EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘സായുധ സേനയെ നിയമിക്കണം’; ആശുപത്രികളില്‍ സുരക്ഷ വര്‍ധിപ്പിക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് കെജിഎംഒഎ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘സായുധ സേനയെ നിയമിക്കണം’; ആശുപത്രികളില്‍ സുരക്ഷ വര്‍ധിപ്പിക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് കെജിഎംഒഎ
News

‘സായുധ സേനയെ നിയമിക്കണം’; ആശുപത്രികളില്‍ സുരക്ഷ വര്‍ധിപ്പിക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് കെജിഎംഒഎ

Web News
Last updated: May 11, 2023 12:51 PM
Web News
Published: May 11, 2023
Share

വര്‍ധിച്ചുവരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കെജിഎംഒഎ. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഭയമില്ലാതെ ജോലി ചെയ്യുന്നതിനും മികച്ച ചികിത്സ ജനങ്ങള്‍ക്ക് ഉറപ്പ് വരുത്തുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

ആശുപത്രി സംരക്ഷണ നിയമം പരിഷ്‌കരിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുക, സിസിടിവി ഉള്‍പ്പെടെയുള്ള സെക്യൂരിറ്റി സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയും പരിശീലനം സിദ്ധിച്ച വിമുക്ത ഭടന്മാരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിച്ചും ആശുപത്രികളിലെ സുരക്ഷ വര്‍ധിപ്പിക്കുക തുടങ്ങി ആറോളം ആവശ്യങ്ങളാണ് കെജിഎംഒഎ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കൊട്ടാരക്കരയില്‍ വൈദ്യ പരിശോധനയ്‌ക്കെത്തിച്ച പ്രതിയുടെ ആക്രമണത്തില്‍ ഡോക്ടര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ കൂടിയാണ് കെജിഎംഒഎയുടെ കത്ത്.

പ്രസിഡന്റ് ഡോ സുരേഷ് ടി.എന്‍, ജനറല്‍ സെക്രട്ടറി ഡോ സുനില്‍ പി.കെ എന്നിവരാണ് കത്തില്‍ ഒപ്പ് വെച്ചിരിക്കുന്നത്.

കെജിഎംഒഎയുടെ ആവശ്യങ്ങള്‍

ആശുപത്രി സംരക്ഷണ നിയമം പരിഷ്‌കരിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുക

സിസിടിവി ഉള്‍പ്പെടെയുള്ള സെക്യൂരിറ്റി സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയും പരിശീലനം സിദ്ധിച്ച വിമുക്ത ഭടന്മാരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിച്ചും ആശുപത്രികളിലെ സുരക്ഷ വര്‍ധിപ്പിക്കുക

അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളില്‍ ആംഡ് റിസര്‍വ് പൊലീസിനെ നിയമിച്ച് പൊലീസ് എയ്ഡ് പോസ്റ്റുകള്‍ സ്ഥാപിക്കുക

അത്യാഹിത വിഭാഗങ്ങളില്‍ ട്രയാജ് സംവിധാനങ്ങള്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുക

പൊലീസ് കസ്റ്റഡിയില്‍ ഉള്ള ആളുകളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി ജയിയില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും കൂടുതല്‍ ഡോക്ടര്‍മാരെ ജയിലില്‍ ഡ്യൂട്ടിക്ക് നിയമിക്കുകയും ചെയ്യുക

അത്യാഹിത വിഭാഗത്തില്‍ ഒരു ഷിഫ്റ്റില്‍ രണ്ട് സിഎംഒ മാരെ ഉള്‍പ്പെടുത്താന്‍ സാധിക്കും വിധം കൂടുതല്‍ സിഎംഒ മാരെ നിയമിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുക

എന്നിവയാണ് കെജിഎംഒഎ ഉന്നയിച്ച ആവശ്യങ്ങള്‍

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മലപ്പുറത്ത് ബൈക്കിന് കുറുകെ ചാടി പുലി, നിയന്ത്രണം വിട്ട് മറിഞ്ഞ യാത്രക്കാരന് പരിക്ക്

January 13, 2024
News

രാജ്യദ്രോഹ നിയമത്തെ പിന്താങ്ങി ദേശീയ നിയമ കമ്മീഷന്‍; ശിക്ഷാ കാലാവധി വര്‍ധിപ്പിക്കാനും കേന്ദ്രത്തിന് ശുപാര്‍ശ

June 2, 2023
News

ഒരു സ്ഥാനാർത്ഥിക്ക് ഒരു മണ്ഡലം: നിയമഭേദഗതിക്ക് ശുപാർശ ചെയ്ത് തെരഞ്ഞെടുപ്പ് കമ്മിഷൻ

October 8, 2022
News

2026 ലോകകപ്പ് കാനഡയിലും മെക്സികോയിലും അമേരിക്കയിലും; പന്ത് കൈമാറി ഖത്തർ

December 20, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?