EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നേതാക്കളുടെ ദുരൂഹ മരണങ്ങൾ: ഖലിസ്ഥാൻ ഭീകരർ ഒളിവിൽ പോകുന്നതായി റിപ്പോർട്ട്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നേതാക്കളുടെ ദുരൂഹ മരണങ്ങൾ: ഖലിസ്ഥാൻ ഭീകരർ ഒളിവിൽ പോകുന്നതായി റിപ്പോർട്ട്
News

നേതാക്കളുടെ ദുരൂഹ മരണങ്ങൾ: ഖലിസ്ഥാൻ ഭീകരർ ഒളിവിൽ പോകുന്നതായി റിപ്പോർട്ട്

ആറ് മാസത്തിനിടെ നാല് പ്രമുഖ നേതാക്കൾ പല രാജ്യങ്ങളിലായി കൊല്ലപ്പെട്ടതോടെയാണ് വിവിധ രാജ്യങ്ങളിലെ ഖലിസ്ഥാൻ ഗ്രൂപ്പുകളിലെ നേതാക്കൾ പലരും ഒളിവിൽ പോകാൻ തുടങ്ങിയത്.

Web Desk
Last updated: June 21, 2023 3:16 PM
Web Desk
Published: June 21, 2023
Share

സമീപകാലത്തുണ്ടായ പ്രമുഖ നേതാക്കളുടെ ദുരൂഹമരണങ്ങൾക്ക് പിന്നാലെ യുകെ, കാനഡ, അമേരിക്ക, ആസ്ട്രേലിയ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ ഖലിസ്ഥാൻ പ്രവർത്തകർ പലരും ഒളിവിൽ പോയതായി റിപ്പോർട്ടുകൾ.

അമേരിക്കയിൽ ഖലിസ്ഥാൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഗുർപട്‍വന്ത് സിംഗ് പാനൂണിനെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണുന്നില്ലെന്നാണ് അവിടെ നിന്നുള്ള റിപ്പോർട്ട്. ഗുർപട്‍വന്ത് സിംഗ് പാനൂണിനെ കൂടാതെ കാനഡ, ആസ്ട്രേലിയ, യുകെ , ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലുള്ള പല ഖലിസ്ഥാൻ വാദി നേതാക്കളും കഴിഞ്ഞ ദിവസങ്ങളിൽ പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെടുന്നില്ല.

കാനഡയിലെ സുറേയിൽ വച്ച് ഖലിസ്ഥാൻ നേതാവ് ഹർദ്ദീപ് സിംഗ് നിജ്ജാർ ജൂണ് 18-ന് കൊല്ലപ്പെട്ടതോടെയാണ് ഖലിസ്ഥാൻ ക്യാംപിൽ ആശങ്ക പടരാൻ തുടങ്ങിയത്. വൈകാതെ മറ്റൊരു ഖലിസ്ഥാൻ നേതാവായ അവതർ സിംഗ് ഖണ്ഡ യുകെയിലെ ആശുപത്രിയിൽ വച്ച് മരണപ്പെട്ടു. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നുവെങ്കിലും ഇദ്ദേഹത്തെ വിഷം നൽകി കൊന്നെതാണ് ഖലിസ്ഥാൻ സംഘടനകൾ ആരോപിക്കുന്നത്.

മെയ് മാസത്തിലാണ് ഖലിസ്ഥാൻ കമാൻഡോ ഫോഴ്സ് അധ്യക്ഷനായ പരംജ്ജിത് സിംഗ് പൻഞ്ചാർ ലാഹോറിൽ വച്ച് വെടിയേറ്റ് മരിച്ചത്. ബൈക്കിലെത്തിയ രണ്ട് പേരാണ് അദ്ദേഹത്തെ കൊന്നത്. ജനുവരിയിൽ മറ്റൊരു ഖലിസ്ഥാൻ നേതാവായ ഹർമീത് സിംഗ് എന്ന ഹാപ്പി ലാഹോറിലെ ഒരു ഗുരുദ്വാരയ്ക്ക് സമീപം വച്ച് കൊല്ലപ്പെട്ടു.

ഇങ്ങനെ ആറ് മാസത്തിനിടെ നാല് പ്രമുഖ നേതാക്കൾ പല രാജ്യങ്ങളിലായി കൊല്ലപ്പെട്ടതോടെയാണ് വിവിധ രാജ്യങ്ങളിലെ ഖലിസ്ഥാൻ ഗ്രൂപ്പുകളിലെ നേതാക്കൾ പലരും ഒളിവിൽ പോകാൻ തുടങ്ങിയത്.

TAGGED:canadakhalistanpunjabUKUSA
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഹൈക്കമാന്‍ഡില്‍ അതൃപ്തി അറിയിച്ച് സതീശന്‍, രാജി ഭീഷണിയെന്നും റിപ്പോര്‍ട്ട്; എല്ലാം മാധ്യമസൃഷ്ടിയെന്ന് സുധാകരന്‍

February 24, 2024
News

ഇ പി ജയരാജന് പകരം എൽഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് വരുന്നതാര്?

August 31, 2024
News

ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നു; ഒമാനിൽ നാളെ മുതൽ മഴ സാധ്യത

April 22, 2024
News

കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു

July 16, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?