EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കേരള കോണ്‍ഗ്രസുകള്‍ പിളര്‍ന്നിട്ടുള്ളത് അധികാരത്തിന്റെ പേരിലാണ്: എഡിറ്റോറിയല്‍ അഭിമുഖത്തില്‍ കെ.ബി ഗണേഷ് കുമാര്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Videos > Real Talk With Arun Raghavan > കേരള കോണ്‍ഗ്രസുകള്‍ പിളര്‍ന്നിട്ടുള്ളത് അധികാരത്തിന്റെ പേരിലാണ്: എഡിറ്റോറിയല്‍ അഭിമുഖത്തില്‍ കെ.ബി ഗണേഷ് കുമാര്‍
NewsReal Talk With Arun Raghavan

കേരള കോണ്‍ഗ്രസുകള്‍ പിളര്‍ന്നിട്ടുള്ളത് അധികാരത്തിന്റെ പേരിലാണ്: എഡിറ്റോറിയല്‍ അഭിമുഖത്തില്‍ കെ.ബി ഗണേഷ് കുമാര്‍

Web News
Last updated: November 12, 2023 1:16 PM
Web News
Published: November 12, 2023
Share

കേരള കോണ്‍ഗ്രസുകള്‍ പിളര്‍ന്നിട്ടുള്ളത് അധികാരത്തിന് വേണ്ടിയാണെന്നും ആദര്‍ശത്തിന് വേണ്ടായാണെന്ന് കരുതുന്നുന്നില്ലെന്നും പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ് കുമാര്‍. Real Talk with Arun Raghavan എന്ന സെഗ്മെന്റില്‍ എഡിറ്റോറിയല്‍ ചീഫ് എഡിറ്റര്‍ അരുണ്‍ രാഘവനുമായുള്ള അഭിമുഖത്തിലാണ് കെ ബി ഗണേഷ് കുമാറിന്റെ പ്രതികരണം.

എല്‍.ഡി.എഫില്‍ മന്ത്രി സ്ഥാനത്തിന്റെ കാര്യത്തില്‍ ടേം വ്യവസ്ഥ ഉള്ളതാണ്. അത് നേരത്തെ തന്നെ തീരുമാനിച്ചതുമാണ്. അക്കാര്യത്തില്‍ എല്‍ഡിഎഫ് തന്നെയാണ് കൃത്യമായി തീരുമാനമെടുക്കുന്നത്. മന്ത്രിസഭയില്‍ ആരൊക്കെ വേണമെന്നും അവര്‍ക്ക് ഏതൊക്കെ വകുപ്പ് വേണമെന്നും തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്നും കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടന പശ്ചാത്തലത്തില്‍ കൂടിയാണ് ഗണേഷ് കുമാറിന്റെ പ്രതികരണം.

ജനപ്രതിനിധിയെന്ന നിലയില്‍ ചെയ്ത് കൊടുക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്ത് കൊടുക്കും. പറ്റാത്ത കാര്യങ്ങള്‍ ആണെങ്കില്‍ അപ്പോള്‍ തന്നെ പറയാറുണ്ട്. എന്ത് കാര്യങ്ങളും ചെയ്യുമ്പോള്‍ ഞാന്‍ എന്റെ മുന്നില്‍ നില്‍ക്കുന്ന മനുഷ്യനെയാണ് നോക്കാറ്. അതില്‍ രാഷ്ട്രീയം കാണാറില്ല.

ഒരു മുഖം മൂടിയിട്ട് നടക്കാറില്ല. ഉള്ള കാര്യം മുഖത്ത് നോക്കി പറയും. സ്‌നേഹമാണെങ്കില്‍ സ്‌നേഹം, ദ്രോഹിക്കുന്ന, സ്‌നേഹമില്ലാത്ത മനുഷ്യര്‍ മരിച്ചു പോയെന്ന് കരുതും. ആരോടും വൈരാഗ്യം വെച്ച് പുലര്‍ത്താറില്ല. പക്ഷെ പൊരുത്തപ്പെട്ട് പോകാനാകാത്ത മനുഷ്യര്‍ മരിച്ചെന്ന് കരുതും. അവര്‍ വരാനിടയുള്ള സ്ഥലങ്ങളില്‍ നിന്ന് പോലും അകലം പാലിക്കുകയാണ് ചെയ്യാറുള്ളതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു,.

കെ റെയില്‍ പദ്ധതിയെക്കുറിച്ചും കെ റെയിലിന് മുമ്പ് വിഎസ് സര്‍ക്കാരിന്റെയും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെയും കെ റെയിലിന് സമാനമായി മുന്നോട്ട് വെച്ച പദ്ധതികളെക്കുറിച്ചും ഗണേഷ് കുമാര്‍ വിശദീകരിച്ചു. 2001ല്‍ എം.കെ മുനീര്‍ എക്‌സ്പ്രസ് വേ എന്ന ആശയം നിയമസഭയില്‍ അവതരിപ്പിച്ചതിനെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസുകള്‍ പിളര്‍ന്നതിനെക്കുറിച്ചും. കേരള കോണ്‍ഗ്രസ് ബി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ ആദര്‍ശത്തെക്കുറിച്ചും കെ ബി ഗണേഷ് കുമാര്‍ അഭിമുഖത്തില്‍ വിശദീകരിക്കുന്നു.

TAGGED:Arun raghavanKB Ganesh kumar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഭവൻസ് പേൾ വിസ്ഡം സ്കൂൾ ഷാർജയിൽ ആരംഭിച്ചു

September 5, 2023
News

‘കേരളത്തിലെ ഭീകരവാദികളുടെ ഗൂഢാലോചന തുറന്നുകാട്ടി’: കേരള സ്റ്റോറി സിനിമയെ പുകഴ്ത്തി മോദി

May 5, 2023
News

വീട് നിർമാണത്തിന് ഇന്ന് മുതൽ ചെലവേറും

April 10, 2023
DiasporaNews

നിർമാതാവ് എൻ എം ബാദുഷയ്ക്ക് ഗോൾഡൻ വീസ, ഗോൾഡൻ വീസ ലഭിക്കുന്ന ആദ്യ പ്രൊഡക്ഷൻ കൺട്രോളർ

June 10, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?