EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പത്തനാപുരത്ത് ആറാം അങ്കത്തിന് ഗണേഷ് കുമാർ, വീഴ്ത്താൻ മണ്ഡലത്തിലേക്ക് താമസം മാറ്റിയ ചാമക്കാല
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പത്തനാപുരത്ത് ആറാം അങ്കത്തിന് ഗണേഷ് കുമാർ, വീഴ്ത്താൻ മണ്ഡലത്തിലേക്ക് താമസം മാറ്റിയ ചാമക്കാല
News

പത്തനാപുരത്ത് ആറാം അങ്കത്തിന് ഗണേഷ് കുമാർ, വീഴ്ത്താൻ മണ്ഡലത്തിലേക്ക് താമസം മാറ്റിയ ചാമക്കാല

Web Desk
Last updated: January 19, 2026 5:26 PM
Web Desk
Published: January 19, 2026
Share

പത്തനാപുരം: കൊല്ലം ജില്ലയിലെ പത്തനാപുരം സീറ്റിൽ ആറം തവണയും മത്സരത്തിന് ഒരുങ്ങി കേരള കോൺ​ഗ്രസ് ബി ചെയർമാനും മന്ത്രിയുമായ കെ.ബി ​ഗണേഷ് കുമാർ. 2001 മുതൽ തുടർച്ചയായി മണ്ഡലത്തിൽ ജയിച്ചു കയറുന്ന ​ഗണേഷിനെതിരെ ശക്തമായ പോരാട്ടത്തിനാണ് യുഡിഎഫ്നീക്കം.

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗണേഷിനെതിരെ മത്സരിച്ച കോണ്ഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് ഇക്കുറിയും ഇവിടെ മത്സരത്തിന് ഇറങ്ങുക എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. 2021-ൽ 14336 വോട്ടുകൾക്കാണ് ഗണേഷ് ചാമക്കാലയെ പരാജയപ്പെടുത്തിയത്. എന്നാൽ തോറ്റിട്ടും പത്തനാപുരം വിടാതിരുന്ന ചാമക്കാല അവിടെ തന്നെ സ്ഥിരതാമസമാക്കി പ്രവർത്തനം തുടരുകയായിരുന്നു. അഞ്ച് വർഷത്തിന് ശേഷം യുഡിഎഫ് സംഘടനസംവിധാനം പൂർണമായും പ്രവർത്തന സജ്ജമാക്കിയ ശേഷമാണ് ചാമക്കാല ഇവിടെ പോരാട്ടത്തിന് ഇറങ്ങുന്നത്.

2016-ൽ പത്തനാപുരത്ത് നടന്ന താരപോരാട്ടത്തിൽ കോണ്ഗ്രസ് നടൻ ജഗദീഷിനേയും ബിജെപി ഭീമൻ രഘുവിനേയുമാണ് ഇറക്കിയത്. എന്നാൽ കാൽലക്ഷത്തിൻ്റെ വൻ ഭൂരിപക്ഷത്തിന് ഗണേഷ് മണ്ഡലം നിലനിർത്തി. എൽഡിഎഫിൽ സിപിഐ മത്സരിച്ചു പോരുന്ന പത്തനാപുരത്ത് അവർ ഒൻപത് തവണ വിജയിച്ചിട്ടുണ്ട്. എന്നാൽ 2001-ൽ പുതുമുഖമായി എത്തിയ ഗണേഷ് പിന്നീട് മണ്ഡലംതൻ്റെ കോട്ടയാക്കി മാറ്റുകയായിരുന്നു. പലതവണ ഗണേഷ് മുന്നണി മാറി, ഇടയ്ക്ക് പിതാവിനോട് പിണങ്ങി പാർട്ടിയിൽ നിന്നകന്നു. എന്നാൽ അപ്പോൾ എല്ലാം പത്തനാപുരം കൂടെ നിന്നു. എന്നാൽ നിരന്തര പരിശ്രമത്തിലൂടെ മണ്ഡലം പഠിക്കുകയും അറിയുകയും ചെയ്ത ചാമക്കാല കഴിഞ്ഞ തവണത്തെ ആദ്യ പോരാട്ടത്തിൽ തന്നെ ഗണേഷിൻ്റെ ഭൂരിപക്ഷം കാര്യമായി കുറച്ചിരുന്നു. അതേ സ്പിരിറ്റിൽ മുന്നോട്ട് പോയി പിണറായി മന്ത്രിസഭയിലെ സ്റ്റാർ മിനിസ്റ്ററെ വീഴ്ത്താനാണ് ചാമക്കാലയുടെ ശ്രമം.

TAGGED:Jyothikumar chamakalaKB Ganesh kumarPathanapuram
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു

September 15, 2023
News

ഇന്ത്യയ്ക്ക് പിന്നാലെ അരി കയറ്റുമതി വിലക്കി യു.എ.ഇ

July 28, 2023
News

‘കലോത്സവത്തിലെ പരാജയം ഉള്‍ക്കൊള്ളാൻ രക്ഷിതാക്കൾ മക്കളെ പ്രാപ്തരാക്കണം’; ഹൈക്കോടതി

December 29, 2022
News

‘കുഞ്ഞിന് ജന്മം നല്‍കണോ എന്നത് സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യം’; ഹൈക്കോടതി

November 5, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?