ങളും ആശുപത്രികളുമാണ് ഗ്രൂപ്പിന് കീഴിലുള്ളത്.

TAGGED:Burjeel Holdings campaignKing Khan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

മലപ്പുറത്ത് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ; മരിച്ചവരിൽ രണ്ടര വയസുള്ള കുഞ്ഞും

July 7, 2023
News

വ്യാജ ഓഫർ ലെറ്റർ: 700 ഇന്ത്യൻ വിദ്യാർഥികൾ‍ കാനഡയിൽ നാടുകടത്തൽ ഭീഷണിയിൽ

March 17, 2023
News

കത്ത് വിവാദത്തിൽ സമരക്കാരുടെ സംഘർഷം; മേയർ രാജിവെക്കില്ലെന്ന് സിപിഎം

November 10, 2022
EntertainmentNews

പേരിൽ മാറ്റം വരുത്തി നടൻ സുരേഷ് ഗോപി

September 5, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?