EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കര്‍ണാടകയുടെ വിധി ഇന്ന്, വോട്ടെണ്ണല്‍ ആരംഭിച്ചു; ഇഞ്ചോടിഞ്ച് പോരാട്ടം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കര്‍ണാടകയുടെ വിധി ഇന്ന്, വോട്ടെണ്ണല്‍ ആരംഭിച്ചു; ഇഞ്ചോടിഞ്ച് പോരാട്ടം
News

കര്‍ണാടകയുടെ വിധി ഇന്ന്, വോട്ടെണ്ണല്‍ ആരംഭിച്ചു; ഇഞ്ചോടിഞ്ച് പോരാട്ടം

Web News
Last updated: May 13, 2023 5:03 AM
Web News
Published: May 13, 2023
Share

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ശക്തമായ പോരാട്ടമാണ് നടക്കുന്നത്.

സംസ്ഥാനത്ത് 36 കൗണ്ടിംഗ് സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ 224 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 113 സീറ്റുകളുടെ ഭൂരിപക്ഷമുണ്ടെങ്കിലേ അധികാരത്തിലെത്താന്‍ സാധിക്കുകയുള്ളു.

224 സീറ്റുകളില്‍ 36 സീറ്റുകള്‍ പട്ടിക ജാതിക്കാര്‍ക്കും 15 സീറ്റുകള്‍ പട്ടിക വര്‍ഗക്കാര്‍ക്കും സംവരണം ചെയ്ത സീറ്റുകളാണ്.

കോണ്‍ഗ്രസും ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച തെരഞ്ഞെടുപ്പാണ് ഇക്കുറി നടന്നത്. എന്നാല്‍ അധികാരത്തിലെത്തുന്നതിന് ജെ.ഡി.എസിന്റെ നിലപാട് നിര്‍ണായകമായിരിക്കും. ആര്‍ക്ക് പിന്തുണ നല്‍കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് എച്ച്.ഡി കുമാരസ്വാമി അറിയിച്ചത്.

വോട്ടെടുപ്പിന് ശേഷം പുറത്ത് വന്ന പത്ത് എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ അഞ്ചും തൂക്കു മന്ത്രിസഭയ്ക്കുള്ള സാധ്യതയാണ് മുന്നോട്ട് വെച്ചത്. നാല് സര്‍വേകളില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്ന് പ്രവചിച്ചെങ്കില്‍ ഒരു സര്‍വേ മാത്രമാണ് ബിജെപിക്ക് ഭരണത്തിന് മുന്‍തൂക്കം നല്‍കിയത്.

ഏറ്റവും വലിയ ഒറ്റകക്ഷിയായില്ലെങ്കിലും അധികാരം പിടിക്കുമെന്നാണ് ബിജെപി അറിയിച്ചിരിക്കുന്നത്. അതേസമയം കുതിരക്കച്ചവടം തടയാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. വിജയിക്കുന്ന എംഎല്‍എമാരെ
ബംഗളൂരുവിലെത്തിക്കാനാണ് നിര്‍ദേശം.

ബിജെപിക്ക് രാഷ്ട്രീയമായി ഏറെ തിരിച്ചടി നേരിടേണ്ടി വന്ന തെരഞ്ഞെടുപ്പാണ് കര്‍ണാടകയിലേത്. സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ കല്ലുകടി നേരിടേണ്ടി വന്ന പാര്‍ട്ടിക്ക് ലക്ഷ്മണ്‍ സാവഡി അടക്കമുള്ള നേതാക്കളെ നഷ്ടമായി.

കര്‍ണാടകയിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഷിഗാവ് മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ കനക്പുരയില്‍ നിന്നുമാണ് ജനവിധി നേരിടുന്നത്. എച്ച്ഡി കുമാരസ്വാമി ചന്നപട്ടണ മണ്ഡലത്തിലും സിദ്ധരാമയ്യ വരുണയിലുമാണ് മത്സരിക്കുന്നത്.

ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്കെത്തിയ ജഗദീഷ് ഷെട്ടാര്‍ ഹുബ്ബള്ളി ധാര്‍വാഡ് (സി) മണ്ഡലത്തില്‍ നിന്നും ലക്ഷ്മണ്‍ സാവഡി അത്തനിയില്‍ നിന്നുമാണ് മത്സരിക്കുന്നത്. ലിംഗായത്ത് വോട്ടുകള്‍ നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ ജഗദീഷ് ഷെട്ടാറിന്റെയും ലക്ഷ്മണ്‍ സാവഡിയുടെയും കൂടുമാറ്റം തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കുമെന്നത് പ്രധാനമാണ്.

 

TAGGED:Basavaraj BommaiCongressDK Shivakumarjd(s)Karnataka Assemblykarnataka bjpkarnataka polls
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഒരാഴ്ചയ്ക്കിടെ സൗദിയിൽ അറസ്റ്റിലായത് 16,105 നിയമ ലംഘകർ

February 27, 2023
News

ഖത്തർ ലോകകപ്പ്: ആരാധകർക്കായി മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് യുഎഇ

August 31, 2022
EntertainmentNews

കൊച്ചിയെ ഇളക്കി മറിക്കാൻ മലയാളികളുടെ സ്വന്തം അല്ലു അർജുൻ എത്തുന്നു!!ലോകമെമ്പാടും ഡിസംബർ 5 മുതൽ ‘പുഷ്പ 2: ദ റൂൾ’

November 21, 2024
News

ADGP അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റും;പകരം രണ്ട് പേർക്ക് സാധ്യത

September 2, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?