EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: കിളിമഞ്ചാരോ പർവത നിരകളിൽ വീണ്ടും കാട്ടുതീ പടർന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > കിളിമഞ്ചാരോ പർവത നിരകളിൽ വീണ്ടും കാട്ടുതീ പടർന്നു
News

കിളിമഞ്ചാരോ പർവത നിരകളിൽ വീണ്ടും കാട്ടുതീ പടർന്നു

News Desk
Last updated: October 26, 2022 4:28 AM
News Desk
Published: October 26, 2022
Share

ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ കിളിമഞ്ചാരോ പർവതത്തിൽ വീണ്ടും കാട്ടുതീ. വെള്ളിയാഴ്ച ആരംഭിച്ച കാട്ടുതീ നിയന്ത്രണവിധേയമാണെന്ന് ടാൻസാനിയൻ അധികൃതർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാട്ടുതീ വീണ്ടും പടർന്നത്. എന്നാൽ ഇതുവരെ ആളപായമോ മരണമോ ഉണ്ടായിട്ടില്ലെന്നാണ് സൂചന. അതേസമയം നാശനഷ്ടത്തിന്റെ വ്യാപ്തിയെക്കുറിച്ച് ടാൻസാനിയൻ അധികൃതർ പ്രതികരിച്ചിട്ടില്ല

പ്രസിദ്ധമായ കൊടുമുടിയുടെ തെക്ക് ഭാഗത്ത് പർവതാരോഹകർ ഉപയോഗിക്കുന്ന ‘കരംഗ സൈറ്റിന്’ സമീപം വൈകുന്നേരമാണ് തീപിടുത്തം ഉണ്ടായത്. ശക്തമായുണ്ടായ കാറ്റ് തീ ആളിപ്പടരാൻ കാരണമായി. വളരെ പെട്ടന്നാണ് എല്ലായിടത്തേക്കും തീ വ്യാപിച്ചത്. എന്നാൽ രണ്ട് ദിവസം നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. വിദ്യാർത്ഥികളും സന്നദ്ധപ്രവർത്തകരും ഉൾപ്പെടെ 400 പേരടങ്ങുന്ന സംഘമാണ് ഞായറാഴ്ചയോടെ തീയണച്ചത്.

എന്നാൽ നിയന്ത്രണത്തിലായിരുന്ന മൂന്ന് സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം രാത്രി വീണ്ടും തീപിടിത്തമുണ്ടാവുകയായിരുന്നു. അതേസമയം തീ അണയ്ക്കുന്നതിൽ നല്ല പുരോഗതി കാണുന്നുണ്ട്. കാലാവസ്ഥയിൽ മാറ്റം വന്നില്ലെങ്കിൽ ഉടൻ തന്നെ സ്ഥിതിഗതികൾ നിയന്ത്രിക്കുമെന്നും പ്രകൃതിവിഭവ, ​ ടൂറിസം മന്ത്രാലയത്തിലെ സ്ഥിരം സെക്രട്ടറി എലിയാമണി സെഡോയേക പറഞ്ഞു. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും എലിയാമണി കൂട്ടിച്ചേർത്തു.

TAGGED:Kilimanjaro mountain
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ബിപോര്‍ജോയ് അതിശക്ത ചുഴലിക്കാറ്റായി; കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത

June 11, 2023
News

വിസാ സേവനങ്ങൾക്ക് ദുബായ് എമിഗ്രേഷന്റെ പുതിയ മൊബൈൽ ആപ്പ്

October 13, 2022
News

11 ദിവസത്തിനിടെ ബിഹാറിൽ തകർന്നത് അഞ്ച് പാലങ്ങൾ

June 28, 2024
News

നമ്മള്‍ ചന്ദ്രനിലെത്തി, എന്നിട്ടും ശാസ്ത്ര അവബോധം വളരുന്നില്ല: മുഖ്യമന്ത്രി

August 31, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?