EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത ബിജെപി കൗൺസിലർമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത ബിജെപി കൗൺസിലർമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി
News

ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത ബിജെപി കൗൺസിലർമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

Web Desk
Last updated: January 15, 2026 4:56 PM
Web Desk
Published: January 15, 2026
Share

കൊച്ചി: ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോ‍ർപ്പറേഷനിലെ ബിജെപി കൗൺ‍സിലർമാർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നു എന്നതിന് പകരം വിവിധ ദൈവങ്ങളുടെ പേരെടുത്ത് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്ത ഇരുപത് ബിജെപി കൗൺസിലർമാരാണ് പുതിയ നിയമക്കുരുക്കിലായിരിക്കുന്നത്.

ദൈവനാമത്തിൽ എന്നതിന് പകരം പല ദൈവങ്ങളുടെ പേര് എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു. ‌ദൈവങ്ങളുടെയും രക്ഷസാക്ഷികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്ത നടപടിയെ വിമ‍ർശിച്ച കോടതി സത്യപ്രതിജ്ഞ അന്തിമ വിധിക്ക് വിധേയമാണെന്ന് വ്യക്തമാക്കി. അതേസമയം അന്തിമ വിധിവരെ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതും ഓണറേറിയം വാങ്ങുന്നതും വിലക്കണമെന്ന ഇടക്കാല ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. തിരുവനന്തപുരം കോർപ്പേറഷൻ ഡെപ്യൂട്ടി മേയ‍ർ ജി.എസ് ആശാനാഥ്, ചെമ്പഴത്തി ഉദയൻ ആർ സുഗതൻ അക്കമുള്ള കൗൺസിലർമാർക്കാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്.

സിപിഎം നേതാവും കൗൺസിലറുമായ എസ്.പി ദീപക്കിന്‍റെ ഹർജിയിലാണ് കോടതി നടപടി. കൗൺസിലർമാരുടെ നടപടി മുന്‍സിപ്പൽ ചടങ്ങൾക്ക് വിരുദ്ധമാണെന്നും സത്യപ്രതിജ്ഞ റദ്ദാക്കണമെന്നും ദീപക് ഹർജിയിൽ ആവശ്യപ്പെട്ടു. തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഎം കക്ഷി നേതാവാണ് എസ്.പി ദീപക്.

പല ദൈവങ്ങളുടെ പേരിലും ബലിദാനികളുടെ പേരിലും ചെയ്ത സത്യപ്രതിജ്ഞ അസാധുവാക്കണം എന്നാണ് ഹർജിക്കാരന്റെ ആവശ്യം. തിരുവനന്തപുരം കോർപ്പറേഷനിൽ കടകംപള്ളി വാർഡിൽ വിജയിച്ച ബിജെപി സ്ഥാനാർത്ഥി ജയ രാജീവ് അയ്യപ്പന്റെ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. ശരണം വിളിച്ചാണ് ഇവർ സത്യപ്രതിജ്ഞ അവസാനിപ്പിച്ചിരുന്നത്. തിരുവനന്തപുരം കോർപറേഷനിലെ കരമന വാർഡിൽ നിന്ന് വിജയിച്ച ബിജെപി സ്ഥാനാർത്ഥി കരമന അജിത് സംസ്കൃതത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം വന്ദേമാതരം പറഞ്ഞാണ് മുൻ ഡിജിപിയും ശാസ്തമംഗലത്തിൽ നിന്നുള്ള കൗൺസിലറുമായ ആർ ശ്രീലേഖ വേദി വിട്ടത്. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ബിജെപി പ്രവർത്തകർ കോർപ്പറേഷൻ‌ കൗൺസിൽ ഹാളിൽ ആർഎസ്എസ് ഗണഗീതവും പാടിയിരുന്നു.

TAGGED:G AshanathKerala HCkerala high courtSP DeepakTrivandrum Corporation
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പാലക്കാട് ഹോട്ടലിലെ രാത്രി റെയ്ഡ്;SP ഓഫീസിലേക്ക് UDF പ്രവർത്തകരുടെ പ്രതിഷേധ മാർച്ച്

November 6, 2024
News

ജസീറ എയർവേയ്സ് കുവൈറ്റ്-തിരുവനന്തപുരം സർവീസ് ആരംഭിക്കുന്നു

September 21, 2022
News

ജപ്തി നോട്ടീസിനടിച്ച ‘ഭാഗ്യക്കുറി’

October 13, 2022
News

യുഎസിലേക്കുള്ള സർവീസുകൾ വർധിപ്പിച്ച് ഇത്തിഹാദ് എയർവേയ്സ്

September 10, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?