EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കുട്ടികൾക്ക് വിചിത്രമായ പേരുകൾ നിർദേശിച്ച് കിം ജോങ് ഉൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കുട്ടികൾക്ക് വിചിത്രമായ പേരുകൾ നിർദേശിച്ച് കിം ജോങ് ഉൻ
News

കുട്ടികൾക്ക് വിചിത്രമായ പേരുകൾ നിർദേശിച്ച് കിം ജോങ് ഉൻ

News Desk
Last updated: December 6, 2022 7:40 AM
News Desk
Published: December 6, 2022
Share

ഇനിമുതല്‍ കുട്ടികള്‍ക്ക് പേരിടുമ്പോള്‍ മാതാപിതാക്കള്‍ ദേശസ്നേഹം കൂടി പേരിൽ ഉൾപ്പെടുത്തണമെന്നാണ് ഉത്തരകൊറിയന്‍ സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം. ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെതാണ് വിചിത്രമായ ഈ ഉത്തരവ്. ബോംബ്, തോക്ക്, ഉപഗ്രഹം തുടങ്ങിയ അർത്ഥമുള്ള പേരുകളാണ് കിം ജോങ് ഉൻ കുട്ടികൾക്കായി നിർദേശിച്ചിരിക്കുന്നത്.

അതേസമയം ശത്രുരാജ്യമായ ദക്ഷിണ കൊറിയയില്‍ നിലവിലുള്ള പേരുകളൊന്നും ഇനി ഉത്തരകൊറിയയില്‍ അനുവദിക്കില്ലെന്നും പുതിയ ഉത്തരവിൽ പറയുന്നു. ദക്ഷിണ കൊറിയന്‍ പേരുകളൊക്കെ വളരെ മൃദുവാണ്. എന്നാൽ ശക്തവും, വിപ്ലവവീര്യം തുടിക്കുന്ന പേരുകളുമാണ് ഉത്തരകൊറിയയില്‍ വേണ്ടതതെന്ന് പുതിയ നിര്‍ദേശത്തിൽ പറയുന്നു. അതിനുള്ള ഉദാഹരണങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

ദക്ഷിണ കൊറിയയില്‍ പ്രചാരത്തിലുള്ള പേരുകൾ ഇതിന് മുൻപ് ഉത്തര കൊറിയയില്‍ അനുവദിച്ചിരുന്നു. പ്രിയപ്പെട്ടവന്‍’ എന്നര്‍ത്ഥം വരുന്ന എ റി, ‘സൂപ്പര്‍ ബ്യൂട്ടി’ എന്നര്‍ത്ഥം വരുന്ന സു മി എന്നിവയൊക്കെ ഈ ഗണത്തില്‍ ഉള്‍പ്പെടുന്ന പേരുകള്‍ ആയിരുന്നു. എന്നാല്‍ ഇനി മുതല്‍ ഈ പേരുകള്‍ വേണ്ട എന്നാണ് ഉത്തരകൊറിയന്‍ ഭരണകൂടത്തിന്റെ തീരുമാനം.

പകരം കുട്ടികള്‍ക്ക് ദേശസ്നേഹം ഉളവാക്കുന്ന പേരുകള്‍ നല്‍കണമെന്നും നിർദേശത്തിൽ പറയുന്നു. ബോംബ് എന്നര്‍ത്ഥം വരുന്ന പോക്ക് ഇല്‍, വിശ്വസ്ഥത എന്ന് അര്‍ത്ഥം വരുന്ന ചുങ് സിം, സാറ്റലൈറ്റ് എന്നര്‍ത്ഥം വരുന്ന ഉയി സോങ് തുടങ്ങിയ പേരുകള്‍ പ്രോല്‍സാഹിപ്പിക്കണം എന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം ഇങ്ങനെ അല്ലാത്ത പേരുകള്‍ക്ക് സര്‍ക്കാര്‍ പിഴ ചുമത്തുമെന്നാണ് ഉത്തരവ്. നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള പേരുകള്‍ അല്ല നല്‍കുന്നതെങ്കില്‍ അതിനെ ദേശവിരുദ്ധതയായി കണക്കാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

TAGGED:Kim Jong-un
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

സിദ്ദിഖിന്റെ കൊലപാതകം ഹണി ട്രാപ്പിനിടെ, നഗ്ന ചിത്രം എടുക്കാന്‍ ശ്രമിച്ചു, ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു; എസ്.പി

May 27, 2023
News

മതപുരോഹിതർക്ക് ഗോൾഡൻ റെസിഡൻസി വിസ നൽകാൻ ദുബൈ കിരീടവകാശിയുടെ നിർദേശം

April 16, 2023
News

മന്ത്രി റിയാസിന്റെ പുസ്തകം ഷാര്‍ജയില്‍ പ്രകാശനം ചെയ്തു

November 12, 2023
News

മെക്സിക്കോയെ വിറപ്പിച്ച് ഭൂചലനം

September 20, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?