EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കേരളത്തിലെ ആദ്യത്തെ പോസ്റ്റ്‌ വുമൺ ഓർമ്മയായി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കേരളത്തിലെ ആദ്യത്തെ പോസ്റ്റ്‌ വുമൺ ഓർമ്മയായി
News

കേരളത്തിലെ ആദ്യത്തെ പോസ്റ്റ്‌ വുമൺ ഓർമ്മയായി

News Desk
Last updated: October 2, 2022 6:46 AM
News Desk
Published: October 2, 2022
Share

കേരളത്തിന്റെ തപാലാപ്പീസ് ചരിത്രം പേറിയ പോസ്റ്റ്‌ വുമൺ ഓർമ്മയായി. കേരളത്തിലെ ആദ്യ പോസ്റ്റ്‌ വുമൺ മുഹമ്മ സ്വദേശി ആനന്ദവല്ലിയമ്മ (90) അന്തരിച്ചു. ആറു പതിറ്റാണ്ടുകൾക്ക് മുൻപ് ആലപ്പുഴ നഗരത്തിൽ റാലി സൈക്കിളിൽ കത്തുകളുമായി അവർ യാത്ര ചെയ്തു. ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായ റാലി സൈക്കിൾ നിധി പോലെയാണ് മരണം വരെ ആനന്ദവല്ലിയമ്മ കാത്തുസൂക്ഷിച്ചത്.

ആലപ്പുഴയിലെ തത്തംപള്ളി കുന്നേപ്പറമ്പിൽ ആയുർവേദ വൈദ്യകലാനിധി കെ.ആർ രാഘവൻ വൈദ്യരുടെ മൂത്ത മകൾ. ആലപ്പുഴ എസ് ഡി വി ഹൈസ്കൂളിൽ നിന്ന് മെട്രിക്കുലേഷനും എസ് ഡി കോളേജിൽ നിന്ന് ബിരുദവും ആനന്ദവല്ലിയമ്മ പൂർത്തിയാക്കി. എന്നാൽ തപാൽ ജോലിയിൽ താല്പര്യം ഉണ്ടായിരുന്ന ആനന്ദവല്ലിയമ്മ അച്ഛനോട് കാര്യം പറഞ്ഞു. അനുവാദം കിട്ടിയപ്പോൾ സമീപത്തുള്ള തപാൽ ഓഫീസിൽ താൽക്കാലിക ജീവനക്കാരിയുമായി.

പിന്നീട് തപാൽ വിതരണ പരീക്ഷ പാസായി. ശേഷം ഉരുപ്പടികൾ എത്തിക്കുന്ന ജോലിയിലേക്ക് പ്രവേശിച്ചു. ജോലി ഭാരം കൂടിയതോടെ അച്ഛൻ വാങ്ങിക്കൊടുത്തതാണ് റാലി സൈക്കിൾ. കിലോമീറ്ററുകളോളം സൈക്കിളിൽ സഞ്ചരിച്ച് തപാൽ വിതരണം ചെയ്തിരുന്ന ആനന്ദവല്ലിയമ്മയെ പരിചയമില്ലാത്ത ആരും തന്നെയില്ല. 97 രൂപ 50 പൈസയുമായിരുന്നു ആനന്ദവല്ലിയമ്മയുടെ ആദ്യ ശമ്പളം.

ജോലിക്കിടയിലാണ് വിവാഹവും നടന്നത്. മുഹമ്മ തോട്ടുമുഖപ്പിലെ സംസ്‌കൃതം അദ്ധ്യാപകൻ വി കെ രാജനുമായി വിവാഹം. പിന്നീട് ആലപ്പുഴയിലെ തന്നെ നിരവധി പോസ്റ്റ്‌ ഓഫീസുകളിൽ ക്ലാർക്ക് ആയും പോസ്റ്റ്‌ മിസ്ട്രസായും സേവനമനുഷ്ഠിച്ചു. 1991 ൽ മുഹമ്മ പോസ്റ്റ്‌ഓഫീസിൽ നിന്ന് തന്റെ തപാൽ ജീവിതത്തിൽ നിന്നും ആനന്ദവല്ലിയമ്മ വിരമിച്ചു. കേരള തപാൽ ചരിത്രത്തിൽ വലിയൊരു ഏടും ആനന്ദവല്ലിയമ്മയുടെ സേവനത്താൽ ഓർമ്മിക്കപ്പെടും.

TAGGED:Anandavalliammafirst postwomankerala
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

റുവൈസിന് സസ്‌പെന്‍ഷന്‍; കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ എംബിബിഎസ് ബിരുദം റദ്ദാക്കും

December 7, 2023
News

പുതുവർഷ ദിനത്തിൽ ജബൽ അലി ക്ഷേത്രത്തിലെത്തിയത് 40,000 ഭക്തർ

January 5, 2024
News

‘തളരില്ല തകര്‍ക്കാനാവില്ല’; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി

February 5, 2024
News

സംസ്ഥാനത്ത് വേനൽമഴ സജീവം: തെക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്നു

May 1, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?